വീടിന്റെയും അവകാശത്തിന്റെയും ലൂപ്പിൽ രേണു, കിച്ചുവിനെ മകനെപ്പോലെ സ്നേഹിച്ച് സുധിയുടെ ചേട്ടനും കുടുംബവും!

നടനും മിമിക്രി താരവുമായാണ് കൊല്ലം സുധിയെ മലയാളികൾക്ക് പരിചയം. കോമഡി ഷോകളിൽ മത്സരിച്ചാണ് സിനിമയിലേക്കുള്ള അവസരം സുധി നേടിയെടത്തത്. ഠമാർ പഠാർ, സ്റ്റാർ മാജിക്ക് തുടങ്ങിയ ഷോകളുടെ ഭാ​ഗമായശേഷം സുധിയെ പ്രേക്ഷകർ കൂടുതൽ അടുത്തറിയാനും സ്നേഹിക്കാനും തുടങ്ങി. സ്റ്റാർ മാജിക്ക് ഷോയുടെ ഭാ​​ഗമായിരുന്ന സെലിബ്രിറ്റികളിൽ ജനപ്രിയനും സുധി തന്നെയായിരുന്നു. രണ്ട് വർഷം മുമ്പ് ഒരു കാർ അപകടത്തിലാണ് സുധി മരിച്ചത്.

നടന്റെ സ്വകാര്യ ജീവിതം എത്രത്തോളം ദുരിതം നിറ‍ഞ്ഞതായിരുന്നുവെന്ന് മരണശേഷമാണ് പ്രേക്ഷകർ അറിഞ്ഞത്. സുധിയുടെ മരണത്തോടെ അനാഥരായ രണ്ട് മക്കൾക്കും ഭാര്യ രേണുവിനും വേണ്ട അടിസ്ഥാന സൗകര്യങ്ങൾ വീടും കുട്ടികളുടെ വിദ്യാഭ്യാസവും ഉൾപ്പടെ കേരളത്തിലും വിദേശത്തുമുള്ള സുമനുകളും ഫ്ലവേഴ്സ് ചാനലും ചേർന്നാണ് ഒരുക്കി കൊടുത്തത്.

kichu sudhi
Photo Credit: kichu sudhi / youtube

വലിയ വരുമാനം ഒന്നും ഷോയിലൂടെയും സിനിമ അഭിനയത്തിലൂടെയും സമ്പാദിക്കാൻ കഴിയാതെ പോയതിനാൽ വാടക വീട്ടിലായിരുന്നു സുധി കുടുംബത്തോടൊപ്പം കഴിഞ്ഞത്. നടന്റെ മക്കൾക്കും ഭാര്യയ്ക്കുമായി സന്നദ്ധ സംഘടനയായ കെഎച്ച്ഡിഇസിയാണ് വീട് നിർമ്മിച്ച് കൊടുത്തത്. എന്നാൽ ഇന്ന് ആ വീടും അതിന്റെ അവകാശവുമാണ് ഏറ്റവും വലിയ വിവാദ വിഷയം.

വീടിന്റെ നിർമ്മാണത്തിൽ അശാസ്ത്രീയതയുണ്ടെന്നാണ് രേണുവും മാതാപിതാക്കളും ആരോപിക്കുന്നത്. ചോർച്ചയും തേപ്പ് പൊളിഞ്ഞിളകുന്ന സ്ഥിതിയുമെല്ലാമുള്ളതായാണ് രേണുവിന്റെ പരാതി. സുധിയുടെ മക്കൾക്ക് താമസിക്കാനായി പണിത വീട്ടിൽ സഹോദരിയേയും കുടുംബത്തേയും മാതാപിതാക്കളേയും താമസിപ്പിച്ചതിനും രേണുവിന് എതിരെ വിമർശനം ഉയർന്നിരുന്നു.

വിമർശനം വർധിച്ചതോടെ സന്നദ്ധ സംഘടന വെച്ച് തന്ന വീട് പൂട്ടിയിട്ട് വാടകയ്ക്ക് താമസിക്കാനുള്ള തയ്യാറെടുപ്പിലാണ് രേണു. സുധിയുടെ മൂത്തമകൻ കിച്ചുവിന് സുധിലയത്തിൽ ഒരിടമോ അവകാശമോ ഉള്ളതായി തോന്നിയിട്ടില്ലെന്നും പ്രേക്ഷകർ വിമർശിച്ചിരുന്നു. വീടും അതിന്റെ അവകാശവുമായും ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെയാണ് രേണു. അതേസമയം പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത് സുധിയുടെ മൂത്ത മകൻ കിച്ചുവാണ്.

സുധിലയത്തിൽ വിരളമായി മാത്രമെ കിച്ചു താമസിക്കാറുള്ളു. സുധിയുടെ അമ്മയ്ക്കും സഹോദരന്റെ കുടുംബത്തിനും ഒപ്പം കൊല്ലത്താണ് കിച്ചുവിന്റെ താമസം. കൂടാതെ ആനിമേഷൻ പഠിക്കുന്നുമുണ്ട്. രണ്ടാനമ്മയായ രേണു വീടിനേയും അതുമായി ചുറ്റപ്പെട്ട വിവാദങ്ങൾക്കും പിന്നാലെ അവകാശത്തിനും റീച്ചിനുമായി പായുമ്പോൾ തന്നെ സ്നേഹിക്കുന്നവർക്കൊപ്പം സമാധാനപരമായി മുന്നോട്ട് പോവുകയാണ് കിച്ചു.

Renu Sudhi
Photo Credit: Renu Sudhi / instagram

സുധിയുടെ ചേട്ടനും ഭാര്യയും സ്വന്തം മകനെപ്പോലെയാണ് കിച്ചുവിനെ സംരക്ഷിക്കുന്നതും സ്നേഹിക്കുന്നതും. അടുത്തിടെയാണ് കിച്ചു യുട്യൂൂബ് ചാനൽ ആരംഭിച്ചത്. ഇതിനോടകം ഒരു ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സിനെ ലഭിച്ച് കഴിഞ്ഞു. വീഡിയോ മില്യൺ അടിച്ചതിന്റേയും ഒരു ലക്ഷം സബ്സ്ക്രൈബേഴ്സിനെ ലഭിച്ച ആഘോഷവും കൊല്ലത്തെ വീട്ടിലാണ് കിച്ചു നടത്തിയത്. കേക്ക് മുറിച്ച് സന്തോഷം പങ്കിടാൻ സുധിയുടെ ചേട്ടനും കുടുംബാം​ഗങ്ങളും ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം കുടുംബസമേതം കാലഹസ്തിക്ക് നടത്തിയ യാത്രയുടെ വ്ലോ​ഗ് കിച്ചു പങ്കിട്ടിരുന്നു. അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട കിച്ചുവിനെ ചേർത്ത് പിടിക്കുന്ന സുധിയുടെ അമ്മയേയും ചേട്ടനേയും കുടുംബത്തേയും പ്രശംസിച്ചാണ് കമന്റുകൾ. കിച്ചുവിനെ ചേർത്തുപിടിച്ച് സ്നേഹിക്കുന്നതിന് കിച്ചുവിന്റെ വല്യച്ഛനേയും വല്യമ്മയേയും മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ.

കിച്ചുവിന്റെ അച്ഛന്റെ ചേട്ടന്റെ ഭാര്യയോട് ബഹുമാനം തോന്നുന്നു. അവർ സ്വന്തം മോനേ പോലെ ആ കുഞ്ഞിനെ ചേർത്ത് നിർത്തി, ഇവരുടെ കൂടെ കിച്ചു നല്ല ഹാപ്പിയാണെന്ന് തോന്നുന്നു, കിച്ചുവിനെ ഇതുപോലെ സ്നേഹിക്കുന്ന ഇവരോടൊപ്പം തന്നെയാണ് ഈ മോൻ ജീവിക്കേണ്ടത്. സുധിച്ചേട്ടന്റെ ഫാമിലി ഒത്തിരി ഇഷ്ടം എന്നിങ്ങനെയാണ് കമന്റുകൾ. കുഞ്ഞനിയൻ റിതുലിനെ കാണാനായി സുധിലയത്തിലേക്ക് പോകാനും കിച്ചു സമയം കണ്ടെത്താറുണ്ട്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X