അച്ഛനെതിരെ മുൻഭാര്യ ഉന്നയിച്ച ആരോപണം, കിച്ചുവിന്റെ മറുപടി; അച്ഛന്റെ സുഹൃത്തുക്കളുമായി കോൺടാകില്ലാത്തതിന് കാരണം
സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായി തുടരുകയാണ് രേണു സുധിയും കുടുംബവും. ആൽബം സോങ്സും ഷോർട്ട് ഫിലിമുമെല്ലാമായി അഭിനയ രംഗത്ത് സജീവമാകുകയാണ് രേണു സുധി. രേണുവിനെതിരെ ആരോപണം ഉന്നയിച്ച് കൊല്ലം സുധിയുടെ മുൻ ഭാര്യയെന്ന് അവകാശപ്പെടുന്ന സ്ത്രീ രംഗത്ത് വന്നിരുന്നു. കൊല്ലം സുധിയുടെ രണ്ടാം ഭാര്യ താനായിരുന്നെന്നും താനുമായി പിരിഞ്ഞ ശേഷമാണ് രേണുവിനെ സുധി വിവാഹം ചെയ്തെന്നും പേര് വെളിപ്പെടുത്താത്ത സ്ത്രീ വാദിച്ചു.
രേണുവിനെയും സുധിയെയും കുറ്റപ്പെടുത്തുകയും ചെയ്തു. കൊല്ലം സുധി കടുത്ത മദ്യപാനമായിരുന്നു, തന്റെ ഭർത്താവായിരുന്ന സമയത്ത് രേണുവുമായി മോശം ചാറ്റിംഗ് ഉണ്ടായി, ആത്മഹത്യ ചെയ്ത ആദ്യ ഭാര്യയെക്കുറിച്ച് സുധി പറഞ്ഞതെല്ലാം കള്ളമാണ് എന്നിങ്ങനെയുള്ള വാദങ്ങളാണ് ഈ സ്ത്രീ ഉന്നയിച്ചത്. ആരോപണങ്ങൾക്ക് കൊല്ലം സുധിയുടെ മൂത്ത മകൻ രാഹുൽ ദാസ് എന്ന കിച്ചു നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധ നേടുന്നത്.

അച്ഛന്റെ കുറേ ന്യൂസ് കേട്ടുകാണും. എനിക്കറിയാം എന്റെ അച്ഛനെ. പിന്നെ എനിക്കറിയാവുന്നവർക്കും. ആ ഇന്റർവ്യൂ വീണ്ടും കുത്തിപ്പൊക്കി സംഭവം ആക്കണമെന്ന് എനിക്കില്ല. പുള്ളിയെ അറിയാവുന്നവർക്ക് പുള്ളിയെ അറിയാം. ആരാണ് ജീവിതത്തിൽ ഇൻസ്പിരേഷൻ എന്ന് ചോദിച്ചപ്പോൾ അച്ഛൻ തന്നെയാണെന്ന് കിച്ചു മറുപടി നൽകി. പഠിച്ച് നല്ലൊരു ജോലി സെറ്റ് ചെയ്യുക, സ്വന്തം കാലിൽ നിൽക്കുകയെന്നതാണ് ഏറ്റവും വലിയ സ്വപ്നം. സ്വന്തമായി വീട് വെക്കണമെന്നുണ്ട്. സുധി ചേട്ടന്റെ കൂട്ടുകാരുമായി കോൺടാക്ടുണ്ടോ എന്ന ചോദ്യത്തിനും കിച്ചു മറുപടി നൽകി.
ഇപ്പോൾ കോൺടാക്ട് ഇല്ല. കാരണം എല്ലാവർക്കും അവരുടേതായ തിരക്ക് കാണും. ഞാനെന്ന് പറഞ്ഞ് എല്ലാവർക്കും നിൽക്കാൻ പറ്റില്ല. അവർക്ക് അവരുടേതായ കുടുബമുണ്ട്. എല്ലാവർക്കും തിരക്കുകളുണ്ടെന്നും കിച്ചു ചൂണ്ടിക്കാട്ടി. അനിയനെ കാണാൻ തോന്നുമ്പോൾ പാേകാറുണ്ട്. അമ്മയ്ക്ക് അഭിനയ രംഗത്ത് താൽപര്യമുണ്ടെങ്കിൽ അങ്ങനെ പോട്ടെ. അമ്മയെ കളിയാക്കുന്നതിനെ താനംഗീകരിക്കുന്നില്ലെന്നും കിച്ചു പറയുന്നു. ഇപ്പോൾ അങ്ങനെ അഭിനയിച്ച് ചിലപ്പോൾ പിന്നീട് നല്ലൊരു അവസരം വരുമ്പോൾ നന്നായി ചെയ്യുമായിരിക്കും.

ഒരാളെ തളർത്താൻ പാടില്ല. കൊല്ലം സുധിക്ക് ആദ്യ ഭാര്യയിൽ പിറന്ന മകനാണ് കിച്ചു. കിച്ചുവിന് മൂന്നര വയസുള്ളപ്പോഴാണ് ഇവർ അകലുന്നത്. മകനെ തനിക്ക് തന്ന് ആദ്യ ഭാര്യ മറ്റൊരാൾക്കൊപ്പം പോയെന്നാണ് കൊല്ലം സുധി പറഞ്ഞിരുന്നത്. എന്നാൽ കിച്ചുവിനെയും എടുത്താണ് അവർ പോയതെന്നും കൊല്ലം സുധി കേസ് കൊടുത്ത് മകനെ തിരികെ വാങ്ങുകയായിരുന്നെന്നും രണ്ടാം ഭാര്യയെന്ന് അവകാശപ്പെടുന്ന സ്ത്രീ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.
ആരോപണം രേണു സുധി തള്ളിക്കളഞ്ഞു. ഇപ്പോഴും സുധി ചേട്ടന്റെ നിയമപരമായ ഭാര്യ ഞാനാണ്. മരിച്ച് പോയ ഒരാളെക്കുറിച്ച് ഇങ്ങനെ പറയരുതെന്ന് രേണു സുധി വ്യക്തമാക്കി. താൻ സുധി ചേട്ടനെ വിവാഹം ചെയ്യും മുമ്പ് മറ്റൊരു വിവാഹം ചെയ്തിട്ടില്ലെന്നും രേണു കഴിഞ്ഞ ദിവസം വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ കടുത്തതോടെയാണ് രേണു ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
നിയമപരമായി വിവാഹം ചെയ്തത് സുധി ചേട്ടനെ മാത്രമാണ്. തന്റെ സുധി ചേട്ടന്റെയും ജീവിതത്തിൽ ചില കാര്യങ്ങളുണ്ടായിട്ടുണ്ട്. അത് വീണ്ടും കുത്തിപ്പൊക്കി കൊണ്ട് വരുന്നത് എന്തിനാണെന്നും രേണു സുധി ചോദിച്ചു. എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യത്തിൽ സുധി ചേട്ടനും അദ്ദേഹത്തിന്റെ കുടുംബത്തിനും ക്ലാരിഫിക്കേഷൻ കൊടുത്തതാണ്. അതിന് ശേഷമാണ് വിവാഹം ചെയ്തത്. ഇപ്പോൾ ആർക്കാണതിൽ ബുദ്ധിമുട്ടെന്നും രേണു സുധി ചോദിച്ചു.


Click it and Unblock the Notifications