വാക്കുകളിൽ തന്റെ പേരിൽ വീട് കിട്ടാത്ത അമർഷം, കിച്ചുവിന്റെ മറുപടി രേണുവിന്റെ തലയ്ക്ക് കിട്ടിയ അടി; സായ് കൃഷ്ണ
കൊല്ലം സുധിയുടെ കുടുംബത്തിനായി കെഎച്ച്ഡിഇസി നിർമ്മിച്ച് നൽകിയ വീടും രേണു വീടിനെ കുറ്റപ്പെടുത്തി ചെയ്ത വീഡിയോകളും ഏറെ കാലമായി ലൂപ്പിലെന്ന പോലെ സോഷ്യൽമീഡിയയിൽ വിവാദമായി കറങ്ങുന്നുണ്ട്. കെഎച്ച്ഡിഇസി സംഘടന ഭാരവാഹി ഫിറോസിനെ കുറ്റപെടുത്തിയാണ് ഒട്ടുമിക്ക വീഡിയോകളിലും രേണുവും മാതാപിതാക്കളും സംസാരിച്ചിട്ടുള്ളത്. പക്ഷെ സുധിയുടെ മകൻ കിച്ചുവിന്റെ ഭാഗത്ത് നിന്നും അത്തരം പ്രതികരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.
വീട് ഇല്ലാത്ത സമയത്ത് വീട് വെച്ച് തന്നവരോട് എന്നും തനിക്ക് നന്ദി മാത്രമെയുള്ളുവെന്നാണ് ആദ്യമായി വിഷയത്തിൽ പ്രതികരിച്ച് കിച്ചു പറഞ്ഞത്. ഇപ്പോഴിതാ സുധിലയം വീടുമായി ബന്ധപ്പെട്ട് കിച്ചു നൽകിയ മറുപടിയെ കുറിച്ച് തനിക്കുണ്ടായ തോന്നലുകൾ പങ്കുവെക്കുകയാണ് മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ.

കിച്ചുവിന്റെ മറുപടി രേണുവിന്റെ തലയ്ക്ക് കിട്ടിയ അടിയാണെന്ന് സായ് കൃഷ്ണ പറഞ്ഞു. സുധിയുടെ മക്കൾക്ക് വേണ്ടിയാണ് ആ വീട് വെച്ച് കൊടുത്തത്. ആ വീട് മെയ്ന്റൈൻ ചെയ്യുന്നത് ശരിയായ രീതിക്കല്ല. അതിന്റെ പ്രശ്നങ്ങളും വീട് പണിത സമയത്ത് സംഭവിച്ച ചില പോരായ്മകളും ആ വീടിനെ ബാധിച്ചിട്ടുണ്ട്. വീടുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്ക് കിച്ചു മറുപടി നൽകിയതോടെ രേണു സുധിയുടെ തലയ്ക്ക് അടികിട്ടിയതുപോലെയായി.
അതുപോലെ മറ്റൊരു കാര്യം കൂടി ഞാൻ ശ്രദ്ധിച്ചിരുന്നു. പലപ്പോഴായി രേണുവും ഓൺലൈൻ മീഡിയയും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ പുറത്ത് വരുമ്പോൾ അതിൽ ചോദ്യങ്ങൾ ചോദിക്കുന്നത് എപ്പോഴും ഒരാളാണ്. അയാളുടെ ശബ്ദം ശ്രദ്ധിച്ചാൽ മനസിലാകും. വിവാദങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ അയാളാണ് സ്ഥിരം ചോദിക്കുന്നത്.
വീടിന്റെ ചോദ്യം ചോദിക്കുന്നതും അയാൾ മാത്രമാണ്. അത് എന്തുകൊണ്ടാണ് അങ്ങനെയെന്ന് മനസിലായിട്ടില്ല. കുട്ടികൾക്ക് കിട്ടിയ വീടാണെന്ന് രേണു ഇടയ്ക്കിടെ പറയാറുണ്ട്. അവർ ആ വീട് രേണു പ്രാധാന്യമുള്ളതായി കാണുന്നില്ലെന്ന് തോന്നിയിട്ടുണ്ട്. അവരുടെ സംസാരത്തിലും അതുണ്ട്. സുധിയുടെ മക്കൾക്ക് നാട്ടുകാർ വെച്ചുകൊടുത്ത വീട് തന്റെ വീടായി കാണണമെന്ന ചിന്ത രേണുവിന് ഇതുവരേയും വന്നിട്ടില്ല.
അതുകൊണ്ടാണ് ആ വീട് നന്നായി സംരക്ഷിക്കാത്തതും. രേണുവിന്റെ പേരിൽ വീട് വെച്ച് കിട്ടണമെന്നായിരുന്നോ അപ്പോൾ മനസിലുണ്ടായിരുന്ന ചിന്ത. വീടിന്റെ വിഷയത്തിൽ മാത്രം രേണുവിനോട് ഭയങ്കരമായ എതിർപ്പ് എനിക്കുണ്ട്. തന്റെ പേരിലായിരുന്നു വീടെങ്കിൽ കുഴപ്പമില്ലായിരുന്നുവെന്ന ടോൺ രേണുവിന്റെ സംസാരത്തിലുണ്ട്.

രണ്ടാമത്തെ മകൻ റിതുൽ വലുതായശേഷം വീടിന്റെ ശോചനീയാവസ്ഥയെ കുറിച്ച് ചോദിച്ചാൽ രേണു എന്ത് മറുപടി പറയും?. നെഗറ്റീവ് ഇംപാക്ടുണ്ടാക്കി മാക്സിമം വിസിബിലിറ്റിയാണ് രേണുവിന്റെ ലക്ഷ്യം. അതിന്റെ ഫലം അനുഭവിക്കുന്നത് മക്കളാണെന്ന ചിന്ത രേണുവിന് വേണം. ആ വീടിന്റെ ഇപ്പോഴത്തെ കോലം കണ്ടാൽ അത് വെച്ചുകൊടുത്തവൻ തന്നെ നെഞ്ചത്ത് അടിച്ച് കരയും.
സുധിയുടെ ആത്മാവ് പോലും ആ വീട്ടിലേക്ക് കയറാൻ സാധ്യതയില്ലെന്നുമാണ് സായ് കൃഷ്ണ പറഞ്ഞത്. കെഎച്ച്ഡിഇസി ഫിറോസ് ആ വീടിനെ കുറിച്ച് അടുത്തിടെ പറഞ്ഞത് ഇങ്ങനെയാണ്... കിച്ചു വീടിനെ കുറിച്ച് പരാതികളൊന്നും പറഞ്ഞിട്ടില്ല. ആ വീട് കിട്ടിയതിൽ ഹാപ്പിയാണെന്നാണ് അവൻ പറയാറുള്ളത്. ആ വീട് മെയ്ന്റൈൻ ചെയ്ത് തരണമെന്ന് കിച്ചു ആവശ്യപ്പെട്ടാൽ എന്റെ പോക്കറ്റിൽ നിന്നും പൈസ എടുത്ത് ഞാൻ അത് ചെയ്ത് കൊടുക്കും.
കിച്ചുവും അനിയനുമാണ് ആ വീടിന്റെ അവകാശി. അവരാണ് അവിടെ താമസിക്കേണ്ടത്. ഇപ്പോൾ വലിഞ്ഞ് കേറി വന്ന കുറേ എണ്ണങ്ങളാണ് ആ വീട്ടിൽ താമസിക്കുന്നത്. അവർക്ക് ആ വീടിനെ പറ്റി മോശം പറയാൻ എന്താണ് അവകാശം?. ആ വീട് മഹാഅലമ്പാക്കിയാണ് ഇട്ടിരിക്കുന്നത്. എന്നിട്ടും ഞങ്ങളെ താറടിച്ച് വിവാദം സൃഷ്ടിക്കുന്നു എന്നാണ്.


Click it and Unblock the Notifications











