രേണുവുമായി ഒരു ബന്ധവുമില്ല, അവളെ വെച്ച് ഞങ്ങളെ അളക്കരുത‍്, കുഞ്ഞിന്റെ മുറിവിനെ കുറിച്ച് പോലും അറിയില്ല; വീഡിയോ
കൊല്ലം സുധിയുടെ കുടുംബത്തിനായി കെഎച്ച്ഡിഇസി നിർമ്മിച്ച് നൽകിയ വീടാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ചർച്ച വിഷയം. സുധിലയം എന്ന് പേരിട്ടിരിക്കുന്ന വീട്ടിൽ സുധിയുടെ ഭാര്യ രേണുവും മാതാപിതാക്കളും സഹോദരിയുടെ കുടുംബവുമാണ് താമസം. സുധിയുടെ മൂത്തമകൻ കിച്ചു കൊല്ലത്ത് അച്ഛന്റെ ബന്ധുക്കൾക്കൊപ്പമാണ് താമസം. പതിനൊന്ന് മാസം മുമ്പ് നിർമ്മിച്ച വീട്ടിൽ ചോർച്ചയുണ്ടെന്ന് കഴിഞ്ഞ ദിവസം രേണു വെളിപ്പെടുത്തിയിരുന്നു.
അതിന് മുമ്പ് അനിയൻ റിതുലിനെ കാണാനായി കോട്ടയത്തെ വീട്ടിൽ വന്ന ദിവസത്തെ വിശേഷങ്ങൾ വീഡിയോയായി കിച്ചു പങ്കുവെച്ചപ്പോഴും സുധിലയം എന്ന വീടിന്റെ അവസ്ഥ ചർച്ചയായിരുന്നു. സാധാനങ്ങളെല്ലാം അലക്ഷ്യമായി ഒട്ടും വൃത്തിയില്ലാത്ത അവസ്ഥയിലായിരുന്നു വീട്. വീടിന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ വിഷമം തോന്നുന്നുവെന്ന് വീട് നിർമ്മിച്ച് നൽകിയവരും പ്രതികരിച്ച് പറഞ്ഞിരുന്നു.

ഇപ്പോഴിതാ രേണുവിനെ കുറിച്ച് സുധിയുടെ സഹോദരൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. വിവി ഹിയർ എന്ന യുട്യൂബ് ചാനലിലാണ് സുധിയുടെ ചേട്ടൻ രേണുവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ നാട്ടുകാരിയായ സ്ത്രീ വെളിപ്പെടുത്തി എന്ന തരത്തിൽ പ്രത്യക്ഷപ്പെട്ടത്. രേണുവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും അവളെ വെച്ച് തങ്ങളെ അളക്കരുതെന്നും ചേട്ടൻ പറഞ്ഞുവെന്ന് സ്ത്രീ പറയുന്നു.
സുധിയുടെ ചേട്ടൻ ഞങ്ങൾക്ക് അറിയാവുന്ന ഒരു ഫാമിലിയിൽ ജോലിക്ക് വന്നിരുന്നു. അവിടെ വെച്ച് അദ്ദേഹം ആ വീട്ടുകാരോട് പറഞ്ഞതാണ് രേണുവുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല. അവൾ കാണിക്കുന്നത് വെച്ച് ഞങ്ങളെ അളക്കരുതെന്ന്. ഹിന്ദുവായ സുധിയെ രേണുവിന്റെ ഇടവക പള്ളിയിൽ ക്രിസ്ത്യൻ മതാചാരപ്രകാരമാണ് അടക്കിയത്. കിച്ചു സമ്മതിച്ചതുകൊണ്ടാണ് അങ്ങനെ സംസ്കാരം നടത്തിയതെന്നാണ് രേണു പറഞ്ഞത്.
സുധിയുടെ രണ്ടാം ചരമ വാർഷികത്തിന് നടന്റെ അമ്മയ്ക്കും മറ്റ് ബന്ധുക്കൾക്കും ഒപ്പം ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകൾ കിച്ചു കൊല്ലത്ത് നടത്തി. രേണു ക്രിസ്ത്യൻ ആചാരപ്രകാരമുള്ള ചടങ്ങുകൾ കോട്ടയത്തും നടത്തുകയാണ് ചെയ്തത്. സുധിയുടെ രണ്ട് മക്കൾക്കും താമസിക്കാൻ എന്ന രീതിയിലാണ് സന്നദ്ധ സംഘടന വീട് നൽകിയത്.
എന്നാൽ കിച്ചുവിന് സ്വന്തമായി ഒരു മുറിപോലും ഇന്ന് ആ വീട്ടിൽ ഇല്ല. തന്റെ പേരിലുള്ള വീട്ടിൽ അപരിചിതനെപ്പോലെയാണ് സുധിയുടെ മൂത്തമകൻ വരുന്നതും പെരുമാറുന്നതും. രേണുവിന്റെ മകൻ റിതുലിനേയും രേണുവോ മറ്റ് കുടുംബാംഗങ്ങളോ കുഞ്ഞ് എന്ന പരിഗണന നൽകി പരിപാലിക്കുന്നതായി തോന്നുന്നില്ലെന്നും വിവി ഹിയർ എന്ന യുട്യൂബർ പറയുന്നു. മകന്റെ ശരീരത്തിലെ മുറിവിനെ കുറിച്ച് പോലും രേണുവിന് അറിവില്ലെന്നും വിവി പറയുന്നു.

കിച്ചുവിന്റെ വ്ലോഗ് കണ്ടാൽ രേണുവിന്റെ സ്വന്തം കുഞ്ഞിനേയും കൃത്യമായി പരിപാലിക്കുന്നില്ലെന്നത് വ്യക്തമാകും. റിതുലിന്റെ ദേഹത്തുള്ള മുറിവിനെ കുറിച്ച് മീഡിയ ചോദിച്ചപ്പോൾ കൃത്യമായ മറുപടി പറയാൻ രേണുവിന് കഴിഞ്ഞില്ല.
അതുപോലെ രേണുവിന്റെ ചേച്ചിയുടെ മക്കൾക്കാണ് ആ വീട്ടിൽ പരിഗണനയെന്നാണ് മനസിലാകുന്നതെന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ കിച്ചു അതിന് ലൈക്ക് അടിക്കുകയും ചെയ്തിട്ടുണ്ടെന്നും അതിലൂടെ പല കാര്യങ്ങളും കിച്ചു പറയാതെ പറയുകയാണെന്നും യുട്യൂബർ വിവി പറയുന്നു. ആനിമേഷൻ വിദ്യാർത്ഥിയാണ് കിച്ചു. റിതുൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയും. സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് കിച്ചു. കോളേജ് അവധി ആയതിനാലാണ് കിച്ചു കോട്ടയത്ത് അനിയനെ കാണാൻ എത്തിയത്.
നാളുകൾക്കുശേഷം കാണുന്ന ചേട്ടനെ സ്നേഹം കൊണ്ട് മൂടുകയായിരുന്നു റിതുൽ. ഇടാൻ ചെരുപ്പം അവന് പ്രിയപ്പെട്ട ഭക്ഷണ സാധനങ്ങളുമെല്ലാം വാങ്ങി നൽകുന്ന ദൃശ്യങ്ങൾ വ്ലോഗിൽ കിച്ചു ഉൾപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications