സാറേയെന്ന് വിളിച്ച രേണുവിന്റെ പിതാവ് വളരെ മോശമായി സംസാരിച്ചു, വീട് പണിയുടെ സമയത്തുണ്ടായത്; സുധിയുടെ സുഹൃത്ത്

രേണു സുധിയുടെ വീടിനെക്കുറിച്ചുള്ള വാദ പ്രതിവാദങ്ങൾ തുടരുകയാണ്. വീടിന് ചോർച്ചയുണ്ടെന്നും വീട് പണിതവർ ഉത്തരവാദിത്വം കാണിച്ചില്ലെന്നും രേണുവും പിതാവും പറയുന്നു. എന്നാൽ ദാനം തന്ന വീടല്ലേ, ഇങ്ങനെ പരാതി പറയാമോ എന്നാണ് ചിലരുടെ വാദം. രേണുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ വരുന്നുണ്ട്. സ്വന്തം വീ‌ട്ടിൽ എന്ത് ചെയ്താലും അത് നാട്ടുകാരെയും യൂട്യൂബേർസിനെയും ബോധിപ്പിക്കേണ്ട സാഹചര്യമാണ് രേണുവിനിപ്പോൾ. ഈ സാഹചര്യത്തിൽ വീ‌ട്ടിൽ തുടരാൻ തനിക്ക് താൽപര്യമില്ലെന്നും വാടക വീട്ടിലേക്ക് മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും രേണു പറയുന്നു.

എന്നാൽ രേണുവിനെ കുറ്റപ്പെടുത്തുന്നവരാണ് കൂടുതലും. രേണുവിനും കുടുംബത്തിനുമെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് കൊല്ലം സുധിയെ അടുത്തറിയാവുന്നതാണ് താജ് പത്തനംതിട്ട. രേണുവിന്റെ ഇപ്പോഴത്തെ പോക്കിൽ കൊല്ലം സുധിയെ സ്നേഹിക്കുന്ന പലർക്കും അതൃപ്തിയുണ്ടെന്ന് താജ് പറയുന്നു. ന്യൂസ് ടുഡേ മലയാളത്തോടാണ് പ്രതികരണം. ഇപ്പോഴത്തെ വിവാദത്തിൽ രേണുവിന്റെ പിതാവിനെ വിളിച്ചപ്പോൾ മോശമായാണ് തന്നോട് സംസാരിച്ചതെന്നും താജ് പറയുന്നു.

Renu Sudhi

ചാനലിൽ വീട് ചോരുന്നുണ്ടെന്ന് രേണു പറഞ്ഞത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയല്ലേയെന്ന് ഞാൻ ചോദിച്ചു. രേണുവിന്റെ പിതാവ് എന്നോട് ചൂടായി. മേലാൽ എന്നെ വിളിച്ച് പോയേക്കരുതെന്ന് പറഞ്ഞു. ഇന്നലെ വരെ സാറേ എന്ന് അഭിസംബോധന ചെയ്തയാൾ ഇന്നെന്നോട് വളരെ മോശമായി സംസാരിച്ചു. ഒരു രൂപയെങ്കിലും കൊടുത്ത് സഹായിച്ചിട്ടുള്ള ആളാണ് ഞാൻ. ആ തന്നോടാണിങ്ങനെ സംസാരിച്ചതെന്ന് താജ് പത്തനംതിട്ട പറയുന്നു.

കൊല്ലം സുധിയുടെ മരണ ശേഷം ഒരുപാട് പേർ അവരെ സഹായിച്ചിട്ടുണ്ട്. വീട് വെച്ച ഫിറോസ് നാട്ടിൽ നിന്ന് ഒരു രൂപ പിരിച്ചിട്ടില്ലെന്നാണ് എന്റെ വിശ്വാസം. ഒരുപാട് തൊഴിലാളികൾ ഫ്രീയായി ആ വീടിന് വേണ്ടി പണിയെടുത്തിട്ടുണ്ട്. ആ സമയത്തും ഒരുപാട് വിഷയമുണ്ടായിട്ടുണ്ട്. അവിടെ നിന്നും വെള്ളം കിട്ടുന്നില്ലെന്ന് പറഞ്ഞ് ഈ തൊഴിലാളികൾ എന്നെ വിളിച്ചിട്ടുണ്ട്. ഞാൻ ആ വീട്ടിൽ ഹൗസ് വാമിം​ഗിന് പോയിട്ട് ഞാൻ ഭക്ഷണം കഴിച്ചത് ബിഷപ്പിന്റെ വീട്ടിൽ നിന്നാണെന്നും താജ് പത്തനംതിട്ട പറയുന്നു. തട്ടിക്കൂട്ടിയ വീടല്ല. ആ വീട് ചോരില്ലെന്ന് തനിക്കുറപ്പാണെന്നും താജ് പറയുന്നുണ്ട്.

Renu Sudhi

രേണുവിന്റെ കുടുംബം ഈ വീട്ടിൽ കഴിയുന്നതിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക വിമർശനം വന്നിരുന്നു. അതേസമയം ആരോപണങ്ങൾ രേണു സുധി നിഷേധിക്കുന്നുണ്ട്. വീട്ടിൽ തന്റെ അച്ഛനും അമ്മയും നിൽക്കുന്നത് മകനെ നോക്കാനാണ്. ഈ കുറ്റപ്പെടുത്തുന്നവർ മകനെ നോക്കുമോയെന്ന് രേണു ചോദിക്കുന്നു. വീട് എന്റെ രണ്ട് മക്കൾക്കുമാണ്. മറ്റാർക്കും അവകാശമില്ല. പക്ഷെ ചെറിയ കുട്ടിയെ വീട്ടിൽ ഒറ്റയ്ക്ക് നിർത്താൻ പറ്റുമോ എന്ന് രേണു ചോദിക്കുന്നു.

എന്റെ ചേച്ചിയും കുടുംബവും എനിക്കെന്തെങ്കിലും സഹായം വേണ്ടി വന്നാൽ ഒപ്പം നിൽക്കാൻ വേണ്ടി ഈ വീടിന്റെ അടുത്ത് മറ്റൊരു വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ്. കിച്ചുവിനെയും റിതപ്പനെയും പോലെ കൂടപ്പിറപ്പുകളാണ് ഞങ്ങൾ. ഒരു പ്രശ്നം വന്നാൽ കൂടെ നിൽക്കാൻ സഹോദര തനിക്കൊപ്പം വേണമെന്നും നാട്ടുകാരുണ്ടാകില്ലെന്നും രേണു സുധി ചൂണ്ടിക്കാട്ടി.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X