പ്രസവത്തിനുശേഷം രേണുവിന് ഡിപ്രഷൻ, മരുന്നുകളും ചികിത്സയുമായുള്ള ജീവിതം, ടെൻഷൻ പറ്റില്ല; അന്ന് സുധി പറഞ്ഞത്!
കൊല്ലം സുധിയുടെ മരണശേഷമാണ് ഭാര്യ രേണുവിനെ മലയാളികൾ കൂടുതൽ അറിയുന്നത്. കുടുംബത്തിന്റെ അത്താണിയായിരുന്നു സുധി. നടന്റെ മരണശേഷം സാമ്പത്തിക ബുദ്ധിമുട്ടുകൾ വർധിച്ചതോടെയാണ് ഭർത്താവിന്റെ പാത പിന്തുടർന്ന് രേണു അഭിനയത്തിലേക്ക് ഇറങ്ങിയത്. നാടകങ്ങളിലൂടെയായിരുന്നു തുടക്കം. സുധി ഉണ്ടായിരുന്ന കാലത്ത് ഇരുവരും ചേർന്ന് അഭിനയിച്ച് ഷോർട്ട് വീഡിയോകൾ ചെയ്ത് പങ്കുവെക്കാറുണ്ടായിരുന്നു.
ആ ഒരു എക്സ്പീരിയൻസ് മാത്രമെ അഭിനയത്തിലേക്ക് ഇറങ്ങാൻ തീരുമാനിക്കുമ്പോൾ രേണുവിന് ഉണ്ടായിരുന്നുള്ളു. എന്നാൽ ഇന്ന് സിനിമയിൽ അടക്കം അഭിനയിച്ച് കഴിഞ്ഞു രേണു. നിരവധി മ്യൂസിക്ക് വീഡിയോകളിലും ഷോർട്ട് ഫിലിമുകളിലും എല്ലാം ഇതിനോടകം രേണു ഭാഗമായി കഴിഞ്ഞു. പക്ഷെ രൂപത്തിന്റെ പേരിലും അഭിനയത്തിന്റെ പേരിലുമെല്ലാം വലിയ രീതിയിലുള്ള വിമർശനമാണ് രേണുവിന് ലഭിക്കുന്നത്.

പക്ഷെ അഭിനയം തൊഴിലായി മാറ്റിയതുകെണ്ട് തന്നെ വിമർശനങ്ങളെ രേണു വകവെയ്ക്കുന്നില്ല. സിനിമയിൽ ചുവടുറപ്പിച്ച് വരുന്ന സമയത്താണ് സുധിക്ക് ജീവൻ നഷ്ടപ്പെട്ടത്. അതുകൊണ്ട് തന്നെ കാര്യമായി സമ്പാദിക്കാനൊന്നും മരണം സംഭവിക്കും മുമ്പ് സുധിക്ക് കഴിഞ്ഞിരുന്നില്ല. വാടക വീട്ടിലായിരുന്നു ഭാര്യയ്ക്കും മക്കൾക്കും ഒപ്പം സുധി താമസിച്ചിരുന്നത്.
മരണശേഷം സന്നദ്ധസംഘടനകളാണ് രേണുവിനും മക്കൾക്കുമായി വീട് നിർമ്മിച്ച് നൽകിയത്. ഒരിടയ്ക്ക് കടം വാങ്ങിയ പണം തിരികെ നൽകിയില്ലെന്ന് ആരോപിച്ച് സുധിക്ക് എതിരെ വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ ഭാര്യ രേണുവിന്റെ രോഗാവസ്ഥയെ കുറിച്ച് സുധി തുറന്ന് പറയുന്ന ഒരു പഴയ വീഡിയോയാണ് വൈറലാകുന്നത്. പ്രസവശേഷം രേണുവിന് വിഷാദരോഗം പിടിപെട്ടുവെന്നാണ് സുധി പറയുന്നത്.
ഒരു സമയത്ത് കടുത്ത വിഷാദരോഗം അനുഭവിച്ചിരുന്നയാളാണ് രേണുവെന്നത് പലർക്കും അറിയില്ല. മുൻ ബിഗ് ബോസ് താരം ദയ അച്ചുവാണ് വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഈ കാര്യം ഞാൻ തന്നെ ഇപ്പോഴാണ് അറിയുന്നത്. ഈ വീഡിയോയിൽ കൊല്ലം സുധി ചേട്ടൻ തന്നെ രേണുവിനെ പറ്റി പറഞ്ഞ കാര്യമാണ്. ഡിപ്രഷനിലൂടെ കടന്ന് പോവുകയും അതിനുള്ള മരുന്ന് കഴിക്കുകയും ചെയ്യുന്ന ആളാണ് രേണുവെന്ന് അറിഞ്ഞില്ല.
ഇനി ഒരിക്കലും രേണുവിന്റെ വീഡിയോയ്ക്ക് ഞാൻ അഭിപ്രായം പറയില്ലെന്ന് കുറിച്ചാണ് വീഡിയോ ദയ പങ്കുവെച്ചത്. ഞാൻ ഇതുവരെ പറയാത്ത കാര്യമാണ്. പക്ഷെ പറഞ്ഞെ പറ്റു ഇപ്പോൾ. വൈഫിന് മെന്റലി ഡിപ്രഷനുണ്ട്. അത് രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിനുശേഷം വന്നതാണ്. അതുകൊണ്ട് തന്നെ ഓവറായിട്ടുള്ള ടെൻഷൻ പുള്ളിക്കാരിക്ക് പറ്റില്ല. അതിന്റെ മരുന്നുകളും ഡീറ്റെയ്ൽസും എല്ലാം എന്റെ കയ്യിലുണ്ട്.

അതുപോലെ പപ്പയ്ക്കും അസുഖങ്ങളുണ്ട്. വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കുമ്പോൾ നമ്മൾക്ക് ഒരുപാട് മാനസിക സംഘർഷങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകളെല്ലാം ഉണ്ടായിട്ടുണ്ട്. എല്ലാം ഞാൻ മെയിന്റെയ്ൻ ചെയ്ത് പോകുന്നുണ്ട്. ഇതിനെല്ലാം ഇടയിലാണ് ജനങ്ങളെ ചിരിപ്പിക്കാനായി സ്കിറ്റുകളും കാര്യങ്ങളും എല്ലാം ചെയ്യുന്നതും. എന്നെ കുറ്റം പറയാതിരിക്കുക.
സപ്പോർട്ട് ചെയ്യുക എന്നാണ് സുധി പറഞ്ഞത്. കോമഡി ഷോ റിയാലിറ്റി ഷോകളിലൂടെയാണ് സുധി കടന്നുവരുന്നത്. ശേഷം ഠമാർ പഠാർ ഷോകളുടെ ഭാഗമായി. അതിനുശേഷമാണ് സുധി ജനപ്രിയനായതും സ്റ്റേജ് ഷോകൾ നിരവധി ലഭിച്ച് തുടങ്ങിയതും. അത്തരത്തിൽ ഒരു ഷോ കഴിഞ്ഞ് മടങ്ങി വരുന്നതിനിടെയാണ് സുധി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുന്നതും നടൻ മരിക്കുന്നതും.
നടന്റെ ആദ്യ വിവാഹത്തിലുള്ള മകൻ സുധിയുടെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഒപ്പമാണ് താമസം. രേണുവും ഇളയ മകനുമാണ് കോട്ടയത്ത് താമസിക്കുന്നത്. അച്ഛന് നിരവധി അസുഖങ്ങൾ ഉണ്ടെന്നും അതുകൊണ്ട് വരുമാന ശ്രോതസ് താൻ മാത്രമാണെന്നും രേണു പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications