'എന്റെ മകൻ എന്നോടൊപ്പം ഉണ്ടായേനെയെന്ന് അമ്മ പറഞ്ഞു, അവിടെ നിന്നും സുധി ചേട്ടനെ പിരിച്ചുകൊണ്ടുപോയത് രേണു'
രേണു ജീവിതത്തിലേക്ക് വരും മുമ്പ് വീണ എന്നൊരു സ്ത്രീയെ കൂടി കൊല്ലം സുധി വിവാഹം ചെയ്തിരുന്നുവെന്ന വിവരം അടുത്തിടെയാണ് പുറത്ത് വന്നത്. സുധിയുടെ രണ്ടാം ഭാര്യ നേരിട്ട് എത്തിയാണ് ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്. എന്നാൽ സുധി അങ്ങനൊരു സ്ത്രീയെ വിവാഹം ചെയ്തിട്ടില്ലെന്നും താൻ മാത്രമാണ് രണ്ടാം ഭാര്യയെന്നുമാണ് രേണു ആവർത്തിച്ച് പറഞ്ഞത്. താനും സുധിയും തമ്മിലുള്ള ദാമ്പത്യം തകർത്തത് തന്നെ രേണുവാണെന്നും വീണ പറഞ്ഞിരുന്നു.
ഇപ്പോഴിതാ കൊല്ലം സുധിയെ കുറിച്ചും രേണുവിനെ കുറിച്ചും ഓൺലൈൻ മലയാളം സ്പെഷ്യൽസിന് നൽകിയ അഭിമുഖത്തിൽ വീണ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. സുധിയുടെ സംസ്കാര ദിവസം അദ്ദേഹത്തിന്റെ അമ്മ പറഞ്ഞ കാര്യങ്ങളും വീണ വെളിപ്പെടുത്തി. ഏഷ്യാനെറ്റിൽ വർക്ക് ചെയ്ത സമയത്താണ് സുധി ചേട്ടനെ പരിചയപ്പെടുന്നത്. ഞങ്ങൾ രണ്ടുപേരും ഒരു നാട്ടുകാരായിരുന്നു.

ആ അടുപ്പം കാരണം സുധി ചേട്ടൻ എന്നെ കെയർ ചെയ്യുമായിരുന്നു. അത് കണ്ട് ചിലർ കഥകൾ പ്രചരിപ്പിച്ചു. അങ്ങനെയാണ് വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുന്നത്. കല്യാണമായി തന്നെയാണ് നടന്നത്. ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം നടന്നത്. 2012ൽ ആയിരുന്നു ഞങ്ങളുടെ വിവാഹം. സുധി ചേട്ടന് അപകടം പറ്റിയെന്ന് എന്നോട് ആദ്യം പറഞ്ഞത് അമ്മയാണ്.
വർക്ക് കഴിഞ്ഞ് വന്ന ക്ഷീണത്തിൽ ഞാൻ കിടക്കുകയായിരുന്നു. ഉടനെ ഞാൻ ഞങ്ങളുടെ കോമൺ ഫ്രണ്ട്സിനെ വിളിച്ചു. അപകടം സംഭവിച്ചുവെന്നത് സത്യമാണെന്ന് അവർ പറഞ്ഞു. അവസാനമായി കാണാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ കൊല്ലത്തെ വീട്ടിലേക്ക് പോകാൻ ഒരു മടിയായിരുന്നു. ഞാൻ അന്ന് ഇറങ്ങിയതാണ്.
ശേഷം അവരെ കോൺടാക്ട് ചെയ്തിട്ടേയില്ല. കൊല്ലത്തെ ആളുകളെ വിളിച്ചപ്പോൾ വരാൻ പറഞ്ഞു. അവിടെ ചെന്നപ്പോൾ സുധി ചേട്ടന്റെ ചേട്ടനും ചേട്ടത്തിയമ്മയും അമ്മയും എല്ലാം നന്നായി തന്നെയാണ് എന്നോട് പെരുമാറിയത്. അമ്മ അന്നത്തെ സംസാരത്തിൽ എന്നോട് പറഞ്ഞ ചില കാര്യങ്ങൾ എന്നെ വേദനിപ്പിച്ചു.
നിന്റെയൊക്കെ വാശിയാണ് ഇല്ലായിരുന്നുവെങ്കിൽ എന്റെ മകൻ എന്നോടൊപ്പം ഇവിടെ ഉണ്ടായിരുന്നേനെ എന്ന് അമ്മ പറഞ്ഞു. ശരിയാണത്. ചിലപ്പോൾ സുധി ചേട്ടൻ മരിച്ചിട്ടുണ്ടാകും. കാരണം ഓരോരുത്തർക്കും ഓരോ സമയം ഉണ്ടല്ലോ. പക്ഷെ അതുവരെ അമ്മയ്ക്ക് സ്വന്തം മോനെ കണ്ടോണ്ടിരിക്കാൻ കഴിഞ്ഞേനെ. അത് സത്യമാണ്. കുടുംബത്തിൽ നിന്നും സുധി ചേട്ടനെ പിരിച്ചുകൊണ്ടുപോയത് രേണുവാണ്.

സുധി ചേട്ടനെ ഓർക്കുമ്പോൾ ഇടയ്ക്ക് ഇപ്പോഴും സങ്കടം വരാറുണ്ട്. സുധി ചേട്ടന്റെ ഓർമകളുള്ള വസ്തുക്കളും ഫോട്ടോകളുമെല്ലാം ഇപ്പോഴും ഞാൻ വീട്ടിൽ സൂക്ഷിക്കുന്നുണ്ട്. ഒന്നും കളിഞ്ഞിട്ടില്ല. മരണശേഷം കുറേക്കാലം ഒറ്റയ്ക്ക് കിടക്കാനും പുറത്തിറങ്ങി നടക്കാനും പേടിയായിരുന്നു. മരിച്ച് പോയൊരാളുടെ പേര് വെച്ച് ഫെയിം ഉണ്ടാക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല.
ആ ഒരു ഫ്രെയിമിൽ വന്നിട്ട് എനിക്ക് എന്ത് കിട്ടാനാണ്. അതുപോലെ ഞാൻ വേറൊരാളുടെ ഭാര്യയാണിപ്പോൾ. ചിലർ പറയുന്നത് ഇപ്പോൾ ഞാൻ ഇതെല്ലാം തുറന്ന് പറയുന്നത് ഇൻഷുറൻസ് തുകയ്ക്ക് വേണ്ടിയാണെന്നാണ്. എനിക്ക് എങ്ങനെ അത് കിട്ടാനാണ്. ഞങ്ങൾ വിവാഹമോചിതരായവരാണ്. രേണുവിനെ ദ്രോഹിക്കാൻ ഞാൻ പോയിട്ടില്ല. രേണുവിന്റെ കരിയർ രേണു നോക്കിക്കോട്ടെ എനിക്ക് അതിൽ ഒരു പ്രശ്നവുമില്ല.
ബിഗ് ബോസിൽ കയറാനുള്ള ശ്രമത്തിന്റെ ഭാഗമല്ല. അവർ വിളിച്ചാലും ഞാൻ പോകില്ല. അങ്ങനൊരു പ്ലാറ്റ്ഫോം എനിക്ക് വേണ്ട. ഫെയിം എനിക്ക് ആവശ്യമില്ല. കാശിനും ഫെയിമിനും വേണ്ടി ആരെയും സ്നേഹിച്ചിട്ടില്ല. എന്റേത് സത്യസന്ധമായ സ്നേഹമായിരുന്നു. രേണുവിന്റെ ആളുകളുടെ ഭീഷണികൾ വരുന്നുണ്ടെന്നും വീണ പറയുന്നു.


Click it and Unblock the Notifications