കൂടത്തായി ഇനിയില്ല, നിറകണ്ണുകളുമായി മുക്ത, ശരിക്കും ഡോളിയായി ജീവിക്കുകയായിരുന്നു

ടെലിവിഷന്‍ പ്രേക്ഷകര്‍ വിടാതെ കണ്ടിരുന്ന പരമ്പരകളിലൊന്നായിരുന്നു കൂടത്തായി. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്പര അവസാനിക്കുന്നതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം. നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ച് കൂടത്തായിയിലൂടെയായിരുന്നു മുക്ത അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയത്. തിരിച്ചുവരവിനിടയിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്തിയിരുന്നു. സിനിമ ചെയ്തിരുന്ന സമയത്തേക്കാളും മികച്ച പിന്തുണയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതെന്നായിരുന്നു താരം പറഞ്ഞത്.

ഡോളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും മുക്ത പറഞ്ഞിരുന്നു. അഭിനയിക്കുകയല്ല ജീവിക്കുകയാണെന്ന് തോന്നുന്നുവെന്ന് ഇടയ്ക്ക് ആരാധകര്‍ പറഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്ന് താരം പറഞ്ഞിരുന്നു. സിനിമ ചെയ്തിരുന്ന സമയത്ത് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ പിന്തുണയാണ് സീരിയല്‍ ചെയ്തപ്പോള്‍ ലഭിച്ചതെന്നും മുക്ത പറഞ്ഞിരുന്നു. കൂടത്തായി അവസാനിക്കുന്നതിന്റെ സങ്കടത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ലൈവ് വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

കൂടത്തായിയെക്കുറിച്ച്

കൂടത്തായിയെക്കുറിച്ച്

കൂടത്തായി കണ്ട് ഒരുപാട് പേര്‍ മെസ്സേജ് അയച്ചിരുന്നു. എല്ലാവരോടും നന്ദി പറയാനായാണ് ഇപ്പോള്‍ ലൈവില്‍ വന്നത്. എല്ലാവര്‍ക്കും മറുപടി കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല, എങ്ങനെയാണ് നന്ദി പറയേണ്ടതെന്നറിയില്ല. ശരിക്കും മലയാളത്തില്‍ ഇതെന്റെ തിരിച്ചുവരവാണ്. തമിഴില്‍ ചെയ്തിട്ടുണ്ട്. ഇത്രയും നല്ലൊരു പ്രൊജക്ടിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഭാഗ്യവതിയാണ്. ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുമോയെന്ന് ആളുകളെക്കൊണ്ട് ചോദിപ്പിച്ച പരമ്പര കൂടിയാണ് കൂടത്തായിയെന്നും മുക്ത പറയുന്നു.

 ഡോളിയായപ്പോള്‍

ഡോളിയായപ്പോള്‍

ഡോളി എന്ന കഥാപാത്രത്തെ എന്റെ കൈകളില്‍ വിശ്വസിപ്പിച്ച് ഏല്‍പ്പിച്ച് തന്നവര്‍ക്കും, എന്നെ ഈ സീരിയലിലേക്ക് വിളിച്ചതിനും, കൂടത്തായി പരമ്പരയുടെ പിന്നണി പ്രവര്‍ത്തകരോടെല്ലാം നന്ദി പറയുന്നുവെന്നും മുക്ത പറഞ്ഞിരുന്നു. വികാരഭരിതയായാണ് മുക്ത സംസാരിച്ചത്. സംവിധായകന്‍ എന്നതിനുമപ്പുറത്ത് സുഹൃത്തായാണ് സംവിധായകന്‍ ഇടപെട്ടത്. ഓരോ സീന്‍ കഴിയുമ്പോഴും ഇത് അതിനേക്കാള്‍ നന്നാക്കണമെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. എന്നെക്കൊണ്ട് അങ്ങനെ ചെയ്യാനാവും എന്ന് അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നു. അത് വലിയൊരു പ്രചോദനമായിരുന്നു.

മല്ലിക സുകുമാരനൊപ്പം

മല്ലിക സുകുമാരനൊപ്പം

പ്രേക്ഷകരെ ബോറടിപ്പിക്കാതെ വളരെ നല്ല രീതിയില്‍ കൂടത്തായി അവസാനിപ്പിക്കാന്‍ കഴിഞ്ഞു. ഈ സീരിയല്‍ ഇത്രയധികം റീച്ചായതില്‍ സന്തോഷമുണ്ട്. അത് പോലെ തന്നെ പുരുഷന്‍മാരും ഈ സീരിയല്‍ കാണാറുണ്ടെന്നുള്ളതും സന്തോഷിപ്പിച്ച കാര്യമാണ്. മല്ലിക സുകുമാരനൊപ്പം അഭിനയിച്ചത് ആദ്യമായാണ്. ചില രംഗങ്ങള്‍ ചെയ്യുമ്പോള്‍ പേടിയും ടെന്‍ഷനുമൊക്കെയുണ്ടായിരുന്നു. ഓപ്പോസിറ്റ് നില്‍ക്കുന്നയാള്‍ നന്നായി ചെയ്യുമ്പോള്‍ സ്വഭാവികമായും നമ്മളും അത് പോലെ ചെയ്യും. സീരിയല്‍ അവസാനിപ്പിക്കുന്നതില്‍ എല്ലാര്‍ക്കും സങ്കടമുണ്ടെന്നും മുക്ത പറയുന്നു.

Recommended Video

Jolly Koodathai : കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു | FilmiBeat Malayalam
 മിസ്സ് ചെയ്യുന്നുണ്ട്

മിസ്സ് ചെയ്യുന്നുണ്ട്

ശരിക്കും എല്ലാരേയും മിസ്സ് ചെയ്യുന്നുണ്ട്. നല്ലൊരു പ്രൊജക്ടിലൂടെ നമുക്ക് വീണ്ടും ഒരുമിക്കാനാവുമെന്ന് കരുതുന്നു. ഭാഗ്യലക്ഷ്മി ചേച്ചിയാണ് എനിക്ക് വേണ്ടി ഡബ്ബ് ചെയ്തത്. മുക്ത ജീവിക്കുകയാണ്, ഡോളിയായി എന്നൊക്കെ അവിടെയുള്ളവര്‍ പറയാറുണ്ടായിരുന്നു. കഥാപാത്രമായി ജീവിക്കുകയായിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലായത്. ശരിക്കും പറഞ്ഞാല്‍ നല്ല വിഷമമുണ്ട്. ഇതിലും കൂടുതല്‍ ചെയ്യാനുണ്ടോയെന്ന് ചോദിച്ചാല്‍ അറിയില്ല. അഭിനയ സാധ്യതയുള്ള നല്ല കഥാപാത്രമായി നിങ്ങള്‍ക്ക് മുന്നിലേക്കെത്താന്‍ ആഗ്രഹമുണ്ട്.

Read more about: muktha മുക്ത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X