പ്ലസ് ടു മാത്രമുള്ള രേണു എയർ ഇന്ത്യയിൽ സ്റ്റാഫ്, രജിസ്റ്റർ വിവാഹം നടന്നിട്ടില്ല, ഇട്ട് മൂടാൻ കടം; അമ്മ പറഞ്ഞത്

By Desk

കൊല്ലം സുധിയും ഭാര്യ രേണുവുമായി ബന്ധപ്പെട്ടുള്ള അറിയാക്കഥകൾ പലതും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിലൂടെ പുറത്ത് വരുന്നുണ്ട്. സുധി മൂന്ന് വിവാഹം കഴിച്ചിട്ടുണ്ടെന്ന് രണ്ടാം ഭാര്യയായിരുന്ന വീണ വെളിപ്പെടുത്തിയതോടെയാണ് എല്ലാത്തിന്റെയും തുടക്കം. എന്നാൽ‌ സുധി രണ്ടുപേരെ വിവാഹം കഴിച്ചിട്ടുള്ളുവെന്നും അതിൽ ഒരാൾ താനാണെന്നുമുള്ള ഉറച്ച നിലപാടിൽ തന്നെയാണ് രേണു.

രജിസ്റ്റർ വിവാഹം കഴിഞ്ഞതിന്റെ സർട്ടിഫിക്കറ്റും രേണു അടുത്തിടെ മീഡിയയ്ക്ക് മുമ്പിൽ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ രേണുവും സുധിയും രജിസ്റ്റർ വിവാഹം ചെയ്തിരുന്നുവോ എന്നതിൽ അറിവില്ലെന്ന് പറയുകയാണ് സുധിയുടെ അമ്മ. മോൻ സ്നേഹിച്ച പെണ്ണിനെ ഞാനും അവന്റെ അച്ഛനും കൂടി പോയാണ് കൊണ്ടുവന്നത്. മോന്റെ ആദ്യത്തെ ഭാര്യയെ. കുഞ്ഞുണ്ടായിരുന്നു. കുഞ്ഞിനേയും കൂടിയാണ് കൊണ്ടുവന്നത്.

Kollam Sudhi renu
Photo Credit: renu sudhi / instagram

അവർ വാടാനപള്ളിയിലായിരുന്നു. അങ്ങനെ ഞങ്ങൾ കൊണ്ടുവന്നു. അല്ലാതെ അടിച്ചിറക്കുകയൊന്നും ചെയ്തില്ല. രേണുവിന്റെ കാര്യവും അതുപോലെ തന്നെ. പക്ഷെ രജിസ്റ്റർ ചെയ്തോയെന്ന കാര്യം അറിയില്ല. ഞങ്ങളുടെ ഒപ്പം ഇവിടെയാണ് ഏറെക്കാലം കുഞ്ഞുമായി അവർ താമസിച്ചിരുന്നത്. ഇളയ കുഞ്ഞ് അവർക്ക് ജനിച്ചപ്പോൾ ‍ഞാനും മരുമോളും മക്കളും എല്ലാം കൂടി പോയി കണ്ടിരുന്നു എന്നുമാണ് സുധിയുടെ അമ്മ പറഞ്ഞത്.

രേണുവുമായുള്ള ദാമ്പത്യം അഞ്ചാം വർഷത്തിലേക്ക് കടന്നപ്പോഴാണ് സുധി വാഹനാപകടത്തിൽ മരിച്ചത്. രജിസ്റ്റർ വിവാഹം പോലെ തന്നെ രേണുവിന്റെ വിദ്യാഭ്യാസ യോ​ഗ്യതയും ചർച്ചയാകുന്നുണ്ട്. എവിയേഷൻ കഴിഞ്ഞ് ബാം​ഗ്ലൂർ എയർപോട്ടിൽ ഉണ്ടായിരുന്നു. എയർ ഇന്ത്യയിൽ ഉണ്ടായിരുന്നു. പിന്നെ ട്രിവാൻഡ്രത്തും ഉണ്ടായിരുന്നു എന്നാണ് സുധിക്കൊപ്പം സ്റ്റാർ മാജിക്കിൽ എത്തിയപ്പോൾ രേണു പറഞ്ഞത്.

എന്നാൽ ഇതേ രേണു സുധിയുടെ മരണശേഷം മാധ്യമങ്ങളോട് സംസാരിക്കവെ തനിക്ക് പ്ലസ് ടു വിദ്യാഭ്യാസമേയുള്ളുവെന്നും അതിനുശേഷം വിവിധ കോഴ്സുകൾ പഠിച്ചുവെങ്കിലും ഒന്നും പൂർത്തികരിച്ചില്ലെന്നും പറഞ്ഞിരുന്നു. യൂഷ്യൽ സൈക്കോ എന്ന യുട്യൂബ് ചാനലിലൂടെ ഇതുമായി ബന്ധപ്പെട്ടുള്ള വീഡിയോകൾ പുറത്ത് വിട്ട് ചാനൽ ഉടമ രേണുവിന്റെ വിവാഹ സർട്ടിഫിക്കറ്റ് പോലും വ്യാജമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പറഞ്ഞു.

രേണു കാണിക്കുന്ന സർട്ടിഫിക്കറ്റ് ഒറിജിനലാണോയെന്ന് അറിയില്ല. അന്വേഷിച്ചപ്പോൾ പലരും ഉടായിപ്പാണെന്നും അല്ലെന്നുമെല്ലം പറയുന്നുണ്ട്. സുധിയുടെ വീട്ടുകാർക്ക് പോലും രജിസ്റ്റർ വിവാഹം കഴിഞ്ഞോ ഇല്ലയോ എന്നത് അറിയില്ല. രേണുവിന്റേയും സുധിയുടേയും ഒരു കല്യാണ ഫോട്ടോ പോലും ഞാൻ കണ്ടിട്ടില്ല.

Kollam Sudhi renu
Photo Credit: renu sudhi / instagram

അതുപോലെ പത്താം ക്ലാസും പ്ലസ് ടുവും പഠിച്ച സർട്ടിഫിക്കറ്റ് മാത്രമെ കയ്യിലുള്ളുവെന്നും പിന്നീട് പഠിച്ച കോഴ്സുകളൊന്നും പൂർത്തിയാക്കിയിട്ടില്ലെന്നും രേണു പറഞ്ഞിട്ടുണ്ട്. ഏവിയേഷനോ നഴ്സിങ്ങോ എന്തും ആയിക്കോട്ടെ. അത് പഠിച്ച് കോഴ്സ് പൂർത്തിയാക്കിയാൽ മാത്രമെ അതുമായി ബന്ധപ്പെട്ട് നമുക്ക് ഒരു ജോലി കിട്ടു. പിന്നെ എങ്ങനെയാണ് രേണുവിന് എയർ ഇന്ത്യയിൽ ജോലി കിട്ടുന്നതെന്നും യൂഷ്യൽ സൈക്കോ ചാനൽ ഉടമ ചോദിക്കുന്നു. രേണുവിന്റെ ജീവിതം തന്നെ ദാനം.

പണ്ട് മുതൽ ഓരോരുത്തരിൽ നിന്നും എരന്ന് വാങ്ങിയാണ് ജീവിച്ചിരുന്നത്. ഇതാണ് സത്യം. രേണു വന്നശേഷമാണ് സുധിക്ക് ഇത്രയേറെ കടം. അതിന് മുമ്പ് ആരും ഇതൊന്നും പറഞ്ഞ് കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം താൻ ലോണെടുത്താണ് ഏവിയേഷൻ പഠിച്ചതെന്നാണ് രേണു ആവർത്തിക്കുന്നത്.

ഏവിയേഷൻ ഡിപ്ലോമ കോഴ്സാണ് പഠിച്ചത്. അതിനും ലോണുണ്ടായിരുന്നു. 2016 സമയത്താണ് പഠിച്ചത്. എയർഹോസ്റ്റസല്ല. ഏവിയേഷന് പല മേഖലകളുണ്ട്. എന്നാലും അത് ചെയ്യണം. കാരണം നമ്മുടെ ഡ്യൂട്ടിയാണ്. ട്രെയിനിങ്ങായിരുന്നു അതുകൊണ്ട് കേറണമായിരുന്നുവെന്നാണ് രേണു പറഞ്ഞത്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X