കിച്ചുവിനെ ഞാൻ ഒരുപാട് വഴക്ക് പറഞ്ഞിട്ടുണ്ട്, എന്റെ ഫീൽഡിലാണ് രേണു ഇന്നുള്ളത്, സുധി ചേട്ടൻ മദ്യപാനം: വീണ
രേണു സുധിക്കെതിരെ നിരന്തരം സംസാരിക്കുകയാണ് കൊല്ലം സുധിയുടെ മുൻ ഭാര്യ വീണ എസ് പിള്ള. രേണുവിന് ലഭിക്കുന്ന ജനശ്രദ്ധയിലുള്ള അസൂയ കൊണ്ടാണ് വീണ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നതെന്ന വാദമുണ്ട്. അതേസമയം വീണയെ പിന്തുണയ്ക്കുന്നവരുമുണ്ട്. വീണയുടെ ആരോപണങ്ങളൊന്നും രേണു കാര്യമാക്കുന്നില്ല. വീണയെന്നയാളെ താൻ നേരിട്ട് കണ്ടിട്ട് പോലുമില്ലെന്ന് രേണു പറയുന്നു. പുതിയ അഭിമുഖത്തിൽ കൊല്ലം സുധിക്കൊപ്പം ജീവിച്ചതിന്റെ ഓർമകൾ വീണ പങ്കുവെക്കുന്നുണ്ട്. രേണുവിന് പുറമെ മറ്റ് ചില പ്രശ്നങ്ങളും തങ്ങളുടെ വിവാഹ ജീവിതത്തെ ബാധിച്ചിരുന്നെന്ന് വീണ പറയുന്നു. ഓൺലെെൻ മലയാളി സ്പെഷ്യൽസിൽ സംസാരിക്കുകയായിരുന്നു വീണ.
വിവാഹം കഴിഞ്ഞ് ആറ് മാസം വരെയും സുധി ചേട്ടന്റെ വീട്ടിലായിരുന്നു ഞാൻ. അത് കഴിഞ്ഞ് ഒറ്റയ്ക്ക് താമസിക്കുന്ന അമ്മയ്ക്കടുത്ത് പോയി. നന്നായി പോയിക്കൊണ്ടിരിക്കുകയായിരുന്നു. ചില പ്രശ്നങ്ങളുണ്ടായിരുന്നു. അതിനിടയ്ക്കാണ് മെസേജുകൾ കാണുന്നത്. രേണുവിന്റെ വിഷയം മാത്രമല്ല. മറ്റ് ചില പ്രശ്നങ്ങളുണ്ടായിരുന്നു. അതേക്കുറിച്ച് ഞാൻ പറയുന്നില്ല. എന്ത് സംഭവിച്ചെന്ന് എനിക്കറിയില്ല. പെട്ടെന്ന് അങ്ങനെയാെരു തീരുമാനം എടുത്തു. രണ്ട് പേരും രണ്ട് വഴിക്ക് പോയി. സുധി ചേട്ടനെ ഞാൻ നോക്കാതിരുന്നിട്ടില്ല. എന്റെ കൂടെ ഉണ്ടായിരുന്നപ്പോൾ നല്ല രീതിയിലാണ് നോക്കിയത്. എന്നെയും അത് പോലെ തന്നെയാണ് നോക്കിയത്.
മദ്യപാനത്തിന്റെ പേരിലാണ് ഞാൻ സുധി ചേട്ടനുമായി കൂടുതൽ വഴക്കുകളുണ്ടാക്കിയത്. എപ്പോഴും മദ്യപിക്കുമായിരുന്നു. രാവിലെയും ഉച്ചയ്ക്കും വെെകീട്ടും സുധി ചേട്ടന് മദ്യം വേണമായിരുന്നു. തെറ്റായിട്ട് പറയുകയല്ല. സുധി ചേട്ടന്റെ ക്യാരക്ടർ പറഞ്ഞതാണ്. മദ്യം വേണമായിരുന്നു. എന്നാൽ മദ്യപിച്ച് ഓടയിൽ കിടക്കുന്ന അവസ്ഥയൊന്നും ഉണ്ടായിട്ടില്ല. വീട്ടിലിരുന്നേ മിക്കപ്പോഴും മദ്യപിക്കുമായിരുന്നുള്ളൂ.
കിച്ചുവുമായി എനിക്ക് നല്ല ബന്ധം തന്നെയായിരുന്നു. കുഴപ്പമൊന്നുമില്ലായിരുന്നു. പിന്നെ ഞാൻ അവനെ ഒരുപാട് വഴക്ക് പറഞ്ഞിട്ടുണ്ട്. അത് അവന്റെ ബോഡി ഒതുങ്ങിയപ്പോൾ നിങ്ങൾക്ക് മനസിലായിട്ടുണ്ടാകും. കിച്ചു എപ്പോഴും ഫാസ്റ്റ് ഫുഡാണ് കഴിക്കുന്നത്. അതിൽ ഞാൻ ഇഷ്ടം പോലെ വഴക്കുണ്ടാക്കിയിട്ടുണ്ട്. കൊച്ചിന് ഫാസ്റ്റ് ഫുഡ് എപ്പോഴും വാങ്ങിക്കൊടുക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. സ്വന്തം മോനായി കണ്ടത് കൊണ്ടാണെന്നും വീണ പറയുന്നു.

രേണു ഇപ്പോൾ നിൽക്കുന്നത് എന്റെ ഫീൽഡിലാണ്. രേണു സുധി ചേട്ടൻ മരിച്ച ശേഷമാണ് പ്രശസ്തയായത്. എന്നാൽ ഞാൻ അങ്ങനെയല്ല. രേണു ഇപ്പോൾ കാണിക്കുന്നത് പോലെ കയ്യില്ലാത്ത ബ്ലൗസൊക്കെ ഇട്ടാൽ ഇതിനേക്കാൾ മുകളിൽ ഞാൻ കയറിപ്പോകും. എനിക്കതിൽ താൽപര്യമില്ല. ആ കാശ് എനിക്ക് വേണ്ട. രേണു എന്നെക്കുറിച്ച് പറയുന്നത് എന്റെ ആൾക്കാരോട് തന്നെയാണ്. രേണു അഭിനയിക്കാൻ പോകുന്നതും എന്റെ ആൾക്കാരുടെ കൂടെ തന്നെയാണ്. അത് രേണു ചിന്തിച്ചിട്ടില്ലെന്നും വീണ പറയുന്നു.
ഞാനിവരെ കണ്ടിട്ടില്ലല്ലോ എന്ന് പലരും ചോദിക്കുന്നുണ്ട്. ഞാൻ സീരിയലുകൾ ചെയ്യുന്നുണ്ട്. തമിഴിലും മലയാളത്തിലും ചെയ്യുന്നുണ്ട്. ഇപ്പോൾ ഞാനെല്ലാം നിർത്തി വച്ചിരിക്കുകയാണ്. റിയാലിറ്റി ഷോകളും ചെയ്തിട്ടുണ്ട്. എന്റെ ലാസ്റ്റ് ഫ്ലോർ മഴവിൽ മനോരമയായിരുന്നെന്നും വീണ പറയുന്നു. വർഷങ്ങളായി അഭിനയ രംഗത്തുണ്ടെങ്കിലും വീണയെ ഇപ്പോഴാണ് ജനങ്ങൾ അറിയുന്നത്. ഒരുമിച്ച് ഷോ ചെയ്ത കാലത്താണ് കൊല്ലം സുധിയും വീണയും അടുക്കുന്നത്. കൊല്ലം സുധിയുടെ ആദ്യ ഭാര്യ ശാലിനിയിൽ പിറന്ന മകനാണ് കിച്ചു. കിച്ചുവിനെ നോക്കിയത് താനായിരുന്നില്ലെന്നും സുധിയുടെ ചേട്ടനും ചേട്ടന്റെ ഭാര്യയുമാണ് സ്വന്തം മകനെ പോലെ കണ്ട് കിച്ചുവിനെ വളർത്തിയതെന്നും വീണ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications