ഈ വീട് ചേട്ടന്റേയും എന്റേയും, ചേട്ടനെ വിടാൻ മനസില്ലാതെ അനിയൻ, റിഥപ്പന് ആശ്വാസം കിച്ചു, കുഞ്ഞനിയനൊപ്പം രാ​ഹുൽ!

മരണത്തിന് മുമ്പ് വരെ രേണുവിനും മക്കളായ രാ​ഹുലിനും റിതുലിനുമൊപ്പം കോട്ടയത്ത് ഒരു വാടക വീട്ടിലാണ് കൊല്ലം സുധി താമസിച്ചിരുന്നത്. നടൻ മരിച്ചതോടെ എല്ലാം നഷ്ടപ്പെട്ടവരെപ്പോലെയായിരുന്നു രേണുവും മക്കളും. പിന്നീട് സന്നദ്ധ സംഘടനകൾ ചേർന്ന് കൊല്ലം സുധിയുടെ കുടുംബത്തിന് വീട് വെച്ച് നൽകി. അവിടെയാണ് രേണുവും ഇളയ മകൻ റിതുലും താമസിക്കുന്നത്. സ്കൂൾ പഠനം പൂർത്തിയാക്കിയ മൂത്തമകൻ രാഹുൽ ആനിമേഷൻ കോഴ്സ് പഠിക്കുകയാണിപ്പോൾ.

കൊല്ലത്തെ സുധിയുടെ കുടുംബ വീട്ടിലാണ് കിച്ചുവെന്ന് വിളിപ്പേരുള്ള രാ​ഹുൽ താമസിച്ച് പഠിക്കുന്നത്. രണ്ട് വർഷം മുമ്പായിരുന്നു സുധിയുടെ മരണം. അടുത്തിടെയാണ് രാ​ഹുൽ യുട്യൂബ് ചാനൽ ആരംഭിച്ചത്. അമ്പതിനായിരത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സ് കിച്ചു ആർ ഡി എന്ന യുട്യൂബ് ചാനലിനുണ്ട്.

Kollam Sudhi Son Rahul
Photo Credit: Rahul Sudhi / Youtube

ഇപ്പോഴിതാ രാഹുൽ പങ്കിട്ട പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. കൊല്ലത്ത് നിന്നും കുഞ്ഞനിയൻ റിതുലിനെ കാണാൻ പോയതിന്റെ വിശേഷങ്ങളാണ് വീഡിയോയാക്കി രാഹുൽ പങ്കിട്ടിരിക്കുന്നത്. റിഥപ്പനൊപ്പം ഒരു ദിവസം എന്നായിരുന്നു രാഹുൽ വീഡിയോയ്ക്ക് നൽകിയ തലക്കെട്ട്. കൊല്ലത്ത് നിന്നും ബൈക്കിലാണ് സുഹ‍ൃത്തിനൊപ്പം കോട്ടയത്തേക്ക് രാഹുൽ പോയത്.

കോട്ടയത്ത് എത്തും വരെയുള്ള വഴിയോര കാഴ്ചകളെല്ലാം വ്ലോ​ഗിൽ രാഹുൽ ഉൾപ്പെടുത്തിയിരുന്നു. രാഹുൽ എത്തുമ്പോൾ സ്റ്റിച്ച് ചെയ്ത് കിട്ടിയ സ്കൂൾ യൂണിഫോം ധരിച്ച് ഫിറ്റിങ് നോക്കുകയായിരുന്നു റിഥപ്പൻ. ചേട്ടനെ കണ്ടതും ചാടി തോളിൽ കയറി കിടപ്പായി. ഏറെ നാളുകൾക്കുശേഷമാണ് കുഞ്ഞനിയനെ കാണാൻ രാ​ഹുൽ എത്തുന്നത്.

ചേട്ടനെ കണ്ടതോടെ വിശേഷങ്ങൾ പറയാനും വീട്ടിലെ പുതിയ കാര്യങ്ങളെല്ലാം കാണിച്ചും വിവരിച്ചും കൊടുക്കാനുള്ള ധൃതിയായിരുന്നു റിഥപ്പന്. സ്കൂളിൽ പോകുന്നുണ്ടോ എത്രാം ക്ലാസിലാണ് പഠിക്കുന്നതെന്ന് ചോദിച്ചപ്പോൾ ഒന്നാം ക്ലാസിൽ എന്നായിരുന്നു മറുപടി. ഒപ്പം ചേട്ടന് എന്താണ് പഠിക്കുന്നത് എന്നതിനെ കുറിച്ചും ചോദിച്ച് അറിയുന്നുണ്ടായിരുന്നു. കുടുംബചിത്രത്തിലുള്ള സുധിയെ ചൂണ്ടി കാണിച്ച് ഇത് എന്റേയും ചേട്ടന്റേയും അച്ഛനാണെന്നാണ് റിതുൽ പറഞ്ഞത്.

രേണുവിന്റെ ഫോട്ടോ ചൂണ്ടിക്കാട്ടി ഇത് ചേട്ടന്റെ അമ്മയാണെന്നും റിതുൽ പറയുന്നുണ്ടായിരുന്നു. സുധിയുടേയും രേണുവിന്റെയും വിവാഹ ഫോട്ടോ രാ​ഹുലിന് കാണിച്ച് കൊടുത്ത് ഞാൻ പണ്ട് വയറ്റിലായിരുന്നപ്പോൾ അച്ഛനും അമ്മയും കല്യാണം കഴിച്ചു എന്നാണ് റിതുൽ പറഞ്ഞത്. അതിന് സാക്ഷിയായി താനും ഉണ്ടായിരുന്നുവെന്ന് പറഞ്ഞപ്പോൾ ഏത് ഡ്രസ്സാണ് ചേട്ടൻ അന്ന് ഇട്ടത് എന്നറിയണമെന്നായി റിതുലിന്.

Kollam Sudhi Son Rahul
Photo Credit: Rahul Sudhi / Youtube

ഓർമയില്ലെന്നായിരുന്നു രാ​ഹുലിന്റെ മറുപടി. അപ്പോഴും താനില്ലാത്ത വിവാഹത്തിൽ ചേട്ടൻ എങ്ങനെ പങ്കെടുത്തുവെന്ന സംശയമായിരുന്നു റിഥപ്പന്. ശേഷം ഈ വീട് എന്റേയും ചേട്ടന്റേയും ആണെന്നാണ് റിതുൽ പറഞ്ഞത്. കുഞ്ഞനിയന്റെ വിശേഷങ്ങളും കുസൃതി നിറഞ്ഞ വർത്തമാനവുമെല്ലാം രാഹുലും ക്ഷമയോടെ കേട്ടിരുന്നു. ശേഷം ചേട്ടനും അനിയനും കൂടി അല്ലറ ചില്ലറ ഷോപ്പിങും ഫുഡ് എക്സ്പ്ലോറിങ്ങുമെല്ലാം നടത്തി.

റിതുലിന് സ്കൂളിൽ പോകുമ്പോൾ ഇടാനായി ചെരുപ്പും കഴിക്കാനാനായി അവനെ ഏറെ പ്രിയപ്പെട്ട ചിക്കിങ് ഐറ്റംസുമെല്ലാമാണ് രാഹുൽ വാങ്ങി കൊടുത്ത്. ബൈക്കിൽ റിതുലിനേയും ഇരുത്തി കറങ്ങുന്ന വീഡിയോയും രാഹുൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചേട്ടൻ യാത്ര പറഞ്ഞ് പോകാനിറങ്ങിയതോടെ റിഥപ്പന്റെ മുഖം വാടി.

മനസില്ലാ മനസോടെയാണ് കിച്ചു ചേട്ടന് റിഥപ്പൻ യാത്ര പറഞ്ഞത്. വൈകീട്ട് വരണേ... എന്നിട്ട് നാളെ പോകാം എന്നെല്ലാം പറയുന്നതും കേൾക്കാം. ഇനിയും ഇടയ്ക്ക് ഞാൻ വരും. ക്ലാസുള്ളതുകൊണ്ടാണ് വരാത്തതെന്നും രാഹുൽ പറഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. കിച്ചു ഹെൽമെറ്റിട്ട് നിന്നപ്പോൾ ശരിക്കും സുധിയേപോലെ തോന്നി,

കിച്ചു അപ്പന്റെ സ്ഥാനത് നിന്ന് ആ കുഞ്ഞിന് വേണ്ടത് വാങ്ങി കൊടുക്കുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി, കിച്ചു പറ്റുമ്പോഴൊക്കെ റിഥപ്പനെ പോയി കാണണം. അവന് നീയാണ് ആശ്വാസം. പോകുന്നുവെന്ന് പറഞ്ഞപ്പോൾ ആ കുഞ്ഞിന്റെ സങ്കടം മുഴുവൻ മുഖത്തുണ്ടായിരുന്നു എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X