For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വെറുതെയല്ല നിങ്ങളെ സ്നേഹസീമ എന്ന്‌ വിളിക്കപ്പെടുന്നത്, സീമ ജി നായരെ കുറിച്ച് കിഷോർ സത്യ

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സീമ ജി നായർ. നടിയെ കുറിച്ച് പറയാൻ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും നൂറ് നാവാണ്. ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി നേരിട്ടിറങ്ങുന്നയാളാണ് സീമ. നന്ദു മഹാദേവയും ശരണ്യയ്ക്കുമെല്ലാം സഹായവുമായി സീമ ഓടി എത്തിയിരുന്നു. ശരണ്യയുടെ വിയോഗം സീമയെ ഏറെ തളർത്തിയിരുന്നു. സാധാരണ ജീവിതത്തിലേയ്ക്ക് താരം ഇതുവരെ മടങ്ങി എത്തിയിട്ടില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സീമയെ കുറിച്ചുള്ള കിഷോർ സത്യയുടെ വാക്കുകളാണ്. സോഷ്യൽ മീഡിയ പേജിലൂടെയാണ് അടുത്ത സുഹൃത്തിനെ കുറിച്ച് കിഷോർ സത്യ വാചാലയായത്.

  ഗ്ലാമര്‍ ചിത്രങ്ങളുമായി മൃദുല മുരളി; വൈറല്‍ ചിത്രങ്ങളിതാ

  സിസേറിയന് ശേഷം ശരീരത്തിലെ മുറിവ് കണ്ടു, എങ്ങനെ വിവരിക്കണമെന്ന് അറിയില്ല, വെളിപ്പെടുത്തി കരീന കപൂർ

  തനിക്കേറെ പ്രിയപ്പെട്ട സുഹൃത്താണ് സീമയെന്ന് കിഷോര്‍ സത്യ പറയുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ...ഇന്നലെ വൈകിട്ട് ലൊക്കേഷനിൽ വച്ച് സംവിധായകൻ അൻസാർ ഖാനും ഞാനും ഒരു കാര്യം സംസാരിക്കുകയായിരുന്നു. ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്ന ജോഷിക്ക് 3 പെൺകുട്ടികൾ ആണുള്ളത്. പഠിക്കാൻ മിടുക്കികൾ. പക്ഷെ ഓൺലൈൻ പഠനത്തിനുള്ള ടിവി സൗകര്യം ഇല്ലാത്തതു കൊണ്ട് ജോഷി വിഷമിക്കുന്നത് ഞങ്ങൾ കാണുന്നുണ്ടായിരുന്നു. പെട്ടന്നാണ് എനിക്ക് സീമയുടെ (സീമ ജി നായർ) കാര്യം ഓർമ്മ വന്നത്. പെട്ടന്ന് ഞാൻ സീമയെ വിളിച്ച് ചോദിച്ചു. ഒരു മണിക്കൂറിനുള്ളിൽ മറുപടി വന്നു. നാളെത്തന്നെ ടിവി കൊടുക്കാമെന്നു പറഞ്ഞു.

  ശിവനും അഞ്ജലിയും അകലുമ്പോൾ സാന്ത്വനത്തിലേയ്ക്ക ഒരു സന്തോഷ വാർത്ത എത്തുന്നു, പുതിയ എപ്പിസോഡ്

  32 ഇഞ്ചിന്റെ ഒരു പുതിയ HD സ്മാർട്ട്‌ ടിവിയുമായി എത്തി ഇന്നുച്ചയ്ക്ക് ജോഷിക്കൂ ഒരു സർപ്രൈസ് ഗിഫ്റ്റ് ആയി നൽകി. അയാളുടെ തൊണ്ടയിൽ വാക്കുകൾ മുട്ടി. കണ്ണുകൾ നിറഞ്ഞൊഴുകി. എന്നോടും അൻസാറിനോടും നന്ദി പറഞ്ഞു. ഞങ്ങൾ പറഞ്ഞു ഇത് മുഴുവൻ സീമക്ക് ഉള്ളതാണ്. സീമ ഒരേ ഒരാൾ കാരണമാണ് ഇത് സംഭവിച്ചത്. അപ്പോൾ ഒരു ചെറു വേഷം അഭിനയിക്കാൻ വന്ന ഒരാളും അവിടെ ഉണ്ടായിരുന്നു. അയാളുടെ മകന് വിദേശത്തു പോകാൻ കഴിഞ്ഞ ദിവസം 70000 രൂപ സീമയാണ് നൽകിയത്! അത് ആർക്കും അറിയില്ലയിരുന്നു. അദ്ദേഹവും നിറഞ്ഞ മനസോടെ അവിടെ ലൊക്കേഷനിലെ ആളുകളുടെ ഇടയിൽ കൈകൾ കൂപ്പി നിൽപ്പുണ്ടായിരുന്നു. സീമ, വെറുതെയല്ല നിങ്ങൾ സ്നേഹസീമ എന്ന്‌ വിളിക്കപ്പെടുന്നത്.

  നിങ്ങൾ എന്റെ ചങ്കാണെന്ന് പറയാൻ എനിക്കെന്തൊരു ആവേശമാണെന്നോ. അഹങ്കാരമാണെന്നോ. ഒപ്പം ഈ സദ്കർമ്മങ്ങൾക്ക് എല്ലാം സീമയുടെ കൂടെ നിൽക്കുന്ന മുഖം കാണിക്കാൻ ആഗ്രഹിക്കാത്ത, പൊങ്ങച്ചം പറയാൻ ഇഷ്ടമില്ലാത്ത നിരവധി സുമനസുകളും ഉണ്ട്. അവര്ക്കും എന്റെ ശിരസു കുനിച്ചുള്ള പ്രണാമം, കിഷോർ സത്യ കുറിച്ചു. സീമയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ടാണ് കിഷോർ സത്യ കുറിപ്പ് പങ്കുവെച്ചത് . നിമഷ നേരം കൊണ്ട് കുറിപ്പ് വൈറലാവുകയായിരുന്നു.

  ബഹുമാനം തോന്നുന്നു എന്നാണ് ആരാധകർ പറയുന്നത്. ''കേരളത്തിലെ മദർ തെരേസ എന്ന് നൂറ് വട്ടം വിളിക്കാം.സീമ ചേച്ചി ചെയ്യുന്ന നല്ല കാര്യങ്ങൾ,, സഹായഹസ്തങ്ങൾ. നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമാണ്.. മറ്റു പലർക്കും ചെയ്യാൻ കഴിയാത്ത അത്ഭുത പ്രവൃത്തിയാണെന്നും ഒരു ആരാധകൻ പറയുന്നു. Seema ചേച്ചി സീരിയൽ വില്ലത്തി റോളുകൾ കാണുമ്പോൾ വിചാരിച്ചത് ജീവിതത്തിലും അത് പോലെ തന്നെയാണെന്നാണ്.. പക്ഷെ അതൊക്കെ തെറ്റാണെന്ന് മനസിലാക്കി തുടങ്ങിയപ്പോൾ മുതൽ ചേച്ചിയെ ഒരുപാട് ഇഷ്ടമാണ് അന്നും ഇന്നും എന്നും... ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാ കമ്പനികളും അവരുടെ പരസ്യങ്ങളുടെ മുഖമായി Seema G Nair െവച്ചാൽ കുറെ പാവങ്ങൾ രക്ഷപ്പെടും,ഈ ചേച്ചിക്ക് അരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ.

  നന്ദുവിന്റെ പിറന്നാൾ ദിനത്തിൽ കുറിപ്പുമായി നടി സീമ ജി നായർ

  സീമ ജി നായരുടെ മഹത്തായ ഉദാരത യഥാർത്ഥത്തിൽ വാഴ്ത്തപ്പെടേണ്ടതു തന്നെ. സീമയോട് എനിക്ക് പണ്ടേ ഇഷ്ടം തന്നെയാണ് ഇപ്പോഴും കുടിയിട്ടേയുള്ളു.എല്ലാം എനിക്ക്, ഞാൻ മാത്രം എന്ന് ചിന്തിച്ച് സഹജീവികളെ തനിക്ക് വളരാനുള്ള ഉപകരണങ്ങൾ മാത്രമായി കണ്ട്, എന്തിനോ വേണ്ടി ജീവിച്ചു തീർക്കുന്ന മനുഷ്യർ ഉള്ള ഈ കാലഘട്ടത്തിൽ നിങ്ങളെ പോലെ പച്ചയായ മനുഷ്യത്വം ഉള്ള ആളുകൾ ഉള്ളത് എത്രയോ ഭാഗ്യമാണ്.സർവേശ്വരൻ എല്ലാ സൗഭാഗ്യങ്ങളും നൽകി നിങ്ങളെ 3 പേരെയും അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🏻സീമ ചേച്ചിയെ ഒരുപാട് ഇഷ്ടം... എന്നിങ്ങനെയുള്ള കമന്റുകളാണ് ലഭിക്കുന്നത്.

  Read more about: seema g nair
  English summary
  kishor satya Write About Seema G nair Helping Mentality
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X