എന്റെ ഉള്ളിൽ എല്ലാം കിടപ്പുണ്ട്; 'രേണു കിച്ചുവിനെ കുറിച്ച് പറയുന്നത് അവന് അറിയം, വാ തുറക്കുന്നില്ല'

By Desk

രേണു സുധിയും കൊല്ലം സുധിയുടെ മകൻ കിച്ചുവും ഇവർക്കായി സന്നദ്ധ സംഘടന വെച്ച് നൽകിയ വീടായ സുധിലയവുമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ച വിഷയം. സുധിയുടെ രണ്ട് മക്കൾക്കും വേണ്ടി നിർമ്മിച്ച വീടാണെങ്കിലും നടന്റെ മൂത്തമകൻ ആ വീട്ടിൽ താമസിക്കാറില്ല. സുധിയുടെ രണ്ടാം ഭാര്യ രേണുവും മാതാപിതാക്കളുമാണ് താമസം. പഠനത്തിനായി കൊല്ലത്തായതിനാലാണ് താൻ സുധിലയത്തിൽ താമസിക്കാത്തത് എന്നാണ് കിച്ചുവിന്റെ മറുപടി.

എന്നാൽ കിച്ചുവിന് സുധിലയത്തിൽ സ്വന്തമായി ഒരു മുറിപോലും ഇല്ലെന്നത് കിച്ചു തന്നെ പങ്കിട്ട വീഡിയോയിൽ നിന്ന് വ്യക്തമാണ്. കിച്ചുവിനേയും തന്റെ മകനേയും വേർതിരിച്ച് കാണാറില്ലെന്ന് രേണു നിരന്തരം പറയാറുണ്ട്. എന്നാൽ കിച്ചുവിന്റെ സാന്നിധ്യം ഇല്ലാത്തപ്പോൾ രേണുവും കുടുംബവും അവനെ കുറിച്ച് സംസാരിക്കുന്ന കാര്യങ്ങൾ തനിക്ക് അറിയാമെന്ന് പറയുകയാണ് കൊല്ലം സുധിയുടെ സുഹൃത്തായ താജ് പത്തനംതിട്ട.

Kollam Sudhi Son Kichu
Photo Credit: renu sudhi / rahul (instagram)

തനിക്കും അവയെ കുറിച്ച് അറിവുണ്ടെന്ന് കിച്ചുവും താജുമായുള്ള ഫോൺ സംഭാഷണത്തിനിടെ പറഞ്ഞു. താജ് കിച്ചുവിനോട് കഴിഞ്ഞ ദിവസം ഫോണിൽ സംസാരിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. മോന് വേണ്ടി പണിത വീടല്ലേ. മോൻ അവിടെ നിൽക്കണം. പഠനം കഴിഞ്ഞ് മോൻ അവിടെ പോയി നിൽക്കണം. മോനും മോന്റെ അനിയനും വേണ്ടി പണിത വീടാണ്.

ആരും ഇല്ലാത്തവനായി എനിക്ക് തോന്നുന്നത് മോനെയാണ്. കാരണം മോന് അച്ഛനും അമ്മയും ഇല്ല. ഞാൻ മോനെ ​ഗുണ​ദോഷിച്ചിട്ടില്ലേ. മോനെ പറ്റി രേണുവും കുടുംബവും പറഞ്ഞത് എന്റെ ഉള്ളിൽ ഇപ്പോഴും കിടപ്പുണ്ട്. നീ ബൈക്ക് എടുത്തുകൊണ്ട് പോകുന്നതിനും കാറ് എടുത്തുകൊണ്ട് പോകുന്നതിനും എന്തൊക്കെ പറഞ്ഞുവെന്ന് എനിക്ക് അറിയാം.

നിനക്ക് ഒരു അ‍ഞ്ഞൂറ് രൂപ തരുമ്പോൾ എന്തൊക്കെ പറയുമെന്ന് എനിക്ക് അറിയാമെന്നാണ് താജ് കിച്ചുവിനോട് സംസാരിക്കവെ പറഞ്ഞത്. അത് എനിക്ക് അറിയാം എന്നായിരുന്നു കിച്ചുവിന്റെ മറുപടി. കിച്ചു വാ തുറക്കാത്തതാണ്. വാ തുറന്നാൽ രേണു സുധി തീർന്നു. രേണു ഇനിയും എക്സ്പോസ്ഡാകാനുണ്ട്. അതിന്റെ തുടക്കമാണ് ഇപ്പോൾ കാണുന്നത്. കിച്ചു സംസാരിക്കാൻ തുടങ്ങിയാൽ പിന്നെ രേണു ഇല്ല.

എന്തുകൊണ്ട് കിച്ചു ആ വീട്ടിലേക്ക് വരുന്നില്ലെന്നതിന്റെ കാരണം കൂടി ഒന്ന് ചിന്തിച്ചാൽ നിങ്ങൾ കിട്ടുമെന്നാണ് കിച്ചുവിന്റേയും താജിന്റെയും ഫോൺ സംഭാഷണ വീഡിയോ പുറത്ത് വിട്ട് റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധനേയനായ യുട്യൂബർ അനന്ദു പറഞ്ഞത്. രേണുവിന് മുമ്പ് സുധി വിവാഹം കഴിച്ച സ്ത്രീയെന്ന് അവകാശപ്പെടുന്ന വീണ എസ് പിള്ളയും കഴിഞ്ഞ ദിവസം രേണുവിന് എതിരെ ​ഗുരുതര ആരോപണങ്ങളുമായി രം​ഗത്ത് എത്തിയിരുന്നു.

Kollam Sudhi Son Kichu
Photo Credit: renu sudhi / rahul (instagram)

സുധി ജീവിച്ചിരുന്ന കാലത്ത് രേണു ഒരിക്കൽ വീണയുമായി സംസാരിച്ചിരുന്നുവത്രെ. അന്ന് കിച്ചുവിനെ കുറ്റപ്പെടുത്തിയായിരുന്നുവത്രെ രേണു സംസാരിച്ചത് അത്രയും. കിച്ചു ഉള്ളതുകൊണ്ട് സുധിക്ക് തന്നോട് സ്നേഹില്ലെന്ന് രേണു പറഞ്ഞുവെന്നും കിച്ചു കാരണം തങ്ങളുടെ കുടും​ബജീവിതം നശിക്കുകയാണെന്ന് രേണു പറഞ്ഞുവെന്നുമാണ് വീണ വെളിപ്പെടുത്തിയത്.

എന്നാൽ വീണ എന്നൊരാളെ അറിയില്ലെന്ന നിലപാടിലാണ് രേണു. ഒരിടയ്ക്ക് തനിക്ക് വീണയുടെ മെസേജുകൾ വരുമായിരുന്നുവെന്നും സുധി ചേട്ടന് ഇഷ്ടമല്ലാത്തതുകൊണ്ട് താൻ റിപ്ലെ കൊടുത്തിട്ടില്ലെന്നുമാണ് രേണു പറഞ്ഞത്. വീണയും സുധിയും തമ്മിലുള്ള വിവാഹ ജീവിതം തകരാൻ കാരണവും രേണുവാണത്രെ. രേണുവിന്റെയും രണ്ടാം വിവാഹമായിരുന്നു.

ബിനു എന്നൊരാളെ താൻ ആദ്യം വിവാഹം കഴിച്ചിരുന്നുവെന്ന് അടുത്തിടെയാണ് രേണു വെളിപ്പെടുത്തിയത്. എന്നാൽ ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X