ഇത്തവണ ആരെയും ക്ഷണിക്കുന്നില്ല, പ്രാർത്ഥനയില്ല... മക്കളെ വിടും; രേണുവിന് ചെയ്യാൻ പറ്റുന്ന ഉപകാരം!
മരണശേഷമാണ് കൊല്ലം സുധി എന്ന കലാകാരൻ കൂടുതൽ അറിയപ്പെട്ടതും ചർച്ചയായി മാറിയതും. അതിന് ഒരു കാരണം അദ്ദേഹത്തിന്റെ ഭാര്യയായ രേണുവിന്റെ പ്രവൃത്തികൾ തന്നെയാണ്. തുടക്കത്തിൽ കൊല്ലം സുധിയുടെ വിധവ എന്ന സഹാനുഭൂതിയോടെയാണ് രേണുവിനെ നോക്കിയിരുന്നതും സഹായിച്ചിരുന്നതും. അതിന്റെ ഭാഗമായാണ് സന്നദ്ധ സംഘടന താമസിക്കാനായി വീട് നിർമ്മിച്ച് കൊടുത്തതും.
എന്നാൽ അഭിനയത്തിലേക്ക് ഇറങ്ങിയതോടെ കാര്യങ്ങളാകെ മാറി. അതോടെ രേണുവിനോട് ആളുകൾക്കുണ്ടായിരുന്ന സ്നേഹവും സഹതാപവും എല്ലാം കുറഞ്ഞു. മുമ്പ് ആരാധകരായിരുന്നവർ പോലും ഇപ്പോൾ രേണുവിനേയും മാതാപിതാക്കളേയും വിമർശിച്ച് തുടങ്ങി. അതേസമയം ഈ വരുന്ന ജൂൺ അഞ്ചിന് സുധിയുടെ വേർപാടിന് മൂന്ന് വർഷം തികയാൻ പോവുകയാണ്.

എന്നാൽ ഇത്തവണ സുധിക്ക് വേണ്ട പ്രത്യേകം പ്രാർത്ഥനകളോ ചടങ്ങുകളോ ഒന്നും ഉണ്ടാവില്ലെന്ന് പറയുകയാണ് ഭാര്യ രേണു. മൂന്നാം വർഷമായതുകൊണ്ടാണ് അങ്ങനൊരു തീരുമാനത്തിൽ എത്തിയതെന്നും അന്നേ ദിവസം താൻ നാട്ടിലുണ്ടാകാനുള്ള സാധ്യതയും കുറവാണെന്നും രേണു പറയുന്നു. സുധി ചേട്ടന്റെ മരണ ദിവസമാണ് വരുന്ന ജൂൺ അഞ്ചിന്. പക്ഷെ ഇത്തവണ ചടങ്ങൊന്നുമില്ല. ആരെയും ക്ഷണിക്കുന്നുമില്ല. മൂന്നാമത്തെ വർഷമാണല്ലോ.
അതുകൊണ്ടാണ് ആരെയും ക്ഷണിക്കാത്തതും ചടങ്ങുകൾ നടത്താത്തതും. പള്ളിയിൽ പ്രത്യേകം പ്രാർത്ഥനയും ഇല്ല. ഞങ്ങൾ കുടുംബാംഗങ്ങൾ മാത്രം സെമിത്തേരിയിൽ പോയി പ്രാർത്ഥിക്കും തിരിച്ച് വരും. അന്നേ ദിവസം എനിക്കൊരു ആഗ്രഹമുണ്ട്. ഞങ്ങളുടെ വീടിന് അടുത്തുള്ള ഒരു അനാഥാലയത്തിൽ പോയി അവിടുത്തെ കുട്ടികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുക എന്നതാണ്. അടുത്ത ദിവസം ചിലപ്പോൾ ഞാനൊന്ന് പുറത്ത് പോകുമായിരിക്കും.
ചിലപ്പോഴെ പോകൂ. അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അല്ലെങ്കിൽ ഷൂട്ടിങോ മറ്റ് പ്രോഗ്രാമുകളോ ഉണ്ടായാൽ ചിലപ്പോൾ ഞാൻ ചടങ്ങിൽ പങ്കെടുക്കില്ല. പക്ഷെ മക്കളെ വിടും. എവിടെയായിരുന്നാലും ഞാൻ ആ സമയത്ത് സുധി ചേട്ടന് വേണ്ടി പ്രാർത്ഥിക്കും എന്നാണ് രേണു പറഞ്ഞു. വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ രേണുവിനെ വിമർശിച്ചാണ് ഏറെയും കമന്റുകൾ. കൊല്ലം സുധിക്ക് വേണ്ടി പ്രാർത്ഥിക്കാതിരിക്കുക എന്നതാണ് രേണുവിന് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ ഉപകാരമെന്ന് ചിലർ കുറിച്ചു.
ദയവ് ചെയ്ത് ഒരു കർമ്മവും നീ അദ്ദേഹത്തിന് വേണ്ടി ചെയ്യരുത്. അദ്ദേഹത്തിന്റെ ആത്മാവിന് മോക്ഷം കിട്ടുകയില്ല. അദ്ദേഹത്തിന് വേണ്ടി നിനക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം അദ്ദേഹത്തിന്റെ പേര് പറയുകയോ സ്വന്തം പേരിനൊപ്പം കൂട്ടിച്ചേർക്കുകയോ ചെയ്യാതിരിക്കുക എന്നതാണ്.

അദ്ദേഹത്തിനുവേണ്ടി ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കർമ്മം അതായിരിക്കും. സത്യം പറഞ്ഞാൽ അദ്ദേഹത്തിന്റെ പേര് കേൾക്കുമ്പോൾ പഴയ സ്നേഹം തോന്നുന്നില്ല. രേണുവിന്റെ ആഭാസവും അഴിഞ്ഞാട്ടവും കൊണ്ട് നഷ്ടമായത് പവിത്രമായ പേരിനോടുള്ള സ്നേഹമാണ്, ഒന്നും വേണ്ട. അല്ലെങ്കിലും ആരെ ബോധിപ്പിക്കാനാണ്?. പറ്റുമെങ്കിൽ അദ്ദേഹത്തിന്റെ ആത്മാവിന് അല്പം സ്വൈര്യം കൊടുക്ക്, മൂന്നാം വർഷമായതുകൊണ്ട് ഇനി ചടങ്ങ് ഒന്നും വേണ്ടേ... കൊള്ളാം ഭാര്യയുടെ സ്‌നേഹം,
കഴിഞ്ഞ ആണ്ടിന് അല്ലേ ഡാൻസും കൂത്തുമൊക്കെ അലിൻ ജോസ് പെരേരയെ വിളിച്ച് വരുത്തി നടത്തിയത് എന്നിങ്ങനെ നീളുന്നു വിമർശിച്ചുള്ള കമന്റുകൾ. രേണു സബ്സ്ക്രിബ്ഷൻ ആരംഭിച്ചശേഷം സുധിയുടെ മൂത്ത മകൻ കിച്ചുവും രേണുവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു. അനിയൻ റിതുലിനെ കാണാൻ വേണ്ടി ഇടയ്ക്ക് കോട്ടയം പോകും അത്രമാത്രം.
രേണു സബ്സ്ക്രിബ്ഷൻ വഴി മോശമായ വീഡിയോകൾ പങ്കുവെയ്ക്കുന്നതിന് എതിരെ വിമർശനം ഉയരുന്നുണ്ട്. കിച്ചു ഇപ്പോൾ സ്വന്തമായി ഒരു യുട്യൂബ് ചാനൽ ആരംഭിച്ച് കഴിഞ്ഞു. കൂടാതെ ഒരു ക്ലോത്തിങ് ബ്രാന്റും ആരംഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications


