»   » കോഫി വിത്ത് കരണ്‍;ഫോണ്‍ സെക്‌സ് ചെയ്തിട്ടുണ്ടെന്ന് പ്രിയങ്ക ചോപ്രയുടെ വെളിപ്പെടുത്തല്‍, വീഡിയോ

കോഫി വിത്ത് കരണ്‍;ഫോണ്‍ സെക്‌സ് ചെയ്തിട്ടുണ്ടെന്ന് പ്രിയങ്ക ചോപ്രയുടെ വെളിപ്പെടുത്തല്‍, വീഡിയോ

By: Sanviya
Subscribe to Filmibeat Malayalam

കരണ്‍ ജോഹര്‍ അവതാരകനാകുന്ന ടെലിവിഷന്‍ പ്രോഗ്രാം കോഫി വിത്ത് കരണ്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമാണ്. കുറച്ച് നാള്‍ മുമ്പ് പരിപാടിയില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ അതിഥിയായി എത്തിയിരുന്നു. പരിപാടിയില്‍ വെച്ച് ഷാരൂഖ് ഖാന്‍ തന്റെ മകള്‍ സുഹാനയോടുള്ള അമിത സ്‌നേഹത്തെ കുറിച്ച് വെളിപ്പെടുത്തിയതും വാര്‍ത്തയായിരുന്നു. തന്റെ മകളെ ആരെങ്കിലും ചുംബിക്കാന്‍ വന്നാല്‍ അവരുടെ ചുണ്ട് ഞാന്‍ പറിച്ചെടുക്കുമെന്ന് ഷാരൂഖ് പറഞ്ഞു. ഷാരൂഖിന് തന്റെ മകളോടുള്ള അമിത സ്‌നേഹത്തെ കുറിച്ച് പറഞ്ഞ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ കോഫി വിത്ത് കരണില്‍ പ്രിയങ്ക ചോപ്ര അതിഥിയായി എത്തിയപ്പോഴുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ പ്രണയം തകര്‍ന്നപ്പോള്‍ മുന്‍ കാമുകനെ വിളിച്ച് വരുത്തില ചുംബിച്ചതും ഫോണിലൂടെ സെക്‌സ് നടത്തിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് പ്രിയങ്ക ചോപ്ര കോഫി വിത്ത് കരണ്‍ എന്ന പ്രോഗ്രാമിലൂടെ പുറത്ത് വിട്ടത്. പ്രിയങ്ക ചോപ്രയുടെ വെളിപ്പെടുത്തല്‍ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അന്താരാഷ്ട്ര തലത്തിലേക്ക്

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ താര പദവി ഇപ്പോള്‍ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഹോളിവുഡ് ചിത്രത്തിലേക്ക് അരങ്ങേറ്റം കുറിച്ച നടി അടുത്തിടെ ഓസ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങിന്റെ അവതാരകയായും എത്തിയിരുന്നു.

കോഫി വിത്ത് കരണ്‍

സംവിധായകന്‍ കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന കോഫി വിത്ത് കരണ്‍ എന്ന പരിപാടിയിലാണ് പ്രിയങ്ക ചോപ്ര തന്റെ തകര്‍ന്ന പ്രണയത്തെ കുറിച്ചും സ്വകാര്യതെയും കുറിച്ചും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

മുന്‍ കാമുകനെ ചുംബിച്ചത്

കാമുകനുമായി ഷവര്‍ ചെയ്തിട്ടുണ്ടെന്നും പ്രണയം തകര്‍ന്നപ്പോള്‍ മുന്‍ കാമുകനെ ചുംബിച്ചിട്ടുണ്ടെന്നും പ്രിയങ്ക പരിപാടിയില്‍ വെച്ച് തുറന്ന് പറഞ്ഞു. പ്രണയത്തെ കുറിച്ച് കരണ്‍ ജോഹര്‍ ചോദിച്ചപ്പോഴാണ് പ്രിയങ്ക മറച്ച് വയ്ക്കാതെ എല്ലാം തുറന്ന് പറഞ്ഞത്.

ഫോണ്‍ സെക്‌സിനെ കുറിച്ച്

ഫോണ്‍ സെക്‌സിനെ കുറിച്ചും കരണ്‍ ജോഹര്‍ ചോദിച്ചു. മറുപടി പറയാന്‍ മടിച്ച പ്രിയങ്ക ഒന്ന് ചിരിച്ചു. എന്റെ അമ്മ ഈ പ്രോഗ്രാം കാണാതിരിക്കുന്നതാകും നല്ലതെന്നും നടി പറഞ്ഞു.

വീഡിയോ കാണാം

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന കോഫി വിത്ത് കരണ്‍ എന്ന പരിപാടിയുടെ വീഡിയോ. കാണൂ..

English summary
Koffee with Karan: Priyanka Chopra accepts she’s had phone sex.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam