കയറി കിടക്കാൻ ഒരിടം തന്നതല്ലേ.. ആ നന്ദി കാണിക്കാൻ അമ്മയോട് പറയൂ, അദ്ദേഹം വൈദീകനല്ലേ?; കിച്ചുവിനോട് ആരാധകർ!

ഭാര്യയ്ക്കും മക്കൾക്കുമായി എന്തെങ്കിലും സമ്പാദിക്കാനുള്ള സാഹചര്യം മരണം വരെ കൊല്ലം സുധിക്ക് ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ സ്വന്തമായി ഒരു വീടെന്ന സ്വപ്നം പോലും സാധിച്ചെടുക്കാതെയാണ് സുധി ഈ ലോകത്ത് നിന്നും പോയത്. രണ്ട് ആൺമക്കൾക്കും മാതാപിതാക്കൾക്കുമൊപ്പം കോട്ടയത്ത് ഒരു വാടക വീട്ടിലായിരുന്നു ഒരു വർഷം മുമ്പ് വരെ രേണു താമസിച്ചിരുന്നത്. വാടക കൊടുക്കണമെങ്കിൽ പോലും രേണുവിനെ മറ്റുള്ളവർ സഹായിക്കേണ്ട സാഹചര്യമായിരുന്നു.

സുധിയുടെ കുടുംബം അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വാർത്തകൾ വഴിയും വൈറൽ വീഡിയോകൾ വഴിയും അറിഞ്ഞാണ് ബിഷപ്പ് നോബിൾ ഫിലിപ്പ് തന്റെ കുടുംബസ്വത്തിൽ നിന്ന് അൽപ്പം ഭൂമി രേണുവിനും മക്കൾക്കും വീട് വെയ്ക്കാനായി നൽകിയത്. ആ സ്ഥലത്ത് വീടുയർന്നത് കെഎച്ച്ഡിഇസി എന്ന കൂട്ടായ്മയുടെ പ്രയത്നത്തിലൂടെയാണ്.

kichu sudhi renu sudhi
Photo Credit: kichu sudhi / Instagram

ഫുൾ ഫർനിഷ്ഡായ അടച്ചുറപ്പുള്ള വീട് രേണുവിനും മക്കൾക്കും ലഭിച്ചിട്ട് ഒരു വർഷം പിന്നിടുന്നു. രേണുവും ഇളയ മകനും മാതാപിതാക്കളുമാണ് ഈ വീട്ടിൽ താമസം. സുധിയുടെ അമ്മയ്ക്കും സഹോദരനുമൊപ്പം കൊല്ലത്താണ് സുധിയുടെ മൂത്ത മകൻ കിച്ചുവിന്റെ താമസം. ക്രിസ്മസ് ആഘോഷിക്കാനായി കിച്ചുവും കൂട്ടുകാരനും തലേദിവസം തന്നെ കോട്ടയത്തെ സുധിലയത്തിൽ എത്തിയിരുന്നു.

അച്ഛനില്ലാത്തെ കുറവ് അനിയൻ അറിയാതിരിക്കാൻ വസ്ത്രങ്ങളും ചോക്ലേറ്റും എല്ലാം വാങ്ങി ഇടയ്ക്കിടെ കിച്ചു കോട്ടയത്ത് വരും. അതിന്റെ ഭാ​ഗമായാണ് ക്രിസ്മസിനും കോട്ടയത്ത് വന്നത്. പടക്കത്തിന്റെ വലിയ ശേഖരവുമായാണ് കിച്ചു വന്നത്. രേണുവും കുടുംബവും ചേർന്ന് ട്രീയും നക്ഷത്രവും എല്ലാമായി വീട് മനോഹരമായി അലങ്കരിച്ചിരുന്നു.

സുധിയുടെ കല്ലറയിൽ പോയി മെഴുകുതിരി കത്തിച്ചശേഷമാണ് രേണുവും മക്കളും ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ശേഷം എല്ലാവരും ചേർന്ന് പാതിരാ കുർബാനയ്ക്കായി പള്ളിയിലേക്ക് പോയി. വിഭവ സമൃദ്ധമായ വിരുന്നും കിച്ചുവിന് വേണ്ടി രേണുവും കുടുംബവും ഒരുക്കിയിരുന്നു. കിച്ചു യുട്യൂബ് ചാനൽ ആരംഭിച്ചശേഷമുള്ള ക്രിസ്മസായിരുന്നു കഴിഞ്ഞത്. പനിയായിരുന്നിട്ടും അനിയന് വേണ്ടിയാണ് കിച്ചു കൊല്ലത്ത് നിന്നും കോട്ടയത്ത് വന്നത്.

സന്തോഷം നിറഞ്ഞ നല്ലൊരു ദിവസം എന്നാണ് ക്രിസ്മസ് ആഘോഷങ്ങൾ കഴിഞ്ഞ് കൊല്ലത്തേക്ക് മടങ്ങുന്നതിനിടെ കിച്ചുവും കൂട്ടുകാരും പറഞ്ഞത്. ക്രിസ്മസ് ആഘോഷത്തിന്റെ വ്ലോ​ഗ് വൈറലായപ്പോൾ പ്രത്യക്ഷപ്പെട്ട കമന്റുകൾ ഏറെയും രേണുവിനെ വിമർശിച്ചായിരുന്നു. ഇത്ര മനോഹരമായ വീട് നിർമ്മിക്കാൻ സ്ഥലം തന്ന വൈദീകനേയും അത് നിർമ്മിച്ചവരേയും രേണു പരിഹസിച്ചത് ശരിയായില്ലെന്നാണ് ഏറെയും കമന്റുകൾ.

kichu sudhi renu sudhi
Photo Credit: kichu sudhi / Instagram

കഴിഞ്ഞ ​ദിവസവും ബിഷപ്പിനെതിരെ കടുത്ത വിമര്‍ശനവുമായി രേണു സുധി രം​ഗത്ത് എത്തിയിരുന്നു. രേണുവിനെ വിമർശിച്ച് വീഡിയോ ഇടുന്നവരെ ബിഷപ്പ് പിന്തുണയ്ക്കുന്നതിൽ പ്രതിഷേധിച്ചാണ് രേണു കഴിഞ്ഞ ദിവസം രം​ഗത്ത് എത്തിയത്. എന്റെ വീടിന്റെ അപ്പുറത്താണ് അച്ചന്റെ വീട്. ഞാന്‍ അവിടെയുള്ളപ്പോള്‍ അച്ചനെ ആ പരിസരത്ത് കാണാറില്ല. അച്ചന്‍ വീട്ടില്‍ മര്യാദയ്ക്ക് പ്രാര്‍ത്ഥിച്ചിരിക്ക്. എന്തിനാ അച്ചാ ഇങ്ങനെ... ഞാന്‍ വീട്ടില്‍ ചെല്ലട്ടെ അച്ചന് കാണിച്ചുകൊടുക്കാമെന്നാണ് രേണു പറഞ്ഞത്.

കയറി കിടക്കാൻ തന്നവരെ നിന്ദിക്കുന്നത് ശരിയല്ലെന്നാണ് കിച്ചുവിന്റെ വീഡിയോയ്ക്ക് വന്ന ഏറെയും കമന്റുകൾ. മോനെ കിച്ചു നിങ്ങൾക്ക് വീട് വെയ്ക്കാൻ സ്ഥലം തന്ന ബിഷപ്പിനെ എന്തിനാണ് മോന്റെ അമ്മ ഇങ്ങനെ തെറി പറയുന്നത്?. അത് മോശമല്ലേ... അമ്മയെ പറഞ്ഞ് മനസിലാക്കുക. ഒരു പുരോഹിതനെ ഇങ്ങനെ പറയാൻ പാടില്ല.

ഒന്നുമില്ലെങ്കിലും നിങ്ങൾക്ക് കയറി കിടക്കാൻ ഒരു സ്ഥലവും വീടും തന്നത് അവരല്ലേ, നല്ല വീട് ഈ വീട്ടിൽ നിന്ന് കൊണ്ട് എങ്ങനെ കുറ്റം പറയാൻ തോന്നുന്നു? എന്നിങ്ങനെ നീളുന്നു കമന്റ് ബോക്സ്. ബി​ഗ് ബോസിനുശേഷം അഭിനയം, പ്രോ​ഗ്രാമുകൾ എല്ലാമായി രേണു കൂടുതൽ സജീവമാണ്.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X