മുക്തയ്ക്ക് ഏറെ പ്രിയപ്പെട്ട രംഗം ഇതായിരുന്നു, കൂടത്തായിയെക്കുറിച്ച് പറഞ്ഞ് താരം, വീഡിയോ വൈറല്‍

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായാണ് മുക്ത അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയത്. കൂടത്തായി സംഭവത്തെ അടിസ്ഥാനമാക്കി അതേ പേരിലൊരുക്കിയ പരമ്പരയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. അടുത്തിടെയായിരുന്നു ഈ സീരിയല്‍ അവസാനിച്ചത്. ലൈവ് വീഡിയോയിലൂടെ സീരിയല്‍ അവസാനിച്ചതിനെക്കുറിച്ച് പറഞ്ഞ് മുക്ത എത്തിയിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്. സിനിമയില്‍ അഭിനയിച്ചിരുന്ന സമയത്ത് ലഭിച്ചിരുന്നതിനേക്കാളും മികച്ച പിന്തുണയാണ് ഇപ്പോള്‍ ലഭിച്ചതെന്നും അതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ മുക്ത പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. പരമ്പരയില്‍ തനിക്കേറെ പ്രിയപ്പെട്ട രംഗം ഏതാണെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് മുക്ത. എന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള കഥാപാത്രം തന്നെയായിരുന്നു ഇതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഡോളിയെ അങ്ങേയറ്റം മനോഹരമാക്കിയാണ് മുക്ത സീരിയല്‍ തീര്‍ത്തതെന്നും എല്ലാവരും പറഞ്ഞിരുന്നു.

മൂന്ന് തവണ നിരസിച്ചതിന് ശേഷമായാണ് മുക്ത കൂടത്തായി സീരിയല്‍ സ്വീകരിച്ചത്. നെഗറ്റീവ് കഥാപാത്രമായതിനാല്‍ പ്രേക്ഷകര്‍ എങ്ങനെയായിരിക്കും പ്രതികരിക്കുന്നതെന്നോര്‍ത്തായിരുന്നു ആശങ്കപ്പെട്ടത്.നെഗറ്റീവ് കഥാപാത്രമായതിനാല്‍ പ്രേക്ഷകര്‍ എങ്ങനെയായിരിക്കും പ്രതികരിക്കുന്നതെന്നോര്‍ത്തായിരുന്നു ആശങ്കപ്പെട്ടത്. മികച്ച പ്രതികരണം വന്നതോടെ അത് മാറിയിരുന്നു. ശരിക്കും ഡോളിയായി ജീവിക്കുകയായിരുന്നുവെന്ന് മനസ്സിലാക്കിയത് സീരിയല്‍ അവസാനിച്ചപ്പോഴായിരുന്നു. ചില ഭാഗങ്ങളൊക്കെ കണ്ട് ഇത് എനിക്ക് പരിചിതമുണ്ടല്ലോയെന്ന് പറഞ്ഞ് ഭര്‍ത്താവ് തമാശയാക്കാറുണ്ടായിരുന്നുവെന്നും മുക്ത പറഞ്ഞിരുന്നു.

Muktha

കൂടത്തായി അവസാനിക്കുന്നുവെന്ന് കണ്ടപ്പോൾ ശരിക്കും വിഷമം ആയി. അച്ഛൻ ഉറങ്ങാത്ത വീടിന്" ശേഷം മുക്ത യുടെ കരിയറിലെ ഏറ്റവും നല്കഥാപാത്രമായിരുന്നു ഡോളി. താങ്കൾക്ക് അഭിനയ ലോകത്ത് ഇനിയും ഉയരങ്ങൾ കീഴടക്കാൻ പറ്റുമെന്നുമായിരുന്നു ആരാധകര്‍ താരത്തോട് പറഞ്ഞത്.

ഇടവേളയ്ക്ക് ശേഷമുള്ള വരവിനെക്കുറിച്ച് ആദ്യം പരിഭ്രമിച്ചിരുന്നുവെങ്കിലും അണിയറപ്രവര്‍ത്തകരെല്ലാം മികച്ച പിന്തുണയുമായി കൂടെ നിന്നതോടെ അത് മാറിയിരുന്നുവെന്നും മുക്ത പറഞ്ഞിരുന്നു. മല്ലിക സുകുമാരനുള്‍പ്പടെയുള്ളവരുടെ കൂടെ പ്രവര്‍ത്തിക്കാനായതിലും സന്തോഷമുണ്ട്. കുടുംബത്തിലുള്ളവരും തന്റെ തിരിച്ചുവരവില്‍ സന്തോഷത്തിലായിരുന്നുവെന്നും മുക്ത പറഞ്ഞിരുന്നു. ചിരിച്ച് അഭിനയിക്കണമെന്ന് പറഞ്ഞാണ് മകള്‍ തന്നെ യാത്രയാക്കിയിരുന്നതെന്നും താരം പറഞ്ഞിരുന്നു.

Read more about: muktha മുക്ത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X