Don't Miss!
- News
അമ്മയുടെ മരണത്തിന് ലീവെടുത്തു; തിരിച്ചെത്തിയതിന് പിന്നാലെ ഗൂഗിള്‍ പിരിച്ചുവിട്ടു, വൈറല്‍ കുറിപ്പ്
- Automobiles
ആളൊന്ന് മിനുങ്ങി, ഇനി ആരവം തുടങ്ങാം! പുത്തൻ ഇന്നോവ ക്രിസ്റ്റ ഡീസലിനായുള്ള ബുക്കിംഗ് ആരംഭിച്ച് ടൊയോട്ട
- Lifestyle
അലര്‍ജിയിലൂടെ ജീവന് വരെ ആപത്ത്; ഈ ഭക്ഷണങ്ങള്‍ ശ്രദ്ധിച്ച് കഴിച്ചില്ലെങ്കില്‍ അപകടം
- Sports
നേരിട്ട ബോള്‍ രണ്ടക്കം പോലും കടന്നില്ല, കളിയിലെ താരം! ഇന്ത്യയുടെ ഒരാള്‍, അറിയാം
- Finance
സ്വര്‍ണ വില കുതിച്ചുയരുമ്പോൾ എങ്ങനെ ലാഭമുണ്ടാക്കും; അറിയാം 'ഗോള്‍ഡ് ലീസിംഗ്'
- Technology
ഒറ്റയടിക്ക് 50-60 ജിബി ഡാറ്റ കിട്ടും, ആവശ്യം പോലെ ഉപയോഗിക്കാം! കിടിലൻ 2 പ്ലാനുകളുമായി എയർടെൽ
- Travel
മറവൻതുരുത്ത് മുതൽ കവ്വായി വരെ! അടിപൊളിയാക്കാൻ ഇഞ്ചത്തൊട്ടിയും.. കയാക്കിങ്ങിനു പറ്റിയ ഇടങ്ങൾ
ഭാര്യയ്ക്ക് ദോഷം വരാത്ത രീതിയില്‍ കാമുകിയെ കൊണ്ടു പോവണം; ജോലിയും അഭിനയത്തെയും പറ്റി കൊല്ലം തുളസി
വില്ലനായും രാഷ്ട്രീയക്കാരനായും മലയാള സിനിമയില്‍ തിളങ്ങി നിന്ന നടനാണ് കൊല്ലം തുളസി. താന്‍ ശരിക്കും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുകയായിരുന്നു എന്ന് പറയുകയാണ് നടനിപ്പോള്‍. ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. തനിക്ക് കാന്‍സര്‍ രോഗം വന്നതിനെ പറ്റിയും അതോടെ ഭാര്യ ഉപേക്ഷിച്ച് പോയതിനെ കുറിച്ചുമൊക്കെ നടന് വെളിപ്പെടുത്തി. മാത്രമല്ല സിനിമകളിലെ വില്ലന്‍ വേഷത്തെ പറ്റിയും തന്റെ പേരിന് പിന്നിലെ കഥയെ പറ്റിയും കൊല്ലം തുളസി പറഞ്ഞു. താരത്തിന്റെ വാക്കുകളിങ്ങനെ..

തന്റെ പേര് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. പെണ്ണാണെന്ന് കരുതി കത്തുകളൊക്കെ വരുമായിരുന്നു. എന്റെ പുന്നാരേ, ചങ്കേ, കരളേ എന്നൊക്കെ വിളിച്ച് ഗള്‍ഫില്‍ നിന്നും കത്തുകള്‍ കിട്ടിയിട്ടുണ്ട്. ജോലിയില്‍ ഇരിക്കുന്ന സമയമായിരുന്നു അത്. ഞാന്‍ പെണ്ണാണെന്നും സിനിമാ നടി ആണെന്നുമൊക്കെ അവര്‍ കരുതി. നാട്ടില്‍ വരുന്ന സമയത്ത് എന്തൊക്കെ കൊണ്ട് വരണമെന്ന് എന്നോട് ചോദിച്ചവരുണ്ടെന്നും നടന് വ്യക്തമാക്കുന്നു. തന്റെ പേര് തുളസിയായത് എങ്ങനെയാണെന്നും നടന് വെളിപ്പെടുത്തി. തുളസീധരന്‍ എന്ന പേര് തുളസിയായി മാറിയത് ആകാശവാണിയില്‍ എത്തിയപ്പോഴായിരുന്നു.

ഏറ്റവും കൂടുതല്‍ സിനിമകളിൽ അഭിനയിച്ചത് മലയാളത്തില്‍ ആണെങ്കിലും മനസ് നിറഞ്ഞ് വേഷം കിട്ടിയത് തമിഴിലാണ്. ഏറ്റവും ശ്രദ്ധേയമായതും മുഴുനീളമുള്ള വേഷം ലഭിച്ചത് തമിഴിലാണ്. വിക്രമിന്റെ അരുള്‍ എന്ന ചിത്രത്തിലായിരുന്നു അത്. വിക്രമിന് ഓപ്പോസിറ്റായി നിന്ന് അഭിനയിച്ചു. അതുപോലൊരു വേഷം പിന്നീട് ഇന്ന് വരെ എനിക്ക് ലഭിച്ചിട്ടില്ല. വിക്രമിനൊപ്പമുള്ള അനുഭവങ്ങളും താരം പങ്കുവെച്ചു. വളരെ സിംപിളാണ് വിക്രം. ധ്രുവത്തില്‍ അഭിനയിച്ചിരുന്ന സമയത്ത് വിക്രം ഒറ്റയ്ക്ക് ഇരിക്കുന്നതൊക്കെ കാണുമായിരുന്നു. അന്ന് വിക്രം വലിയ നടനായിട്ടില്ല. ഒരു സ്നേഹഗാഥയുടെ സെറ്റില്‍ വെച്ച വിക്രത്തെ കണ്ടിരുന്നു. എന്നെ സമുറായിലും അരുളിലും ശുപാര്‍ശ ചെയ്തത് അദ്ദേഹമാണ്.

അതേ സമയം മലയാളത്തില്‍ എന്തോ ഞാന്‍ പാര്ശ്വവല്ക്കരിക്കപ്പെടുകയായിരുന്നു എന്നാണ് കൊല്ലം തുളസി പറയുന്നത്. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടതില്‍ സങ്കടമുണ്ട്. ആദ്യം താന്‍ കാക്കിയിട്ടു, പിന്നെയത് ഖദറിലേക്ക് മാറി. മുഖത്തൊരു കള്ളലക്ഷണമുള്ളത് കൊണ്ടാണ് എനിക്ക് മന്ത്രി വേഷം കിട്ടിയത്. മനസിന് സംതൃപ്തി നല്കുന്ന തരത്തിലുള്ള വേഷങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ടെങ്കിലും ആളുകള്‍ അത് സ്വീകരിച്ചില്ല. സ്ക്രീനിലെ വില്ലത്തരമുള്ളൂ, ജീവിതത്തില്‍ ഞാനൊരു വില്ലനല്ല. പക്ഷേ, ഇപ്പോഴും എന്നെ വില്ലനാക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു വരുന്നുണ്ട്.
Recommended Video

വില്ലന്മാരാണ് യഥാര്‍ത്ഥത്തില്‍ സിനിമയുടെ നട്ടെല്ല്, അവരിലൂടെയാണ് കഥ പോവുന്നതെന്നും കൊല്ലം തുളസി പറഞ്ഞു. ജോലിയും അഭിനയവും ഒരുമിച്ച് കൊണ്ട് പോവുന്നത് എങ്ങനെയാണെന്നും നടന് വെളിപ്പെടുത്തി. ജോലിയെ ഞാനെന്റെ ഭാര്യയായും അഭിനയത്തെ കാമുകിയായുമാണ് കാണുന്നത്. ഭാര്യയ്ക്ക് ദോഷം വരാത്ത രീതിയില്‍ കാമുകിയെ കൊണ്ടു പോവണം. ബുദ്ധിമാന്മാര് അങ്ങനെയാണ് ചെയ്യുന്നത്. രണ്ടും ക്ലാഷ് ചെയ്യാതെ കൊണ്ടുപോവും.
-
ഗര്‍ഭിണിയാവരുത്, 18 പേര്‍ക്കും ഫ്ളൈറ്റ് വേറെയായിരിക്കും; ബിഗ് ബോസില്‍ പോവാനുള്ള കടമ്പകളിങ്ങനെ
-
കൂടെയുള്ളവരെ മോശമായി സംസാരിച്ചാല്‍ ഉണ്ണി പ്രതികരിക്കും, ബന്ധങ്ങളുടെ വിലയറിയാം: അഭിലാഷ് പിള്ള
-
വിവാഹം കഴിച്ച് അമേരിക്കയില്‍ പോയി, ഭര്‍ത്താവ് അവിടെ വച്ച് പീഡിപ്പിച്ചു! ആ വാര്ത്തകളെപ്പറ്റി ചന്ദ്ര