റിഷി സൂര്യയെ തേച്ചുവല്ലേ; കൂടെവിടെ സീരിയലിലെ നായകന്റെ പോസ്റ്റിന് താഴെ അപേക്ഷയുമായി ആരാധകര്‍
സീരിയല്‍ താരങ്ങള്‍ക്ക് വലിയ ജനപ്രീതിയാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കാറുള്ളത്. ഇന്‍സ്റ്റാഗ്രാം പേജില്‍ സജീവമായി പോസ്റ്റുകള്‍ ഇട്ട് ആരാധകരുമായി സംവദിക്കാറുള്ള നടനാണ് ബിബിന്‍ ജോസ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ സീരിയലിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുകയാണ് താരമിപ്പോള്‍.
സീരിയല്‍ ചിത്രീകരണത്തിന്റെ ഇടവേളകളില്‍ നടിമാര്‍ക്കൊപ്പമുള്ള ഫോട്ടോസുമായി ബിബിന്‍ എത്താറുണ്ട്. കൂടെവിടെയില്‍ റിഷി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. റിഷിയ്‌ക്കൊപ്പം മിത്ര എന്ന കഥാപാത്രമായ മാന്‍വിയ്‌ക്കൊപ്പമുള്ള പുതിയ ഫോട്ടോയാണ് നടന്‍ ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോ എടുത്തത് റാണിമ്മയെ അവതരിപ്പിക്കുന്ന നിഷ മാത്യൂ ആണെന്നും ബിബിൻ സൂചിപ്പിച്ചിരുന്നു.

മോനെ ഇവള് നല്ല കുട്ടിയാണ്. എന്ന് സ്വന്തം റാണി അമ്മ എന്ന കമൻ്റുമായി നിഷയും എത്തിയിരുന്നു. ഈ അവസരം മുതലെടുക്കുകയാണോ എന്നാണ് നിഷയോട് ആരാധകർക്ക് ചോദിക്കാനുള്ളത്. അതേ സമയം സൂര്യയെ ചീറ്റ് ചെയ്‌തോ എന്ന കമന്റുമായി ആരാധകര്‍ എത്തിയിരിക്കുകയാണ്. പരമ്പരയില്‍ അഷിത അവതരിപ്പിക്കുന്ന കഥാപാത്രമാണ് സൂര്യ. റിഷിയും സൂര്യയുമാണ് പെര്‍ഫെക്ട് ജോഡികള്‍. ഈ ജോജി വേണ്ട. മിത്രയെ തീരെ ഇഷ്ടപ്പെടുന്നില്ല റിഷിയുടെ കൂടെ എന്നും സൂര്യ മാത്രം മതി. റിഷി കൈ വിട്ട് പോയെന്നാണ് തോന്നുന്നത്. സൂര്യ അദ്ദേഹത്തെ പിടിച്ച് വെക്കണം.
കിടിലൻ ഫോട്ടോഷൂട്ടുമായി രശ്മി ആർ നായർ, ചിത്രങ്ങൾ കാണാം
Recommended Video
സൂര്യ ആയാലും മിത്ര ആയാലും റിഷിയുടെ ചിരിയാണ് സൂപ്പര്‍. എന്ന് തുടങ്ങി ബിബിന്‍ ജോസിന്റെ പോസ്റ്റിന് താഴെ നൂറ് കണക്കിന് കമന്റുകളാണ് വന്ന് നിറയുന്നത്. തൊട്ട് പിന്നാലെ സൂര്യയെ അവതരിപ്പിക്കുന്ന അഷിതയ്‌ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചു. ഇതോടെയാണ് ആരാധകര്‍ക്ക് സമാധാനമായത്. അതേ സമയം നടി മാന്‍വി തന്റെ ജന്മദിനം ആഘോഷിക്കുകയാണിന്ന്. സോഷ്യല്‍ മീഡിയ പേജില്‍ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ നടി പോസ്റ്റ് ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications