സുധിയുടെ ആ​ഗ്രഹമല്ല നടന്നത്, അഭിനയിച്ചും ഇന്റർവ്യു വഴിയും കിട്ടുന്ന പണം എവിടെ?, സുഹൃത്തിന്റെ ഓഡിയോ!

കൊല്ലം സുധിയുടെ വേർപാട് സംഭവിച്ചിട്ട് രണ്ട് വർഷം പിന്നിട്ടും നടന്റെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഇപ്പോഴും പ്രേക്ഷകർക്കിടയിൽ ചർച്ചാ വിഷയമാണ്. ഹിന്ദു മതവിശ്വാസിയായ സുധിയെ ക്രിസ്ത്യൻ ആചാരപ്രകാരം കോട്ടയത്തുള്ള രേണുവിന്റെ ഇടവക പള്ളിയിലാണ് അടക്കിയത്. താൻ മരിച്ചാൽ തന്നെ ഇവിടെ അടക്കണമെന്ന് സുധി പറഞ്ഞിരുന്നുവെന്നും അതുകൊണ്ടാണ് പള്ളിയിൽ അടക്കിയതെന്നുമാണ് രേണു അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

രേണു ക്രിസ്തുമത വിശ്വാസിയാണ്. എന്നാൽ രേണു പറഞ്ഞതുപോലെയല്ല കാര്യങ്ങളെന്നുമെന്നും കൊല്ലത്തെ കുടുംബവീട്ടിലെ തന്നെ സംസ്കരിക്കാവൂവെന്ന് സുധി നിരന്തരം പറയുമായിരുന്നുവെന്ന് പറയുകയാണിപ്പോൾ നടന്റെ സുഹൃത്ത്. സുധി ചേട്ടന്റെ നടക്കാതെപോയൊരു ആ​ഗ്രഹമുണ്ട്. മരിച്ചാൽ കൊല്ലത്ത് മാത്രമെ തന്നെ അടക്കാവൂ എന്നത് സുധി ചേട്ടന്റെ വലിയൊരു ആ​ഗ്രഹമായിരുന്നു.

Kollam Sudhi renu
Photo Credit: renu sudhi / instagram

കൊല്ലം സുധി എന്നാണ് എന്റെ പേര്. അതുകൊണ്ട് എന്നെ അടക്കുമ്പോഴും കൊല്ലത്ത് തന്നെ അടക്കണം എന്നാണ് സുധി ചേട്ടൻ പറഞ്ഞിരുന്നത്. സുധി ചേട്ടനൊപ്പം പ്രവർ‌‍ത്തിച്ചിട്ടുള്ള ആരോട് ചോദിച്ചാലും അവർ ഇത് പറയും. സുധി ചേട്ടന്റെ ബോഡി വീട്ടിൽ കൊണ്ടുവരുമ്പോൾ എല്ലാം ഞാൻ അവിടെ ഉണ്ടായി​രുന്നു. സുധി ചേട്ടൻ മതം മാറിയിട്ടുണ്ടാകാൻ ചാൻസില്ല.

രേണുവിനെ വിവാഹം ചെയ്തശേഷം സുധി ചേട്ടനുമായി കമ്പിനി ഇല്ലായിരുന്നു. അതുപോലെ കൊല്ലത്തേക്ക് സുധി ചേട്ടന്റെ ബോഡി കൊണ്ടുവരുന്നതിനോട് ആദ്യം ഫ്ലവേഴ്സ് ചാനൽ ആളുകൾക്ക് എതിർപ്പായിരുന്നു. അമ്മയൊക്കെ ബോഡി കൊല്ലത്ത് കൊണ്ടുവരുമെന്ന് അറിഞ്ഞതുകൊണ്ടാണ് കോട്ടയത്ത് പോകാതിരുന്നത്. പിന്നീട് സുരേഷ് ​ഗോപി ചേട്ടൻ ഇടപെട്ടാണ് കൊല്ലത്ത് കൊണ്ടുവന്നതെന്നുമാണ് സുഹൃത്ത് പറഞ്ഞത്.

വിവി ഹിയർ എന്ന യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിലാണ് സുഹൃത്തിന്റെ ശബ്ദ സന്ദേശമുള്ളത്. അതുപോലെ കുഞ്ഞിന് ബാ​ഗും പുസ്തകവും വാങ്ങാൻ കാശില്ലാതെ എന്ത് ചെയ്യുമെന്ന് അറിയാതെ താൻ ബുദ്ധിമുട്ടിയപ്പോൾ സഹായിച്ചത് തങ്ങളുടെ പള്ളിയുടെ തിരുമേനിയാണെന്ന് രേണു പറഞ്ഞതിനേയും യുട്യൂബറായ വിവി വിമർശിച്ചു.

സ്വന്തം സഭയുണ്ടാക്കി ബിഷപ്പാവുകയും തൊഴിൽ തട്ടിപ്പിന് പിടിയിലാവുകയും ചെയ്തയാളാണ് രേണു പറഞ്ഞ സഭയിലെ തിരുമേനി സന്തോഷ് പി ചാക്കോ. സന്തോഷിനുള്ള പ്രമോഷൻ എന്ന തരത്തിലാണ് രേണു നന്ദി അറിയിച്ച് വീഡിയോ ചെയ്തതെന്നും അല്ലാതെ മോന് ബാ​ഗ് വാങ്ങാൻ പോലും പണമില്ലാത്തയാളാണ് രേണുവെന്നത് വിശ്വസിക്കാൻ കഴിയില്ലെന്നും വിവി പറയുന്നു. ഇത്രയും ആൽബങ്ങളിൽ അഭിനയിച്ചിട്ടും ഇന്റർവ്യൂസ് നടത്തിയിട്ടും രേണുവിന്റെ കയ്യിൽ പൈസയില്ലേ?.

Kollam Sudhi renu
Photo Credit: renu sudhi / instagram

ബാ​​ഗും ബുക്കും വാങ്ങാൻ അതിന് മാത്രം പൈസയുടെ ആവശ്യമുണ്ടോ?. നിങ്ങൾക്ക് അത്രത്തോളം ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഞങ്ങൾ സഹായിക്കും നിങ്ങളെ. കുഞ്ഞിന് ബാ​ഗും ബുക്കും കുടയും പുസ്തകവും ഒന്നും വാങ്ങാൻ പണമില്ലെന്ന് നിങ്ങൾ പറഞ്ഞാൽ ഞങ്ങൾ എല്ലാവരും തീർച്ചയായും നിങ്ങളെ സഹായിക്കും. അതിൽ സംശയമില്ല. പക്ഷെ ഇത്രയും ഇന്റർവ്യു നടത്തിയതിന്റെ കാശ് എവിടെ?. ആൽബം ചെയ്തതിന്റെ കാശ് എവിടെ?.

ഇതൊക്കെ ഒരു ചോ​ദ്യമല്ലേ... സാമാന്യ ബോധമുള്ളവർക്ക് ഇതൊക്കെ ഒന്ന് ചിന്തിച്ചൂടെ. രേണുവിന്റെ ബാങ്ക് ബാലൻസ് 900 രൂപയാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ കാണിക്കുന്നത് കണ്ടു. ഒരു അഭിമുഖത്തിൽ അയ്യായിരം രൂപവെച്ച് കിട്ടുന്നുണ്ട് രേണുവിന് എന്നാണ് അറിയാൻ കഴിഞ്ഞത്. ആ പണമൊക്കെ എവിടെ പോയി. അതുകൊണ്ട് പണമില്ലെന്നൊക്കെ പറയുമ്പോൾ ആലോചിച്ച് പറയണം.

നിങ്ങൾക്ക് സന്തോഷ് എന്ന് പറയുന്ന തിരുമേനിയെ പ്രമോട്ട് ചെയ്യാൻ വേണ്ടിയാണ് പണമില്ലാത്തപ്പോൾ സഹായിച്ചുവെന്ന് പറഞ്ഞ് വീഡിയോ ചെയ്തതെന്ന് മനസിലാകുന്നുണ്ടെന്നും പറഞ്ഞാണ് യുട്യൂബറുടെ വീഡിയോ അവസാനിക്കുന്നത്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X