ഞങ്ങളുടെ ലൈഫ് കിച്ചു കാരണം നശിക്കുന്നു, സുധിക്ക് കിച്ചുവിനോടാണ് സ്നേഹം എന്നെ മൈന്റില്ല; രേണുവിനെ കുറിച്ച് വീണ!
അടുത്തിടെയാണ് കൊല്ലം സുധിയുടെ രണ്ടാം ഭാര്യയായിരുന്നു താനെന്ന് അവകാശപ്പെട്ട് വീണ എസ് പിള്ള എന്ന സ്ത്രീ രംഗത്ത് എത്തിയത്. രേണുവാണ് താനും സുധിയും തമ്മിലുള്ള ബന്ധം തകരാൻ കാരണമെന്നാണ് വീണ പറഞ്ഞത്. എന്നാൽ വീണ എന്ന സ്ത്രീയെ അറിയില്ലെന്നാണ് രേണു പറഞ്ഞത്. ഒരിടയ്ക്ക് തനിക്ക് നിരന്തരം മെസേജ് ചെയ്യുമായിരുന്നുവെന്നും പക്ഷെ താൻ പ്രതികരിച്ചിട്ടില്ലെന്നും രേണു പറഞ്ഞിരുന്നു. ഇത്രയും കാലം ശബ്ദത്തിലൂടെ പ്രതികരിച്ചിരുന്ന വീണ ഇപ്പോഴിതാ നേരിട്ട് ലൈവിലെത്തി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ്.
നുണ പറയാനും ഭക്ഷണം കഴിക്കാനും മാത്രം വാ തുറക്കുന്നയാളാണ് രേണുവെന്നും കിച്ചുവിനെ കുറിച്ച് പോലും എന്നോട് മോശമായി സംസാരിച്ചിട്ടുണ്ടെന്നും വീണ പറയുന്നു. വീണയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... രേണു സുധി എന്ന രേഷ്മ തങ്കച്ചൻ കാണാൻ വേണ്ടി തന്നെയാണ് ഞാൻ ഇങ്ങനൊരു ലൈവ് വന്നത്. ഞാനാണ് വീണ എസ് പിള്ള.

ഞാൻ ആർക്കും ഇതുവരെ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. രേണു സുധിക്ക് എന്നെ നന്നായിട്ട് അറിയാം. ഞാനുമായി സംസാരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ അഭിമുഖത്തിൽ മറുപടി പറയാൻ കഴിയാതെ രേണു തപ്പുന്നത് ഞാൻ കണ്ടു. എന്നെ രേണു നേരിട്ട് കണ്ടിട്ടില്ലെന്നും അറിയില്ലെന്നും തറപ്പിച്ച് പറയുന്നുണ്ട്. നേരിട്ട് കണ്ടിട്ടില്ല എന്നത് ശരിയാണ്.
ഞാൻ അങ്ങോട്ടാണ് ആദ്യം മെസേജ് അയച്ചത്. ഞാൻ തുരുതുര മെസേജ് അയക്കും എന്നാണ് രേണു അഭിമുഖത്തിൽ പറഞ്ഞത്. പക്ഷെ ചില കാര്യങ്ങൾ പറയാൻ അല്ലാതെ ഞാൻ അവൾക്ക് മെസേജ് അയച്ചിട്ടില്ല. നന്നായിട്ട് പോയിക്കൊണ്ടിരുന്ന ഫാമിലി അടിച്ച് തകർത്ത വ്യക്തിക്ക് നമ്മൾ നിരന്തരം മെസേജ് അയക്കുമോ നിങ്ങൾ തന്നെ ചിന്തിച്ച് നോക്കൂ. അവർ എപ്പോഴും നമ്മുടെ ശത്രു തന്നെയായിരിക്കും.
ആ ലൈഫ് പോയതുകൊണ്ട് ഞാനിപ്പോൾ നന്നായി ജീവിക്കുന്നു. ഫ്ലോപ്പായ കരിയർ വരെ ഞാൻ തിരിച്ച് പിടിച്ചു. കൊല്ലം കോടതിയിൽ നിന്ന് ഇറങ്ങി വന്നപ്പോൾ തന്നെ എന്റെ മനസിൽ സുധി മരിച്ച് കഴിഞ്ഞു. അതുകൊണ്ട് സുധി മരിച്ചത് എന്നെ ബാധിക്കുന്ന വിഷയമല്ല. എനിക്കും സുധിക്കും ഇടയിൽ ഒരു അണ്ടർസ്റ്റാന്റിങ് ഉണ്ടായിരുന്നു. അതുകൊണ്ടാണ് രണ്ടാം വിവാഹത്തെ കുറിച്ച് സുധി എവിടേയും പറയാതിരുന്നത്. മാന്യതയാണത്.
പുള്ളി ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും പുള്ളിയെ വെച്ച് സെലിബ്രിറ്റിയാകാൻ ഞാൻ ശ്രമിച്ചിട്ടില്ല. പുള്ളിയെ വിറ്റ് കാശുണ്ടാക്കിയിട്ടുമില്ല. വീണ വോയ്സ് മാത്രം ഇടുന്നു രംഗത്ത് വരുന്നില്ലെന്ന പരാതി എല്ലാവർക്കുമുണ്ട്. അതുകൊണ്ടാണ് ഇങ്ങനൊരു വീഡിയോ ചെയ്യുന്നത്. ഞാൻ നാറാവുന്നതിന്റെ പരമാവധി രേണു സുധി കാരണം നാറി.

അതിനാലാണ് എന്റെ ഐഡിയിലൂടെ മുഖം കാണിച്ച് വീഡിയോയുമായി വന്നത്. രേണു സുധി ലോക ഫ്രോഡാണ്. സുധിയുടെ ഒരു കേസ് കെട്ടുമായി ബന്ധപ്പെട്ട് മൂന്ന് വർഷം മുമ്പ് രേണുവിനെ ഞാൻ കോൺടാക്ട് ചെയ്തിരുന്നു. അന്ന് മാന്യമായാണ് രേണു എന്നോട് സംസാരിച്ചത്. എന്നെ കുറിച്ച് രേണുവിന് നന്നായി അറിയാം. തിന്നാനും കള്ളം പറയാനും വേണ്ടിയാണ് രേണു വാ തുറക്കുന്നത്.
അവൾക്ക് ആരോടും കമ്മിറ്റ്മെന്റില്ല. പോലീസിൽ ഞാൻ രേണുവിന്റെ പേരിൽ പരാതി കൊടുത്തിട്ടുണ്ട്. മാന്യതയുണ്ടായിരുന്നതുകൊണ്ട് ഇതുവരെ ഞാൻ മുഖം കാണിച്ച് വരാതിരുന്നത്. കിച്ചു എന്റെ കൂടെ നിന്നിട്ടില്ല. അവൻ അച്ഛന്റെ വീട്ടിലായിരുന്നു. സുധി ചേട്ടൻ മരിച്ച ദിവസമാണ് അവനെ അവസാനമായി കണ്ടത്. രേണു പറയുന്ന കാര്യങ്ങൾ ആരും വിശ്വസിക്കരുത്. എല്ലാം നുണയാണ്.
പോക്കറ്റ് മണിക്ക് വേണ്ടി കിച്ചു കാറ്ററിങ് ജോലിക്ക് പോയിരുന്നു. രേണു തന്നെയാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. പിന്നീട് സംസാരിച്ചതെല്ലാം കിച്ചുവിനെ കുറിച്ചാണ്. ഞങ്ങളുടെ ലൈഫ് കിച്ചു കാരണം നശിച്ചുകൊണ്ടിരിക്കുന്നു. സുധിക്ക് കിച്ചുവിനോടാണ് സ്നേഹം എന്നെ മൈന്റ് ചെയ്യാറില്ല. ഫ്രീയായിട്ടുള്ള സമയത്ത് പോലും കിച്ചുവിന് പിറകെയാണ്. കിച്ചുവിനെ കുറിച്ച് നിരവധി മോശം കാര്യങ്ങൾ രേണു എന്നോട് സംസാരിച്ചു. പലതും തുറന്ന് പറയാൻ ബുദ്ധിമുട്ടുണ്ടെന്നും വീണ പറഞ്ഞു.


Click it and Unblock the Notifications