അമ്മയുടെ ചില റീൽസൊക്കെ എനിക്ക് ഇഷ്ടപ്പെട്ടു, വന്നയുടൻ നയൻതാരയെപ്പോലെ അഭിനയിക്കാൻ പറ്റില്ലല്ലോ; കിച്ചു
അഭിനയത്തിലേക്ക് ഇറങ്ങിയശേഷം മോഡലിങിലും രേണു സുധി സജീവമാണ്. എന്നാൽ രേണുവിന്റെ അഭിനയത്തിനും ഗ്ലാമറസായി വസ്ത്രം ധരിച്ചുള്ള ഫോട്ടോഷൂട്ടിനും ഹേറ്റും പരിഹാസവുമാണ് ഏറെയും കിട്ടാറുള്ളത്. രേണുവിന്റെ അഭിനയത്തെ കുറിച്ചുള്ള ചോദ്യത്തിന് സുധിയുടെ മകൻ കിച്ചു ലൈവിൽ മറുപടി നൽകി. അമ്മയെ കുറിച്ച് എന്താണ് ഞാൻ പറയേണ്ടത്?. അമ്മ എന്ത് ചെയ്യുന്നോ അത് ചെയ്തോട്ടെ. അതിൽ എനിക്ക് പ്രശ്നമില്ല.
അമ്മ അമ്മയുടെ ഇഷ്ടത്തിന് പോട്ടെ. അല്ലാതെ എന്നെ ആരും പേടിപ്പിച്ച് വെച്ചിട്ടില്ല. അമ്മയുടെ ആക്ടിങ്ങിനെ പറ്റി പറയുകയാണെങ്കിൽ വന്നതല്ലേയുള്ളു. വന്നയുടൻ നയൻതാരയെപ്പോലെ അഭിനയിക്കാൻ പറ്റില്ലല്ലോ. അമ്മയുടെ ചില റീൽസൊക്കെ എനിക്ക് ഇപ്പോൾ ഇഷ്ടപ്പെടുന്നുണ്ട്. ചിലത് അങ്ങോട്ട് ഇഷ്ടപ്പെട്ടില്ല. അമ്മയുടെ കുറ്റമല്ല ഞാൻ പറയുന്നത്. എല്ലാവരുടേയും പോയിന്റ് ഓഫ് വ്യു എന്നപോലെ ഞാൻ എന്റേതും പറയുന്നു.

സാദാ ഒരു ഓഡിയനായിട്ടാണ് പറയുന്നതെന്നും കിച്ചു പറഞ്ഞു. കൊല്ലത്തേക്ക് അനിയൻ റിതുലിനെ കൊണ്ടുവരാത്തതിനുള്ള കാരണവും കിച്ചു വെളിപ്പെടുത്തി. ഞാൻ കോട്ടയത്തെ വീട്ടിൽ ഓക്കെയല്ല. എനിക്ക് കംഫേർട്ട് കൊല്ലത്തെ വീടാണ്. അല്ലാതെ അവിടെ നിന്ന് എന്നെ ആരും ഇറക്കിവിട്ടിട്ടില്ല.കൊല്ലത്ത് റിഥപ്പനെ നിർത്താൻ പറ്റില്ല. അവൻ കുഞ്ഞാണ്. ഇവിടെ അച്ഛാമ്മയും വല്യച്ഛനും വല്യമ്മയും എല്ലാമാണുള്ളത്. എല്ലാവരും രാവിലെ ജോലിക്ക് പോകും.
ഞാനും മറ്റുള്ളവരും പഠിക്കാനും പോകും. അവനെ നോക്കാൻ ആരും ഇല്ല. ഞാൻ ഒന്ന് സെറ്റിലായാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളു. ഓരോ ന്യൂസൊക്കെ കേൾക്കുമ്പോഴുള്ള പ്രശ്നങ്ങളേയുള്ളു. ഞാൻ ഹാപ്പിയായി തന്നെയാണ് ജീവിക്കുന്നതെന്നും കിച്ചു പറയുന്നു. കഴിഞ്ഞ ദിവസം കിച്ചുവിനെ നോക്കിയ സ്ത്രീയെ അവകാശവാദവുമായി ഇന്ദു എന്ന സ്ത്രീ രംഗത്ത് എത്തിയിരുന്നു.
അങ്ങനൊരാളെ കുറിച്ച് അടുപ്പമുള്ളവർ പറഞ്ഞ് കേട്ടിട്ടുണ്ടെന്ന് കിച്ചു പറയുന്നു. ഇന്ദു അമ്മ എന്ന സ്ത്രീ എന്നേയും വിളിച്ചിരുന്നു. കൊച്ചിലെ നോക്കിയിട്ടുണ്ടെന്നാണ് പറഞ്ഞത്. പക്ഷെ എനിക്ക് കറക്ട് അറിയില്ല. കാരണം എന്റെ പ്രായം അതായതുകൊണ്ടാണ്. വീട്ടിൽ ചോദിച്ചപ്പോൾ പറഞ്ഞത് ഏതോ ഒരു ആന്റി എന്നെ കുറച്ച് നാൾ നോക്കിയിട്ടുണ്ടെന്നാണ്. ഒരു മാസത്തിനുള്ളിൽ മാത്രമെ നോക്കിയിട്ടുള്ളു എന്നാണ് അറിഞ്ഞത്. കറക്ട് അറിയില്ലെന്നും കിച്ചു പറഞ്ഞു.
കൂട്ടുകാർക്കൊപ്പം കൂടി വഷളാകരുതെന്ന കമന്റിനോടും കിച്ചു ലൈവിൽ പ്രതികരിച്ചു. എന്ത് ഞാൻ ചെയ്യണമെങ്കിലും അത് എന്റെ ഇഷ്ടത്തിന് ആയിരിക്കുമല്ലോ. അല്ലാതെ ഒരുത്തൻ ചെയ്യടായെന്ന് പറഞ്ഞ് നിർബന്ധിച്ചാൽ ഞാൻ ചെയ്യില്ലല്ലോ. കൂട്ടുകാരൻ വഴിതെറ്റിക്കുന്നുവെന്നത് തെറ്റായ കാര്യമാണ്.

എല്ലാവരും സ്വമേധയാ ആണല്ലോ ചീത്തയാകുന്നത്. കള്ള് പോലും ആരും വായിൽ ഒഴിച്ച് തരില്ലല്ലോ. സ്വമേധയാ ഗ്ലാസിൽ ഒഴിച്ച് കുടിക്കുന്നതല്ലേ എന്നാണ് കിച്ചു പറഞ്ഞത്. കൊല്ലം സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് കിച്ചു. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ കിച്ചു ആനിമേഷൻ പഠിക്കുകയാണിപ്പോൾ. ഫ്ലവേഴ്സാണ് കിച്ചുവിന്റേയും സഹോദരൻ റിതുലിന്റേയും വിദ്യാഭ്യാസ ചിലവുകൾ വഹിക്കുന്നത്.
കൂടാതെ സുധിയുടെ മൂന്നാം ഭാര്യയായ രേണുവും ചെറിയ സഹായങ്ങൾ കിച്ചുവിന് നൽകാറുണ്ട്. വീണ എന്ന സ്ത്രീ രംഗത്തേക്ക് എത്തും വരെ സുധി രണ്ട് വിവാഹം മാത്രമെ കഴിച്ചിട്ടുള്ളുവെന്നാണ് പ്രേക്ഷകർക്ക് അറിയാമായിരുന്നത്. പിന്നീടാണ് സുധി മൂന്ന് തവണ വിവാഹം കഴിച്ചിട്ടുണ്ടെന്ന വിവരം പുറത്ത് വരുന്നത്.
സുധി മരിക്കുന്നതിന് കുറച്ച് നാളുകൾക്ക് മുമ്പാണ് കിച്ചുവിന്റെ അമ്മയായ ശാലിനി ആത്മഹത്യ ചെയ്തത്. കിച്ചു കൈക്കുഞ്ഞായിരുന്നപ്പോഴാണ് സുധിയെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം ശാലിനി കുടുംബജീവിതം ആരംഭിച്ചത്.


Click it and Unblock the Notifications