'റിതുലിനെ കൂടാതെ കിച്ചുവിന് മറ്റൊരു സഹോദരനും, സുധി ആ സ്ത്രീയുടെ കാല് പിടിച്ചു, കിച്ചുവിനെ വേണ്ടെന്ന് പറഞ്ഞു'
വീണ എസ് പിള്ള എന്ന സ്ത്രീ കൊല്ലം സുധിയുടെ രണ്ടാം ഭാര്യയാണെന്ന് അവകാശപ്പെട്ട് രംഗത്ത് എത്തിയതോടെയാണ് നടന്റെ സ്വകാര്യ ജീവിതം വീണ്ടും മീഡിയയിൽ ചർച്ച വിഷയമായത്. കാരണം താൻ രണ്ട് വിവാഹം മാത്രമെ കഴിച്ചിട്ടുള്ളുവെന്നും തന്റെ രണ്ടാം ഭാര്യ രേണുവാണെന്നുമാണ് എല്ലാ പൊതുവേദികളിലും പറഞ്ഞത്. എന്നാൽ വീണ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നും കൊല്ലം സുധിയുടെ ദാമ്പത്യത്തിൽ സംഭവിച്ച ഏറെ കുറേ കാര്യങ്ങൾക്ക് താൻ സാക്ഷിയാണെന്നും പറയുകയാണ് സുധിയുടെ സുഹൃത്തും കലാകാരനുമായ ശ്രീകാന്ത്.
വീണയേയും കൂട്ടി തന്റെ അടുത്ത് വന്ന് ഭാര്യയാണെന്ന് പരിചയപ്പെടുത്തിയത് ഇപ്പോഴും ഓർമയുണ്ടെന്നും ഫൈനൽ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീകാന്ത് പറഞ്ഞു. കിച്ചു കൈക്കുഞ്ഞായിരുന്നപ്പോഴാണ് ആദ്യത്തെ ഭാര്യ സുധിയെ ഉപേക്ഷിച്ച് പോയതെന്നും ശ്രീകാന്ത് വെളിപ്പെടുത്തി.

പോലീസ് സ്റ്റേഷനിൽ വെച്ച് പരസ്യമായി കാല് പിടിച്ച സുധിയെ എസ്ഐ വഴക്ക് പറഞ്ഞുവെന്നും ശ്രീകാന്ത് പറഞ്ഞു. കൊല്ലത്ത് ചില സമിതികളിൽ കൊല്ലം സുധി പെർഫോം ചെയ്തിരുന്നു. അത് കണ്ടിട്ടാണ് ഞാൻ എന്റെ സമിതിയായ തിരുവനന്തപുരം മാഗ്നറ്റോയിലേക്ക് സുധിയെ വിളിക്കുന്നത്. സുധി കാരണമാണ് എന്റെ സമിതിക്ക് കേരളത്തിൽ പ്രശസ്തി ലഭിച്ചത്.
സുധിയുടെ ആദ്യ വിവാഹം നടത്തികൊടുത്തത് ഞാനാണ്. സുധി ശാലിനിയെ വിളിച്ചിറക്കി കൊണ്ടുവന്നു. ശേഷം എന്റെ വീട്ടിൽ താമസിപ്പിച്ചു. അന്നും ശാലിനിയുടെ പെരുമാറ്റത്തിൽ തൃപ്തി ഇല്ലായിരുന്നു. എന്റെ കുടുംബം തകരുമെന്ന് തോന്നിയപ്പോൾ ഞാൻ തന്നെ അവർക്ക് ഒരു വീട് വാടകയ്ക്ക് എടുത്ത് കൊടുത്തു. ഒരു മിമിക്സ് ഗ്രൂപ്പിലെ ഡാൻസറായിരുന്നു ശാലിനി.
പ്രസവിച്ച് ആറ് മാസം കഴിഞ്ഞപ്പോൾ ശാലിനി ആവശ്യപ്പെട്ടതിനാൽ ഒരു പ്രശസ്ത നടിയുടെ ഡാൻസ് ട്രൂപ്പിൽ ഞാൻ ശാലിനിയെ ചേർത്ത് വിട്ടു. പിന്നീട് ആ നടിയുടെ മകനുമായി ശാലിനി പ്രണയത്തിലായി. ശേഷം സുധി ശാലിനിക്ക് എതിരെ പോലീസിൽ പരാതിപ്പെട്ടു. പക്ഷെ സുധിയുടേയും കുഞ്ഞിന്റേയും കൂടെ ജീവിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ് നടിയുടെ മകനൊപ്പം തന്നെ ശാലിനി പോയി. കിച്ചുവിനെ വേണ്ടെന്ന് പറഞ്ഞു.
സുധി സ്റ്റേഷനിൽ വെച്ച് ശാലിനിയുടെ കാലിൽ വീണു. നീ അവന്റെ കൂടെ തന്നെ ജീവിച്ചോളൂ പക്ഷെ പകൽ എന്റെ കുഞ്ഞിന്റെ അമ്മയായി വരാനും സുധി ശാലിനിയോട് പറഞ്ഞു. പിന്നീട് വസ്ത്രങ്ങളും സാധനങ്ങളും എടുക്കാൻ ചെന്ന ശാലിനിയേയും കാമുകനേയും വെട്ടാൻ സുധി ഓടിച്ചു. ഞാൻ പിടിച്ചില്ലായിരുന്നുവെങ്കിൽ ശാലിനിയെ അന്ന് അവൻ കൊന്നേനെ.

പിന്നീട് രണ്ട് വർഷം പണം കൊടുത്ത് ഒരു സ്ത്രീയെ കിച്ചുവിനെ നോക്കാനായി നിർത്തിയിരുന്നു. വീണയെ സുധി വിവാഹം ചെയ്ത് കുറച്ച് ദിവസം കഴിഞ്ഞാണ് സുധിയെ ഞാൻ കാണുന്നത്. അന്ന് വീണയും കിച്ചുവും അവനൊപ്പം ഉണ്ടായിരുന്നു.
എന്റെ കുഞ്ഞിനെ നോക്കാൻ വേണ്ടി കെട്ടിയതാണ് എന്നാണ് പറഞ്ഞത്. പിന്നീട് അവർ പിരിഞ്ഞുവെന്നാണ് ഞാൻ അറിഞ്ഞത്. സുധിയുടെ മരണശേഷം ബോഡി വിട്ട് തരില്ലെന്ന് രേണുവും കുടുംബവും പറഞ്ഞു. കാണേണ്ടവർ കോട്ടയത്ത് വന്ന് കാണാനാണ് പറഞ്ഞത്. അങ്ങനെ ഞങ്ങളെല്ലാം ഒരുപാട് ചർച്ചകൾ നടത്തി. ശേഷം എന്റെ ഗ്യാരണ്ടിയിൽ കൊല്ലത്തേക്ക് ബോഡി കൊണ്ടുപോയി. അവിടെ ഒന്നേകാൽ മണിക്കൂർ വെച്ചു. വീണ പറഞ്ഞതെല്ലാം ജെനുവിനായിട്ടുള്ള കാരണമാണ്.
രണ്ടാം വിവാഹത്തിൽ ശാലിനിക്ക് ഒരു കുഞ്ഞ് പിറന്നിരുന്നു. മകനാണുള്ളത്. ശാലിനിയും ഫേമസായിരുന്നു. കിച്ചുവിനെ ഇടയ്ക്ക് ശാലിനി പോയി കാണുമായിരുന്നു എന്നും അതിന്റെ പേരിൽ സുധിയും വീണയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ശ്രീകാന്ത് പറഞ്ഞു.


Click it and Unblock the Notifications