കിച്ചു ഒരിക്കലും എന്റെ മകനല്ല, ഞാനുണ്ടായിരുന്നപ്പോഴും സുധി ചേട്ടൻ കിച്ചുവിന് പ്രാധാന്യം കൊടുത്തു: വീണ
രേണു സുധിയെ വിടാതെ പിന്തുടരുകയാണ് കൊല്ലം സുധിയുടെ മുൻ ഭാര്യ വീണ എസ് പിള്ള. രേണു തന്നെക്കുറിച്ച് മോശമായി സംസാരിച്ചു എന്നാണ് വീണയുടെ ആരോപണം. സുധിയുടെ ആദ്യ വിവാഹബന്ധം തകർന്ന ശേഷമാണ് വീണയെ വിവാഹം ചെയ്തത്. ആദ്യ ബന്ധത്തിൽ സുധിക്ക് പിറന്ന മകനാണ് കിച്ചു. വീണയുമായി പിരിഞ്ഞ ശേഷമാണ് സുധി രേണുവിനെ വിവാഹം ചെയ്യുന്നത്. കിച്ചുവിനെ സ്വന്തം മകനായാണ് കാണുന്നതെന്ന് രേണു പല തവണ പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ വാദത്തെ വീണ എതിർക്കുന്നു, കണക്ടിംഗ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് വീണ സംസാരിക്കുന്നുണ്ട്.
സുധി ചേട്ടൻ എന്നെക്കുറിച്ച് ഞങ്ങളുടെ കോമൺ ഫ്രണ്ടിനോട് മോശമായി സംസാരിച്ചു എന്നറിഞ്ഞാണ് രേണുവിനെ ഞാൻ വിളിക്കുന്നത്. അത് പക്ഷെ എന്റെ തെറ്റിദ്ധാരണയായിരുന്നു. രേണു മര്യാദയോടെയാണ് എന്നോട് അന്ന് സംസാരിച്ചത്. നല്ല കുട്ടിയാണെന്ന് തോന്നുന്നെന്ന് ഞാൻ അന്ന് എന്റെ അമ്മയോട് പറഞ്ഞിരുന്നു. കട്ട് ചെയ്യാൻ നോക്കിയപ്പോൾ ഒരു കാര്യം പറയാനുണ്ടെന്ന് രേണു. കിച്ചു വീണയെ കണ്ടിട്ടുണ്ടായിരുന്നു എന്ന് പറഞ്ഞു. ആലപ്പുഴയിൽ വെച്ചാണെന്നും പറഞ്ഞു. കണ്ടിട്ടെന്താ അവനെന്നോട് മിണ്ടാഞ്ഞതെന്ന് ഞാൻ ചോദിച്ചു.

നിങ്ങളുടെ ഫാമിലിയിലെ ഒരാളുടെ കല്യാണമായിരുന്നു, അവനവിടെ കാറ്ററിംഗിന് വന്നതായിരുന്നു എന്ന് രേണു പറഞ്ഞു. എനിക്കൊരു സംശയമുണ്ടെന്ന് രേണു പറഞ്ഞപ്പോൾ എന്താണെന്ന് ഞാൻ ചോദിച്ചു. നിങ്ങളുടെ ലെെഫിൽ കിച്ചു ഒരു ബാധ്യതയായിരുന്നോ എന്നെന്നോട് ചോദിച്ചു. ഒരിക്കലും അല്ലെന്ന് ഞാൻ. കാരണം ഞാനും സുധി ചേട്ടനും എപ്പോഴും പ്രോഗ്രാമിലായിരുന്നു. കിച്ചു കൊല്ലത്തുള്ള വീട്ടിലായിരുന്നു നിന്നത്. എന്താണ് നീ അങ്ങനെ ചോദിക്കാനുള്ള കാരണമെന്ന് ചോദിച്ചപ്പോൾ കിച്ചു അവർക്കൊരു ബാധ്യതയാണെന്ന് പറഞ്ഞു. രേണു പറഞ്ഞത് കുറച്ച് ഓക്കെയാണ്.
കാരണം സുധി ചേട്ടൻ എന്റെ കൂടെ ഉണ്ടായിരുന്നപ്പോഴും കുറച്ചധികം പ്രാധാന്യം കൊടുത്തിരുന്നത് കിച്ചുവിനാണ്. ആദ്യമൊക്കെ എനിക്കത് ബുദ്ധിമുട്ടായിരുന്നു. അപ്പോൾ എന്റെ അമ്മ എന്നെ പറഞ്ഞ് മനസിലാക്കി. ചേച്ചിമാരായ ചിലരും പറഞ്ഞ് തന്നു. അമ്മയില്ലാതെ വളർന്നതല്ലേ. കുറച്ച് കഴിയുമ്പോൾ അത് മാറിക്കോളും പൊടിക്കൊച്ചല്ലേ എന്ന് പറഞ്ഞു. എന്തെങ്കിലുമാകട്ടെ എന്ന് ഞാനും കരുതി. പക്ഷെ സുധി ചേട്ടൻ കിച്ചു ഉള്ളപ്പോഴും എനിക്ക് പ്രാധാന്യം തന്നിട്ടുണ്ട്. കിച്ചുവിന് എന്ത് വാങ്ങിക്കൊടുത്താലും എനിക്കും വാങ്ങിത്തന്നിട്ടുണ്ട്. കിച്ചുവിന് മാത്രമായി ഒന്നും വാങ്ങിക്കൊടുത്തിട്ടില്ല.

ഞാൻ എപ്പോഴും പ്രോഗ്രാമുകളിൽ സുധി ചേട്ടനൊപ്പമായിരുന്നു. അപ്പോൾ എനിക്കത് പ്രശ്നമായി വന്നിട്ടില്ല. കിച്ചു സുധി ചേട്ടന്റെ ചേട്ടന്റെ വീട്ടിൽ നിന്ന് പഠിക്കുന്നത് കൊണ്ട് ഗ്യാപ്പ് സമയത്തേ ഞങ്ങൾ കാണാറുള്ളൂ. പക്ഷെ രേണുവിന് അങ്ങനെയല്ല. രേണു വീട്ടിലും സുധി ചേട്ടൻ ജോലിയിലുമായിരുന്നും വീണ ചൂണ്ടിക്കാട്ടി. കിച്ചുവിനെ തനിക്ക് വളർത്തേണ്ട സാഹചര്യം വന്നിട്ടില്ലെന്നും എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് സുധിയുടെ അമ്മയും ചേട്ടനും ചേട്ടന്റെ ഭാര്യയുമാണ്. കിച്ചുവിനെ കെെക്കുഞ്ഞായി ഏറ്റെടുത്തത് അവരാണ്.
ഞങ്ങൾ ആറ് മാസം മാത്രമേ സുധിയുടെ വീട്ടിൽ താമസിച്ചുള്ളൂ. എന്റെ അമ്മ ഒറ്റയ്ക്കായിരുന്നതിനാൽ ഞങ്ങൾ അങ്ങോട്ട് താമസം മാറ്റി. കിച്ചുവിനെ ഒപ്പം കൂട്ടാമെന്ന് സുധി പറഞ്ഞെങ്കിലും ഞാനാണ് വേണ്ടെന്ന് പറഞ്ഞത്. കിച്ചു ഒരിക്കൽ എന്റെ മകനല്ല. എന്റെ അമ്മ എന്റെ മകനെ നോക്കുന്നത് പോലെ അവനെ നോക്കിയന്ന് വരില്ല. ഞാൻ പ്രോഗ്രാമുള്ളതിനാൽ വീട്ടിൽ ഉണ്ടാകില്ല. അതിനാൽ തന്റെ വീട്ടിലേക്ക് കിച്ചുവിനെ കൊണ്ട് വരേണ്ടെന്ന് താൻ പറഞ്ഞ് മനസിലാക്കുകയായിരുന്നെന്നും വീണ പറയുന്നുണ്ട്.


Click it and Unblock the Notifications