പെണ്ണ് കണ്ടതിന് ശേഷം കാമുകിയെ കുറിച്ചെഴുതിയ ഡയറി വായിക്കാന്‍ കൊടുത്തു; ഭാര്യയെ കുറിച്ച് കൊല്ലം ഷാഫി

യുവാക്കളുടെ ഹരമായിരുന്ന ആല്‍ബം പാട്ടുകളിലൂടെ ശ്രദ്ധേയനായ താരമാണ് കൊല്ലം ഷാഫി. എഴുത്തുകാരനായും ഗായകനായിട്ടുമൊക്കെ തിളങ്ങിയ ഷാഫി ഇപ്പോള്‍ ഒരു അഭിനേതാവ് കൂടിയാണ്. സിനിമയിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെ സജീവമായി പങ്കെടുക്കാറുള്ള ഷാഫി തന്റെ കുടുംബവിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണിപ്പോള്‍.

ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരം. അവതാരകന്റെ ചോദ്യങ്ങള്‍ക്കിടയില്‍ തന്റെ കുടുംബത്തെ കുറിച്ചും ഭാര്യയെ പറ്റിയുമൊക്കെ ഷാഫി വെളിപ്പെടുത്തി.

പ്രണയം പേറി കുറേ നടന്നിട്ടുണ്ടെങ്കിലും അത് നഷ്ടപ്പെട്ട ആളാണ്

വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെയുള്ള എംജി ശ്രീകുമാറിന്റെ ചോദ്യത്തിന് രസകരമായൊരു കഥയാണ് ഷാഫി പറഞ്ഞത്. പ്രണയലേഖനങ്ങള്‍ ഞാന്‍ അങ്ങോട്ട് കൊടുത്തിട്ടുള്ള ചരിത്രമാണുള്ളത്. അതിന് മറുപടി കിട്ടിയിട്ടില്ലെന്ന് മാത്രമല്ല പലരും അത് പരിഗണിച്ചിട്ടില്ല. ഞാന്‍ പ്രണയം പേറി കുറേ നടന്നിട്ടുണ്ടെങ്കിലും അത് നഷ്ടപ്പെട്ട ആളാണ്.

വീട്ടുകാർ കല്യാണം ആലോചിച്ച് തുടങ്ങിയത് അന്നേരമാണ്

ആ പ്രണയം പൊളിഞ്ഞ് അവളെ നഷ്ടമായപ്പോഴാണ് വീട്ടുകാര്‍ എന്നെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചത്. അങ്ങനെ വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം ഇരുപത്തിമൂന്നാമത്തെ വയസില്‍ വിവാഹിതനായി. ഉമ്മ കരച്ചില് കൊണ്ടാണ് പെണ്ണു കാണാന്‍ പോയത്. ശേഷം ആറ് മാസത്തെ ഗ്യാപ്പ് വന്നു.

കാമുകിയെ കുറിച്ചെഴുതിയ ഡയറി ഭാര്യയ്ക്ക് കൊടുത്ത നിമിഷം

ഞാന്‍ പ്രണയിച്ചിരുന്ന സമയത്തെഴുതിയെ ഡയറി അവള്‍ക്ക് വായിക്കാന്‍ കൊടുത്തു. ഇത് വായിക്കുക, എനിക്കിനി നിങ്ങള്‍ക്ക് തരാന്‍ സ്നേഹം വല്ലതും ബാക്കിയുണ്ടോയെന്ന് ആദ്യം നോക്കാനും പറഞ്ഞു. ഡയറി വായിച്ചതിന് ശേഷം എനിക്ക് നിങ്ങളെ അതിനേക്കാളും ഇരട്ടിയായി പ്രണയിക്കാന്‍ എനിക്ക് കഴിയുമെന്നായിരുന്നവള്‍ പറഞ്ഞു.

കഴിഞ്ഞ് 18 വര്‍ഷമായി അവള്‍ മനോഹരമായി തന്നെ പ്രണയിച്ച് കൊണ്ടിരിക്കുകയാണ്. അവളെ കുറിച്ചാണ് ഞാന്‍ ആദ്യമെഴുതിയ പാട്ടില്‍ പറഞ്ഞത്. ഭാര്യ റജിലയെ കുറിച്ച് ഷാഫി പറയുന്നു.

18 വർഷമായി ഭാര്യ തരുന്ന പിന്തുണയെ കുറിച്ച് ഷാഫി

വീട്ടില്‍ വരുന്നവരെല്ലാം നിന്റെ ഭാഗ്യമാണ് ഷാഫി എന്ന് റജിലയോട് പറയുന്നത് കേട്ടിട്ടുണ്ട്. അങ്ങനെ കേള്‍ക്കുമ്പോള്‍ ഞാന്‍ തിരുത്തും, ശരിക്കും എന്റെ ഭാഗ്യമാണ് അവള്‍. എവിടെയോ നശിച്ച് പോവുമായിരുന്ന ആളുടെ ജീവിതത്തിലേക്ക് സ്വന്തം റിസ്‌കില്‍ കയറി വന്ന പെണ്‍കുട്ടിയാണ്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അവള്‍ ശക്തമായ പിന്തുണയുമായി എനിക്കൊപ്പമുണ്ടായിരുന്നു.

പാട്ട് നിര്‍ത്തിയാലോ എന്നാലോചിച്ച സമയങ്ങളൊക്കെ അവളായിരുന്നു പോത്സാഹനം തന്നത്. മഞ്ജു ചേച്ചിയുടെ കൂടെ ഞാന്‍ അഭിനയിച്ച് കാണണമെന്നാണ് ഏറ്റവും കൂടുതലായി അവള്‍ ആഗ്രഹം പറഞ്ഞതെന്ന് ഷാഫി വ്യക്തമാക്കുന്നു.

ഇപ്പോള്‍ മൂന്ന് മക്കളുടെ കൂടെ സന്തുഷ്ടരായി ജീവിക്കുകയാണ്. മൂത്തമകന്‍ പ്ലസ് വണ്ണില്‍ പഠിക്കുകാണെന്ന് പറഞ്ഞപ്പോള്‍ ഷാഫിയെ കണ്ടാല്‍ കല്യാണം കഴിച്ചന്നേ പറയുകയില്ലെന്നാണ് എംജി ശ്രീകുമാറിന്റെ കമന്റ്. എന്നാല്‍ അടുത്തിടെ താന്‍ നാല്‍പത്തിരണ്ടാം ജന്മദിനം ആഘോഷിച്ചതായി ഷാഫി വെളിപ്പെടുത്തുകയും ചെയ്തു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X