കിച്ചുവിന് സ്വന്തം അമ്മ സെെക്കിൾ വാങ്ങി, വീട്ടിൽ വഴക്ക്; രേണുവിനെ കുറ്റപ്പെടുത്തുന്ന വീണ ചെയ്തത് ചർച്ചയായപ്പോൾ
രേണു സുധിയെ നിരന്തരം കുറ്റപ്പെടുത്തുകയാണ് യൂട്യൂബേർസ്. രേണുവിന്റെ ജീവിതത്തിലേക്കുള്ള ഇവരുടെ എത്തിനോട്ടം പരിധി വിടുന്നെന്ന അഭിപ്രായം ഇതിനോടകം വന്നിട്ടുണ്ട്. ഇവരെയൊക്കെ ബോധിപ്പിച്ച് ജീവിക്കാനാകില്ലെന്ന് വ്യക്തമാക്കിയ രേണു കുറ്റപ്പെടുത്തലുകളെ അവഗണിച്ച് മുന്നോട്ട് നീങ്ങുന്നു. രേണുവിന്റെ പിന്നാലെ നടന്ന് കുറ്റപ്പെടുത്തുന്ന യൂട്യൂബേർസിന് കിട്ടിയ പുതിയ ആയുധമാണ് കൊല്ലം സുധിയുടെ മുൻ ഭാര്യ വീണ എസ് പിള്ളയുടെ ആരോപണങ്ങൾ.
ശാലിനി എന്ന ആദ്യ ഭാര്യ മരിച്ച ശേഷം തന്നെയാണ് സുധി വിവാഹം ചെയ്തതെന്ന് വീണ പറയുന്നു. രേണുവുമായി കൊല്ലം സുധി അടുത്തപ്പോഴാണ് തന്റെ വിവാഹ ബന്ധം പിരിഞ്ഞതെന്നാണ് വീണ പറയുന്നത്. ആദ്യ ഭാര്യയിൽ സുധിക്ക് പിറന്ന മകനാണ് കിച്ചു. സുധിക്ക് തന്നേക്കാൾ സ്നേഹം കിച്ചുവിനോടാണെന്ന് രേണു തന്നോട് പറഞ്ഞിട്ടുണ്ടെന്നും കിച്ചുവിനെക്കുറിച്ച് മോശമായി തന്നോട് സംസാരിച്ചിട്ടുണ്ടെന്നും വീണ പറയുന്നു.

ഈ ആരോപണത്തിന് പിന്നാലെ രേണുവിനെ നിരവധി പേർ വിമർശിക്കുന്നു. അതേസമയം വീണ കിച്ചുവിനെ സ്വന്തം മകനെ പോലെ കണ്ടിരുന്നില്ല. കിച്ചുവിന്റെ അമ്മയുടെ പേരിൽ സുധിയുമായി വീണ വഴക്കിട്ടിട്ടുമുണ്ട്. റീൽ&റിയൽ മീഡിയ വർക്ക്സിൽ വീണ തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.
കിച്ചുവിന് ഞാൻ സുധി ചേട്ടനുമായി ആദ്യം വഴക്കുണ്ടാക്കി എന്റെ വീട്ടിലേക്ക് വരുന്നത് കിച്ചുവിന് സെക്കിൾ വാങ്ങി കൊടുത്തതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നം കൊണ്ടാണെന്ന് വീണ അന്ന് പറയുന്നുണ്ട്. ശാലിനിയും ശാലിനിയുടെ ഭർത്താവും കൂടെ വന്ന് കിച്ചുവിന് ഒരു സെെക്കിൾ മേടിച്ച് കൊടുത്തു. ഈ സെെക്കിൾ ഞാൻ കാണാതെ ടെറസിന്റെ മുകളിൽ കൊണ്ട് പോയി വെച്ചു. അടുത്ത വീട്ടിലെ ചേച്ചി എന്നെ കോൾ ചെയ്ത് ശാലിനിയും ഭർത്താവും വന്നിട്ടുണ്ടെന്ന് പറഞ്ഞു. എവിടെയെന്ന് ഞാൻ ചോദിച്ചു. അവരുടെ (സുധിയുടെ മാതാപിതാക്കളുടെ) വീട്ടിൽ വന്നിട്ടുണ്ടെന്ന് പറഞ്ഞു. അന്ന് അച്ഛനില്ല. അച്ഛൻ മരിച്ച് പോയിട്ടുണ്ട്. അച്ഛനുള്ള സമയത്ത് ഇവളെ വീട്ടിൽ കയറ്റില്ലായിരുന്നു. മോനെ കളഞ്ഞിട്ട് പോയതല്ലേ.

വീട്ടിൽ വന്ന് അവർ ഭക്ഷണം വെച്ച് കഴിച്ചു. ഇവരെല്ലാം എന്നെ അന്ന് ചീറ്റ് ചെയ്തതാണ്. ഞാൻ അവരുടെ വീട്ടിൽ പോയിട്ട് ഭയങ്കര പ്രശ്നമുണ്ടാക്കി. ഞാൻ നേരെ വീട്ടിനുള്ളിൽ ചെന്നപ്പോൾ അവിടെയൊന്നും സെെക്കിൾ കണ്ടില്ല. ടെറസിന്റെ മുകളിൽ ചെന്നപ്പോൾ അവിടെ സെെക്കിളുണ്ട്.
പിന്നെ തിരിച്ച് വന്ന് ഈ സെെക്കിൾ ആര് വാങ്ങിച്ചതാണെന്ന് ചോദിച്ചു. വല്യച്ചൻ വാങ്ങിച്ചതാണെന്ന് കിച്ചു പറഞ്ഞു. ഞാൻ ഇക്കാര്യങ്ങളാെക്കെ അറിഞ്ഞല്ലോ. ശാലിനി ഒരിക്കൽ പോലും കിച്ചുവിന് വേണ്ടി ഒന്നും ചെയ്യാതിരുന്നിട്ടില്ലെന്നും വീണ അന്ന് പറഞ്ഞു. സുധിയെ വിവാഹം ചെയ്തിരുന്ന സമയത്ത് കിച്ചുവിനെ നോക്കിയത് താനല്ലെന്നും സുധിയുടെ ചേട്ടനും ഭാര്യയുമാണെന്നും വീണ അന്ന് പറഞ്ഞിരുന്നു. മുഖം കാണിക്കാതെ വീണ നടത്തിയ ഈ തുറന്ന് പറച്ചിലിന് പിന്നാലെ അന്ന് വിമർശനങ്ങളും വന്നിരുന്നു. കിച്ചുവിന് സ്വന്തം അമ്മ സെെക്കിൾ വാങ്ങി നൽകിയതിനും കിച്ചുവിനെ കാണാൻ വീട്ടിൽ എത്തിയതിനും എന്തിനാണ് വീണ വഴക്കുണ്ടാക്കിയതെന്ന ചോദ്യങ്ങൾ അന്ന് വന്നു.
വീണയുടെ ആരോപണങ്ങളെ രേണു തള്ളിക്കളയുകയാണ്. രേണുവിനെതിരെ താൻ സംസാരിക്കാൻ കാരണം രേണു തന്നെക്കുറിച്ച് പറഞ്ഞ വാക്കുകളാണെന്ന് വീണ പറയുന്നുണ്ട്. തന്നെ സുധി വിവാഹം ചെയ്യാതെ കൊണ്ട് നടന്ന ആളാണെന്ന് രേണു ഒരാളോട് പറഞ്ഞിരുന്നെന്നാണ് വീണയുടെ ആക്ഷേപം. എന്നാൽ സുധി തന്നെ വിവാഹം ചെയ്തതിനും ഡിവോഴ്സ് ചെയ്തതിനും രേഖകളുണ്ടെന്ന് വീണ പറയുന്നു.


Click it and Unblock the Notifications