ലക്ഷ്മി നക്ഷത്ര, മീനാക്ഷി, മൃദുല... 2020ൽ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ താരങ്ങൾ...

ബിഗ് സ്ക്രീൻ താരങ്ങളെ പോലെ തന്നെ മിനിസ്ക്രീൻ താരങ്ങൾക്കും പ്രേക്ഷകരുടെ ഇടയിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമാ താരങ്ങളെ പോലെ മികച്ച പ്രേക്ഷക പിന്തുണയാണ് ഇവർക്കും ലഭിക്കുന്നത്. മിനിസ്ക്രീൻ താരങ്ങളെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് പല പ്രേക്ഷകരും കാണുന്നത്.

സിമ്പിൾ ലുക്കിൽ റായ് ലക്ഷ്മി, ചിത്രം വൈറലാകുന്നു

2020ൽ മലയാളി പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട മിനിസ്ക്രീൻ താരങ്ങളുടെ പട്ടിക പുറത്ത് . ഇ-ടൈംസ് കൊച്ചിയാണ് പോയ വർഷം മിനിസ്ക്രീൻ പ്രേക്ഷകരുടെ ശ്രദ്ധയാകാർഷിച്ച താരങ്ങളുടെ പേര് പുറത്ത് വിട്ടിരിക്കുന്നത്. മാളവിക വെയിൽസ്, റബേക്ക സന്തോഷ്, മൃദുല വിജയ്, ലക്ഷ്മി നക്ഷത്ര, ആര്യ, മീനാക്ഷി രവീന്ദ്രൻ, ശ്രുതി രജനികാന്ത് എന്നിവരുടെ പേരാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.

മാളവിക വെയിൽസ്-റെബേക്ക സന്തോഷ്

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോല തിളങ്ങുന്ന താരമാണ് മാളവിക. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയിൽ എത്തുന്നത്. മലയാളത്തെ കൂടാതെ തമിഴിലും കന്നഡയിലും മാളവിക അഭിനയിച്ചിട്ടുണ്ട്. 2015 ലാണ് മാളവിക മിനിസ്ക്രീനിൽ എത്തുന്നത്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത പൊന്നമ്പിളി എന്ന പരമ്പരയിലൂടെയാണ് തുടക്കം. പിന്നീട് അമ്മുവിന്റെ അമ്മ, മഞ്ഞിൽ വിരിഞ്ഞ പൂവ് എന്നി പരമ്പരകളിലും അഭിനയിച്ചിരുന്നു. നിലവിൽ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. ഈ ടൈംസ് പട്ടികയിൽ ഇടം പിടിച്ച മറ്റൊരു നടിയാണ് റെബേക്ക സന്തോഷ് . ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത കസ്തൂരിമാൻ എന്ന പരമ്പരയിലൂടെയാണ് നടി പ്രേക്ഷകരുടെ പ്രിയങ്കരയാകുന്നത്. കാവ്യ എന്ന കഥാപാത്രത്തെയായിരുന്നു സീരിയലിൽ നടി അവതരിപ്പിച്ചത്. പരമ്പര അവസാനിച്ചിട്ടും കാവ്യ എന്ന പേരിലാണ് നടിയെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്.

മൃദുല വിജയ്- ആര്യ

മിനിസ്ക്രീൻ പ്രേക്ഷകരുട പ്രിയപ്പെട്ട താരമാണ് മൃദുല വിജയ്. 2015 മുതൽ മിനിസ്ക്രീനിൽ സജീവമാണെങ്കിലും ഭാര്യ എന്ന പരമ്പരയിലൂടെയാണ് നടി പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.നിലവിൽ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന സീരിയലിൽ അഭിനയിക്കുകയാണ്. റൊമാന്റ് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന സീരിയലിൽ അരുൺ ആണ് ജോഡിയായി എത്തുന്നത്. ബഡായി ബംഗ്ലാവ് എന്ന ടോക്ക് ഷോയിലാണ് ആര്യ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. പിന്നീട് ബിഗ് ബോസ് സീസൺ 2 ലും എത്തിയിരുന്നു. സിനിമയിലും സജീവമാണ് ആര്യ.

മീനാക്ഷി രവീന്ദ്രൻ- ശ്രുതി രജനികാന്ത്

റിയാലിറ്റി ഷോയിലൂടെയാണ് മീനാക്ഷി മലയാളി പ്രേക്ഷകരുടെ ഇടയിൽ സുപരിചിതയാകുന്നത്. ഇപ്പോൾ മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന ഉടൻ പണം 3.o എന്ന റിയാലിറ്റി ഷോയുടെ അവതാരകയാണ്. ഡെയിൻ ഡേവിസാണ് മീനാക്ഷിയ്ക്കൊപ്പം അവതാരകനായി എത്തുന്നത്. സ്റ്റൈലൻ ലുക്കിലാണ് മീനാക്ഷി ഷോയിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. ചക്കപ്പഴം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രുതി. സോഷ്യൽ മീഡിയയിലും സജീവമാണ് താരം.

  ലക്ഷ്മി  നക്ഷത്ര- രേഷ്മ നായർ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ലക്ഷ്മിയുടെ അവതരണമാണ് പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത്. രസകരമായ അവതരണ ശൈലിയാണ് താരത്തിന്റേത്. നിലവിൽ സ്റ്റാർമാജികിന്റെ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് രേഷ്മ . മോഡൽ കൂടിയാണ് രേഷ്മ. സോഷ്യൽ മീഡിയയിൽ താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാറുണ്ട്.

Recommended Video

Fathima Thahliya criticize Mammootty in Lakshadweep issue | FIlmiBeat Malayalam
സ്വാസിക- മെർഷീന നീനു

അഭിനേത്രി എന്നതിൽ ഉപരി നർത്തകിയും അവതാരകയുമാണ് സ്വാസിക. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും സജീവമായ താരം സിനിമയിലൂടെയാണ് കരിയർ ആരംഭിക്കുന്നത്. സീരിയലിലും സിനിമയിലും ഒരുപോലെ സജീവമാണ് താരം. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മനം പോലെ മംഗല്യം എന്ന പരമ്പരയിലാണ് നിലവിൽ അഭിനയിക്കുന്നത്. കൂടാതെ അമൃത ടിവിയിൽ ഒരു ടോക്ക് ഷോ അവതരിപ്പിക്കുന്നുണ്ട്. സത്യ എന്ന പെൺകുട്ടി എന്ന പരമ്പരിയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ താരമാണ് മെർഷീന നീനു. പരമ്പരയിലെ സത്യ എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

Read more about: tv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X