എന്ത് തരം സമൂഹത്തിലാണ് ജീവിക്കുന്നതെന്ന് ബോധ്യമുള്ള നടൻ, പരിഭവങ്ങളില്ല പരാതികളില്ല, ലളിതമായ ജീവിതം; കുറിപ്പ്!

വലിയൊരു ഇടവേളയ്ക്കുശേഷം സീരിയൽ താരം കിഷോർ പീതാംബരന്റെ ഒരു അഭിമുഖം വെറൈറ്റി മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 25 വർഷത്തോളമായ സീരിയൽ ജീവിതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും ഇപ്പോഴത്തെ ആരോ​ഗ്യസ്ഥിതിയെ കുറിച്ചുമെല്ലാം മറയില്ലാതെ താരം അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. പതിവായി സെലിബ്രിറ്റി ഇന്റർവ്യൂകളിൽ കാണാറുള്ള മറുപടികളോ കാട്ടിക്കൂട്ടലുകളോ ഒന്നും കിഷോറിന്റെ അഭിമുഖത്തിൽ ഉണ്ടായിരുന്നില്ല.

നാടകീയതകളില്ലാത്ത മറുപടികൾ ആയിരുന്നതുകൊണ്ട് തന്നെ അഭിമുഖവും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ അഭിമുഖം കണ്ടശേഷം അനു ചന്ദ്ര എന്ന ഫേസ്ബുക്ക് യൂസർ കിഷോറിനെ കുറിച്ച് എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സീരിയലിനേയും അതിൽ അഭിനയിക്കുന്നവരെയുമൊക്കെ വില കുറച്ച് കാണുന്നൊരു സമൂഹത്തിലാണ് താൻ ജീവിക്കുന്നതെന്ന് നല്ല ബോധ്യമുള്ളൊരു നടനാണ് കിഷോറെന്ന് അനു ചന്ദ്ര കുറിച്ചു.

Kishore Peethambaran

ആ കുറിപ്പ് ഇങ്ങനെയായിരുന്നു.... പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഹരിചന്ദനം എന്നൊരു സീരിയൽ ഉണ്ടായിരുന്നു. സിനിമ നടി സുജിത നായികയായൊരു സീരിയൽ. അന്ന് ആ സീരിയലിൽ വില്ലനായി അഭിനയിച്ച ആളായിരുന്നു കിഷോർ. കാഴ്ച്ചയിൽ സുന്ദരൻ. സുന്ദരൻ എന്ന് വെച്ചാൽ മിനിസ്‌ക്രീനിൽ അത്രക്ക് സുന്ദരനായ ഒരു നടനെ ഞാൻ അതിന് മുമ്പ് ഒരിക്കലും കണ്ടിട്ടേയില്ലായിരുന്നു. അതിന് ശേഷവും.

അന്നൊക്കെ നല്ലപോലെ സീരിയലുകൾ കാണുന്ന സ്വഭാവമുള്ളതുകൊണ്ട് ഹരിചന്ദനമൊക്കെ അവസാനം വരെ കണ്ടിരുന്നിട്ടുണ്ട്. അപ്പോഴൊക്കെ എനിക്ക് തോന്നും ഇയാൾ എന്തുകൊണ്ട് സിനിമയിൽ വേണ്ടപോലെ എത്തിയില്ലെന്ന്. അഭിനയത്തിന്റെ മികവ് കൊണ്ട് ചിന്തിച്ച് പോകുന്നതാണ് കേട്ടോ. പിന്നെ ഞാൻ അദ്ദേഹത്തെ ശ്രദ്ധിക്കുന്നത് ജോയ്സിയുടെ മഞ്ഞുരുകും കാലം എന്ന സീരിയലിന്റെ കാലത്താണ്.

മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്ത സീരിയലാണ്. മനോഹരമായ അഭിനയമൊക്കെ ആയിരുന്നു അതിനകത്ത്. പിന്നെ പിന്നെ എനിക്ക് സീരിയലുമായുള്ള ബന്ധമൊക്കെ വർഷങ്ങളോളം നഷ്ടപ്പെട്ടു. സീരിയലുകളും ഞാനുമൊക്കെ രണ്ടറ്റങ്ങളിൽ ചെന്നെത്തി. എന്നാൽ ഇപ്പോൾ ഈയിടെയായി ഇടക്കൊക്കെ ജോയ്സിയുടെ മഴ തോരും മുൻപേ എന്ന സീരിയൽ ഞാൻ കാണാറുണ്ട്.

അമ്മയുടെ ഇഷ്ട സീരിയലായതുകൊണ്ട് അമ്മ അത് കണ്ടോണ്ടിരിക്കുമ്പോഴൊക്കെ ഞാനും കൂടെയിരിക്കും. അങ്ങനെ കൂടെയിരുന്ന് കൂടെയിരുന്ന് പല ദിവസങ്ങളിലും ഞാൻ ആ സീരിയൽ തുടർച്ചയായി കണ്ട് പോകുന്നുണ്ട്. അങ്ങനെ കണ്ടോണ്ടിരിക്കുന്ന നേരത്താണ് ഇന്നാളൊരീസം ഞാൻ അമ്മയോട് പറഞ്ഞത് നല്ല കഴിവ് ഉള്ള നടൻ. കാഴ്ചക്ക് സുന്ദരൻ. ഭാഗ്യക്കേട് കൊണ്ടായിരിക്കുമല്ലേ സിനിമയിലൊന്നും എത്താതെ പോയത് എന്ന്.

Kishore Peethambaran

ആണെങ്കിലും അല്ലെങ്കിലും ശരി അന്നതങ്ങനെ അങ് വിട്ട് കളഞ്ഞു. ഇന്ന് ദേ അങ്ങേരുടെ ഇന്റർവ്യൂ കണ്മുൻപിൽ വന്ന് പെട്ടു. ഇന്റർവ്യൂ മൊത്തം കണ്ടു. സീരിയലിനേയും അതിൽ അഭിനയിക്കുന്നവരെയുമൊക്കെ വില കുറച്ച് കാണുന്നൊരു സമൂഹത്തിലാണ് താൻ ജീവിക്കുന്നതെന്ന് നല്ല ബോധ്യമുള്ളൊരു നടനാണ് ഇദ്ദേഹം. എന്നിട്ടും ആൾക്ക് അതേ സമൂഹത്തിനിടയിൽ ഇരുന്ന് കൊണ്ട് താൻ എന്ന വ്യക്തിയെ കുറിച്ചെല്ലാം സത്യസന്ധമായി പറയാൻ കഴിയുന്നുമുണ്ട്.

അതാണ് ഈയൊരു ഇന്റർവ്യൂവിൽ ഞാൻ കണ്ട ഏറ്റവും വലിയ പ്ലസ് പോയിന്റ്. അയാൾ നടനാണ്. പക്ഷെ ജനസ്വീകാര്യത കൂട്ടാൻ സോഷ്യൽമീഡിയ പോലും ഉപയോഗിക്കാത്തൊരു താരമാണ്. ജീവിതത്തെ അതുപോലെ അങ്ങ് അംഗീകരിക്കുന്ന മനുഷ്യനാണ്. ആരോഗ്യപ്രശ്നങ്ങളോട് നിരന്തരമായി ഫൈറ്റ് ചെയ്യുന്നൊരു വ്യക്തിയാണ്. കല്യാണം കഴിച്ചു. രണ്ട് മക്കളുണ്ട്. ജീവിക്കണ്ടേ.

അതിന് വരുമാനത്തിനായി അഭിനയിക്കുന്നു എന്ന് തുറന്ന് സമ്മതിക്കുന്ന നടനാണ്. അങ്ങനെ പലതുമാണ്. ജീവിക്കുക ഇഷ്ടമുള്ള ജോലി ചെയ്യുക, കുടുംബത്തെ നോക്കുക, പരിഭവങ്ങളില്ല പരാതികളില്ല. ഇതാണ് കിഷോർ. ഇത് മാത്രമാണ് കിഷോർ. ലളിതമായ ജീവിതം ലളിതമായ അഭിമുഖം എന്നായിരുന്നു കുറിപ്പ്. കിഷോറിന്റേത് കാപട്യങ്ങളില്ലാത്ത ജീവിതമാണ് എന്നായിരുന്നു കുറിപ്പ് വായിച്ച പ്രേക്ഷകരും കമന്റായി കുറിച്ചത്.

Read more about: malayalam serials
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X