സീത സീരിയല്‍ മുതല്‍ ഇങ്ങനെയാണ്; താരങ്ങളുടെ പേരില്‍ ഫാന്‍സ് പിന്തുണയെ കുറിച്ച് നടന്‍ ബിബിന്‍ ജോസ്

ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായ കൂടെവിടെയിലെ നായക കഥാപാത്രമാണ് ഋഷി. ഒരു കോളേജ് അധ്യാപകനായ ഋഷിയെ ചുറ്റിപ്പറ്റിയുള്ള കഥയും കഥാപാത്രങ്ങളുമാണ് പരമ്പരയുടെ ഇതിവൃത്തം. നടന്‍ ബിബിന്‍ ജോസാണ് ഋഷി എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സീരിയലിലെ കഥാപാത്രത്തെ കുറിച്ചും തന്റെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തുകയാണ് നടനിപ്പോള്‍.

സീരിയലിലെ നായിക-നായകന്‍ കോംബോയെ കുറിച്ചുള്ള അഭിപ്രായമെന്താണ്?

'സീത സീരിയല്‍ മുതലാണ് ഇങ്ങനൊരു താരജോഡികള്‍ക്ക് ആരാധകരുണ്ടാവുന്നത്. അവര്‍ക്ക് വേണ്ടി പ്രത്യേകം ഫാന്‍സ് ക്ലബ്ബുകളൊക്കെ ഉണ്ടായി തുടങ്ങി. ഇപ്പോള്‍ കൂടെവിടെ സീരിയലിലെ സൂര്യയ്ക്കും ഋഷിയ്ക്കും അതേ സ്വീകരണമാണ് തുടക്കം മുതല്‍ ലഭിക്കുന്നത്. സൂര്യ-ഋഷി ഫാന്‍സുകാരോട് എന്നും നന്ദിയുണ്ടായിരിക്കുമെന്നാണ്' ബിബിന്‍ പറയുന്നത്. മാത്രമല്ല സീരിയലില്‍ നിന്നും സിനിമയിലേക്ക് വരുമ്പോഴും ഇതുപോലെയുള്ള പിന്തുണ ഉണ്ടാവണം.

bibin-jose

കൂടെവിടെ സീരിയലിന്റെ പേര് അമ്മയറിയാതെ എന്ന് മാറ്റിയാലോ എന്നും ചോദ്യം വന്നിരുന്നു..

'ഇടയ്ക്ക് ഞാനും ഇതേ കമന്റ് കണ്ടിരുന്നു. ഒരു പ്രശസ്ത നടന്റെ ഭാര്യ പറഞ്ഞിട്ടുണ്ട്, ബേസിക്കലി സിനിമകളിലെല്ലാം അഞ്ചോ ആറോ കഥകളെയുള്ളു. അതിന്റെ പല വേര്‍ഷനുകളാണ് പല ഭാഷകളിലുമായിട്ടും നമ്മള്‍ കണ്ട് കൊണ്ടിരിക്കുന്നത്. അതുപോലെ സീരിയലുകള്‍ക്കെല്ലാം ഒരു കഥ മാത്രമേയുള്ളുവെന്നാണ് തോന്നുന്നത്. തുടക്കത്തില്‍ വേറെ വഴിയ്ക്ക് പോയാലും കറങ്ങി തിരിഞ്ഞ് അവിടേക്ക് തന്നെ എത്തും. എങ്ങനെയാണെങ്കിലും കഥ മുന്നോട്ട് കൊണ്ട് പോവണ്ടേ എന്ന് ബിബിന്‍ ചോദിക്കുന്നു.

bibin-jose

അടുത്ത കാലത്ത് ജീവിതത്തിലുണ്ടായ മോശം അനുഭവത്തെ പറ്റിയും നല്ല അനുഭവത്തെ പറ്റിയും ബിബിന്‍ പറഞ്ഞിരുന്നു. 'ഏറ്റവും മോശമായതെന്ന് പറയുകയാണെങ്കില്‍ എന്റെ സഹോദരന്‍ മരിച്ച് പോയിരുന്നു. കൊവിഡ് തുടങ്ങുന്നതിന് തൊട്ട് മുന്‍പാണ്. ഒരു വൈറല്‍ ഫീവര്‍ വന്നതാണ്. എന്റെ അനിയനാണ്. എന്നെക്കാളും നല്ല ആരോഗ്യമൊക്കെ അവനുണ്ടായിരുന്നു' എന്നും നടന്‍ പറയുന്നു.

നല്ലൊരു നിമിഷമെന്ന് പറഞ്ഞാല്‍ ഞാന്‍ പുതിയതായി സിനിമ ചെയ്തു. അടുത്തിടെ അതിന്റെ പ്രിവ്യൂ കണ്ടു. സിനിമയുടെ പ്രിവ്യൂ കണ്ട വിതരണക്കാരും തിരക്കഥാകൃത്തുക്കളുമൊക്കെ നല്ല അഭിപ്രായമാണ് പറഞ്ഞത്. 'എല്ലാം സെറ്റാണ്' അതാണ് സിനിമയുടെ പേര്. ബിനു ശ്രീധറാണ് സംവിധാനം. അതൊരു ചെറിയ സിനിമയാണെന്നും ബിബിന്‍ വ്യക്തമാക്കുന്നു.

More from Filmibeat

Read more about: Bipin Jose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X