അമ്മയ്ക്ക് അമ്മയുടേതായ ജീവിതമുണ്ട്, എനിക്ക് നാണക്കേടല്ല; കുറ്റപ്പെടുത്തലുകൾക്കിടെ സുധിയുടെ മകൻ

സോഷ്യൽ മീഡിയയിൽ ഒന്നടങ്കം ചർച്ചയായിരിക്കുകയാണ് രേണു സുധി. രേണുവിന്റെ പിറകെയാണ് ഓൺലെെൻ മാധ്യമങ്ങളെന്നാണ് പലരും പറയുന്നത്. രേണുവിന്റെ ആൽബം സോങ്സും ഫോട്ടോഷൂട്ടുകളും റീൽ വീഡിയോകളുമാണ് രേണുവിനെ കഴിഞ്ഞ കുറേ നാളുകളായി സോഷ്യൽ മീഡിയയിൽ സജീവ ചർച്ചാ വിഷയമാകാൻ കാരണമായത്. കടുത്ത സെെബർ ആക്രമണം രേണുവിന് നേരെ നടക്കുന്നുണ്ട്. ഭർത്താവ് നടൻ കൊല്ലം സുധിയുടെ മരണത്തിന് ശേഷമാണ് രേണു ലെെം ലെെറ്റിൽ സാന്നിധ്യമറിയിച്ചത്.

ഭർത്താവ് മരിച്ച രേണു ഇഴുകി ചേർന്ന് അഭിനയിക്കുന്നതിനെ ചിലർ കുറ്റപ്പെടുത്തുന്നു. മോശം കമന്റുകൾ രേണു കാര്യമാക്കുന്നില്ല. നെ​ഗറ്റീവുകൾ അവ​ഗണിച്ച് അഭിനയ രം​ഗത്ത് ശ്രദ്ധിക്കപ്പെടാനുള്ള ശ്രമത്തിലാണ് രേണു. രേണുവിനെതിരെ വരുന്ന പ്രധാന കുറ്റപ്പെടുത്തലുകളിലൊന്ന് മക്കളെക്കുറിച്ച് ഓർക്കുന്നില്ലെന്നാണ്. രേണു ഇത്തരം വാദങ്ങളെ ശക്തമായി എതിർക്കുന്നു.

Renu Sudhi  Kollam Sudhi

കൊല്ലം സുധിയുടെ ആദ്യ ഭാര്യയിലെ മകൻ കിച്ചു രേണുവിനെ സ്വന്തം അമ്മയെ പോലെയായാണ് കാണുന്നത്. തനിക്ക് പിറന്ന മകനല്ലെങ്കിലും മൂത്ത മകൻ തന്നെയാണ് കിച്ചുവെന്ന് രേണുവും പറയുന്നു. രേണു സുധിക്കെതിരെ മോശം കമന്റുകൾ വരുന്നതിനിടെ കിച്ചു നൽകിയ പുതിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിലെ മോശം കമന്റുകളെ കിച്ചു കാര്യമാക്കുന്നില്ല. മെയിൻസ്ട്രീംവണ്ണിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

അമ്മ അഭിനയിക്കുന്നത് അമ്മയുടെ ഇഷ്ടമാണ്. തനിക്കതിൽ പ്രശ്നമില്ല. അമ്മ റീലുകൾ ചെയ്യുന്നത് തനിക്ക് നാണക്കേടല്ലെന്നും കിച്ചു വ്യക്തമാക്കി. വിവാഹം അമ്മയുടെ ഇഷ്ടമാണ്. മുമ്പും ഞാൻ പറഞ്ഞിട്ടുണ്ട്. അമ്മ കല്യാണം കഴിക്കുകയാണെങ്കിൽ അമ്മയുടെ ഇഷ്ടമാണ്. അതിൽ ഒരു അഭിപ്രായവുമില്ല. അമ്മയ്ക്ക് അമ്മയുടേതായ ജീവിതമുണ്ട്. അമ്മയ്ക്ക് അങ്ങനെയാെരു താൽപര്യമുണ്ടെങ്കിൽ കുഴപ്പമൊന്നുമില്ല. ഇങ്ങനെ നിൽക്കാനാണെങ്കിലും കുഴപ്പമൊന്നുമില്ല.

Renu Sudhi  Kollam Sudhi

വിവാഹമുണ്ടെങ്കിൽ ചടങ്ങിന് കിച്ചുവിന്റെ സാന്നിധ്യമുണ്ടാകുമോ എന്ന് ചോദിച്ചപ്പോൾ അപ്പോഴത്തെ മെെൻഡ് സെറ്റ് എന്താണോ അത് പോലെ ചെയ്യുമെന്നാണ് കിച്ചു മറുപടി നൽകിയത്. വീട് എന്റെയും അനിയന്റെയും പേരിലാണെന്ന് അറിയാവുന്നവർക്ക് അറിയാം. അറിയാത്തവർ പറഞ്ഞ് കൊണ്ടിരിക്കും. അത് കാര്യമാക്കുന്നില്ലെന്ന് കിച്ചു വ്യക്തമാക്കി. അച്ഛനില്ലാത്തതിന്റെ കുറവ് തോന്നിയിട്ടുണ്ട്. എന്തൊക്കെയുണ്ടെന്ന് പറഞ്ഞാലും അച്ഛനാവില്ലല്ലോയെന്നും കിച്ചു അഭിമുഖത്തിൽ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം രേണു സുധിയും കിച്ചുവിനെക്കുറിച്ച് പോസ്റ്റിട്ടിരുന്നു. ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക്‌ നാണക്കേടാ, എന്ന് പറഞ്ഞവർക്ക്... അതേയ് എന്റെ രണ്ടും മക്കളുമായി ഞാൻ ഇതാ മുന്നോട്ടു പോകുന്നു..അവരാണ് എന്റെ ഏറ്റവും വലിയ സപ്പോർട്ട്. ഇന്നലെ നൈറ്റ്‌ ഞങ്ങൾ എടുത്ത സെൽഫിയാണ്. കിച്ചു എന്റെ മൂത്തമോൻ, എന്റെ ഋതുവിനെക്കാൾ സ്നേഹം അൽപം കൂടുതൽ എന്റെ കിച്ചൂനോടാ, കാരണം അവൻ ആണ് എന്നെ ആദ്യം അമ്മ എന്ന് വിളിച്ചത്. നീ ഒക്കെ ഇനി എന്നാ നെഗറ്റീവ് പറഞ്ഞാലും നോ പ്രോബ്ലം.ഇളയ മകനും കിച്ചുവിനുമൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കൊണ്ട് രേണു സുധി സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.

കൊല്ലം സുധിയുടെ ​ഗന്ധമുള്ള പെർഫ്യൂമിനെക്കുറിച്ച് രേണു സുധി കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ദേഹത്ത് ഉപയോ​ഗിക്കുന്ന പെർഫ്യൂം അല്ല അതെന്നായിരുന്നു രേണു സുധി പറഞ്ഞത്. എന്നാൽ കൊല്ലം സുധിയെ ഇന്ന് രേണു മറന്ന് എന്ന് പലരും കമന്റ് ചെയ്തു. പിന്നീട് രേണു ഇതിന് വിശദീകരണം നൽകി.

കോമഡി ഷോകളിലൂടെ ശ്രദ്ധ നേടിയ നടനാണ് കൊല്ലം സുധി. 2023 ലാണ് വാഹനാപകടത്തിൽ കൊല്ലം സുധിയുടെ മരണം. അപ്രതീക്ഷിത മരണം ഏവരെയും ഞെട്ടിച്ചു. ഭർത്താവിന്റെ മരണം രേണുവിനെയും കുടുംബത്തെയും ഏറെ ബാധിച്ചു. അടുത്ത കാലത്താണ് രേണു ഫോ‌ട്ടോഷൂട്ടും മറ്റുമായി സോഷ്യൽ മീഡിയയിൽ സജീവമായത്. കരഞ്ഞ് കൊണ്ടിരുന്നാൽ ആരും തന്നെ സഹായിക്കാൻ വരില്ലെന്നും സ്വന്തം പ്രയത്നത്തിൽ ജീവിതത്തിൽ മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് രേണു നേരത്തെ പറഞ്ഞിരുന്നു. കൊല്ലം സുധി ആദ്യ ഭാര്യയുമായി അകന്ന ശേഷമാണ് രേണു സുധി നടന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്.

ആദ്യ ഭാര്യയിലെ മകനാണ് കിച്ചു. മറ്റൊരു വിവാഹത്തിന് താനിപ്പോൾ തയ്യാറല്ലെന്നും സുധി ചേട്ടനെ മറക്കാനായിട്ടില്ലെന്നും രേണു പറഞ്ഞിട്ടുണ്ട്. കൊല്ലം സുധി മരിച്ച ശേഷം നിരവധി അഭിമുഖങ്ങൾ രേണു നൽകിയിരുന്നു. അന്ന് രേണുവിന്റെ ദുഖം കണ്ട് പിന്തുണച്ചവരിൽ പലരും ഇന്ന് രേണുവിനെ കുറ്റപ്പെടുത്തുന്നു. അതേസമയം ഭർത്താവ് മരിച്ച സ്ത്രീ പിന്നീട് സന്തോഷിക്കാൻ പാടില്ലേ എന്നാണ് രേണുവിനെ പിന്തുണയ്ക്കുന്നവരുടെ ചോദ്യം.

കൊല്ലം സുധിയുടെ ​ഗന്ധത്തിൽ നിന്നുണ്ടാക്കിയ പെർഫ്യൂം അവതാരക ലക്ഷ്മി നക്ഷത്രയാണ് രേണുവിന് സമ്മാനിച്ചത്. ഈ പെർഫ്യൂം ഉപയോ​ഗിക്കാനുള്ളതല്ലെന്ന് രേണു വ്യക്തമാക്കി. എനിക്കും കിച്ചുവിനും എന്റെ വീട്ടുകാരിൽ കുറച്ച് പേർക്കും മാത്രം മനസിലാകുന്ന മണമാണത്. ഇന്ന് ഈ നിമിഷം വരെ അത് ദേഹത്ത് അടിച്ചിട്ടില്ല. അതിനുള്ള പെർഫ്യൂം അല്ലയിത്. സുധി ചേട്ടനെ ഓർക്കുമ്പോൾ അത് തുറന്ന് മണത്ത് നോക്കും. അദ്ദേഹത്തിന്റെ സാന്നിധ്യം ഇവിടെ എവിടെയോ ഉണ്ടെന്ന് തോന്നും. അതിന് വേണ്ടിയുള്ള പെർഫ്യൂം ആണെന്നും രേണു പറഞ്ഞു.

രേണുവിന്റെ രണ്ടാം വിവാഹമെന്ന പേരിൽ കഴിഞ്ഞ ദിവസം ഫോട്ടോ പ്രചരിച്ചിരുന്നു. എന്നാൽ ആൽബം ഷൂട്ടിന്റെ ഭാ​ഗമായുള്ള ഫോട്ടോയായിരുന്നു ഇത്. ഇതിന്റെ പേരിലും വിമർശനങ്ങളും വന്നു. ഓൺലെൻ മീഡിയകളും ഷോർട്ട് ഫിലിം, ആൽബം സോങ് മേക്കേർസും രേണുവിന് ലഭിക്കുന്ന ജനശ്രദ്ധ മുതലെടുക്കുകയാണെന്നും രേണു ഇത് തിരിച്ചറിയേണ്ടതുണ്ടെന്നും അഭിപ്രായം വന്നു. ദാസേട്ടൻ കോഴിക്കോടിനൊപ്പമുള്ള റീലുകൾ വെറലായതിന് പിന്നാലെയാണ് രേണുവിന് നേരെ മോശം കമന്റുകൾ കൂടിയത്.

ചാന്തുപൊട്ട് എന്ന സിനിമയിലെ ​ഗാനരം​ഗമാണ് ഇവർ റീ ക്രിയേറ്റ് ചെയ്തത്. മിനുട്ടുകൾ കൊണ്ട് വീഡിയോ വെെറലായി. രേണു ദാസെട്ടനൊപ്പം ഇഴുകി ചേർന്ന് അഭിനയിച്ചതിൽ പല അഭിപ്രായങ്ങളും വന്നു. എന്നാൽ രണ്ട് പേരും ഇതൊന്നും കാര്യമാക്കിയില്ല. ഒരുമിച്ച് അഭിമുഖങ്ങളിലെത്തി. വീണ്ടും വീഡിയോകൾ ചെയ്തു. ദാസേട്ടൻ തനിക്ക് സഹോദരനെ പോലെയാണെന്നാണ് രേണു പറയുന്നത്. തന്നെയും രേണുവിനെയും അധിക്ഷേപിച്ച് വന്ന കമന്റിനെതിരെ ദാസേട്ടൻ കോഴിക്കോട് കഴിഞ്ഞ ദിവസം പരാതി നൽകിയിട്ടുണ്ട്.

നേരത്തെ കൊല്ലം സുധിയുടെ പേര് പറഞ്ഞ് യൂട്യൂബ് വ്യൂവേഴ്സിനെ കൂട്ടുന്നു എന്ന വിമർശനം ആങ്കർ ലക്ഷ്മി നക്ഷത്രയ്ക്ക് നേരെ നേരെ വന്നിരുന്നു. ലക്ഷ്മി നക്ഷത്ര ആങ്കറായിരുന്ന സ്റ്റാർ മാജിക് എന്ന ഷോയിൽ കൊല്ലം സുധി കോമഡി ചെയ്തിരുന്നു. സുധിയുടെ മരണം ലക്ഷ്മി നക്ഷത്രയെയും ഏറെ വിഷമിപ്പിച്ചു. എന്നാൽ പിന്നീട് കൊല്ലം സുധിയുടെ മണമുള്ള പെർഫ്യൂം രേണുവിന് നൽകുന്ന വീഡിയോ ലക്ഷ്മി നക്ഷത്ര യൂട്യൂബ് ചാനലിൽ പങ്കുവെച്ചപ്പോൾ വിമർശനങ്ങൾ വന്നു.

കൊല്ലം സുധിയുടെ ആരാധകർ രേണുവിന്റെ വ്യക്തി ജീവിതത്തിൽ അഭിപ്രായം പറഞ്ഞ് ശല്യപ്പെടുത്തുന്നതിനെതിരെ വിമർശനം വരുന്നുണ്ട്. കൊല്ലം സുധി മരിച്ചെന്ന് കരുതി രേണുവിന് സ്വന്തം ജീവിതം ജീവിക്കണ്ടേയെന്ന് ഇവർ ചോദിക്കുന്നു. കടുത്ത അധിക്ഷേപങ്ങളാണ് രേണുവിനെതിരെ ഇപ്പോൾ വരുന്നത്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X