For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പതിമൂന്നാമത്തെ വയസിലായിരുന്നു ഉമ്മിയുടെ വിവാഹം; ഇപ്പോള്‍ എന്റെ സഹോദരിയെ പോലെയുണ്ട്, വിശേഷങ്ങള്‍ പറഞ്ഞ് അന്‍ഷിത

  |

  കുടുംബവിളക്ക് താരം ആനന്ദ് നാരായണന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ രസകരമായ അഭിമുഖങ്ങളാണ് പങ്കുവെക്കാറുള്ളത്. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നിരവധി താരങ്ങള്‍ക്കൊപ്പം ഏതെങ്കിലും റസ്റ്റോറന്റില്‍ നിന്നുമായിരിക്കും ആനന്ദ് അഭിമുഖം എടുക്കുന്നത്. ഏറ്റവും പുതിയതായി നടി അന്‍ഷിതയാണ് ആനന്ദിനൊപ്പം എത്തിയിരിക്കുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ അന്‍ഷിതയുടെ വിശേഷങ്ങള്‍ പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്.

  പാർട്ടി വെയർ ലുക്കിൽ സ്റ്റൈലിഷായി അഷിക രംഗനാഥ്, പുത്തൻ ഫോട്ടോസ് കാണാം

  അഭിനയത്തിന്റെ തുടക്ക കാലത്ത് കുടുംബത്തില്‍ നിന്നും പിന്തുണ ലഭിച്ചിട്ടില്ലെന്ന് അന്‍ഷിത മുന്‍പും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അന്നൊക്കെ തന്റെ ഉമ്മിയാണ് പിന്തുണ തന്നിരുന്നതെന്നാണ് അഭിമുഖത്തില്‍ നടി പറയുന്നത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹിതയായ ഉമ്മിയെ കുറിച്ചും സീരിയലിലെ വിശേഷങ്ങളുമെല്ലാം അന്‍ഷിത പങ്കുവെക്കുന്നു.

  ആല്‍ബങ്ങളും ഷോര്‍ട്ട് ഫിലിമും ചെയ്യുന്ന കാലം മുതല്‍ ബിപിന്‍ ചേട്ടനും താനും സുഹൃത്തുക്കളാണ്. ഇപ്പോള്‍ മൂന്നാല് വര്‍ഷമായി. പുള്ളിയുടെ കൂടെ ഞാന്‍ ഭയങ്കര കംഫര്‍ട്ടബിള്‍ ആണ്. ഞാന്‍ മാത്രമല്ല ബിപിന്‍ ചേട്ടന്റെ കൂടെ അഭിനയിച്ച എല്ലാവരും അങ്ങനെയേ പറയുകയുള്ളു. എന്ത് സീന്‍ വന്നാലും അദ്ദേഹം നമുക്ക് സജഷന്‍ തരും. റൊമാന്‍സ് സീനുകള്‍ ആണെങ്കിലും ബിപിന്‍ ചേട്ടന്‍ അങ്ങനെ ചെയ്താല്‍ മതിയെന്ന് പറഞ്ഞ് തരും. സൂര്യയുടെ പ്രകടനത്തിന് ബിപിന്‍ ചേട്ടനും സംവിധായകനുമാണ് ക്രെഡിറ്റെന്ന് നടി പറയുന്നു.

  അതേ സമയം കുടുംബവിളക്കിലെ ആനന്ദിന്റെ കഥാപാത്രത്തെ കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. ഞാന്‍ ആനന്ദേട്ടനോട് മിണ്ടില്ല. എന്തിനാണ് ആ ഇന്ദ്രജ എന്ന സ്ത്രീയുടെ പിന്നാലെ നടക്കുന്നതെന്ന് അന്‍ഷിത ചോദിക്കുമ്പോള്‍ സ്‌ക്രീപ്റ്റില്‍ ഉള്ളത് പോലെയല്ലേ ചെയ്യാന്‍ പറ്റുകയുള്ളുവെന്ന് താരം തിരിച്ച് ചോദിക്കുന്നു. അച്ഛന്റെ പാത തന്നെ മകനും പിന്തുടരുകയാണ്. കെകെ മകനെ നശിപ്പിക്കല്ലേ എന്നും അന്‍ഷിത തമാശരൂപേണ കുടുംബവിളക്ക് താരങ്ങളോടായി പറയുന്നു.

  ഈ ഫീല്‍ഡിലേക്ക് വരാന്‍ എല്ലാ സപ്പോര്‍ട്ടും തന്നത് എന്റെ ഉമ്മി തന്നെയാണ്. പിന്നെ എന്റെ ബ്രദറും. ടിവി യില്‍ എന്നെ കാണുന്നത് സഹോദരനും വലിയ ഇഷ്ടമാണ്. ഉമ്മിയാണ് എന്നെ എല്ലായിടത്തും കൊണ്ട് പോവുന്നതും സഹായിക്കുന്നതുമെല്ലാം. തുടങ്ങിയ സമയത്ത് കുടുംബത്തില്‍ ഭയങ്കര നെഗറ്റീവ് ആയിരുന്നു. ഇതിന്റെ ആവശ്യമുണ്ടോ എന്നൊക്കെ ചോദിച്ചവരുണ്ട്. അതൊന്നും മൈന്‍ഡ് ആക്കേണ്ടെന്നും പറയാനുള്ളത് പറഞ്ഞിട്ട് പോവട്ടേ എന്നും ഉമ്മിയാണ് പറഞ്ഞത്. തന്റെ ഉമ്മി വളരെ ചെറിയ പ്രായത്തില്‍ വിവാഹം കഴിച്ച ആളാണ്.

  ദിലീപിന്റെ ഭാഗ്യ നായിക ആയിരുന്നോ? രഹസ്യമായിട്ടുള്ള വിവാഹത്തെ കുറിച്ചും സിനിമകളെ കുറിച്ചും പറഞ്ഞ് നടി ദേവയാനി

  പതിമൂന്നാമത്തെ വയസിലായിരുന്നു ഉമ്മിയുടെ വിവാഹം. നന്നായി ഭക്ഷണം ഉണ്ടാക്കുന്ന ആളാണ് തന്റെ ഉമ്മിയെന്നും നടി പറയുന്നു. പക്ഷേ ഇപ്പോള്‍ ഫാമിലിയില്‍ അന്നില്ലാത്ത പലതും ഇന്നുണ്ടാവുന്നുണ്ട്. അതാണ് മാറ്റം. അന്ന് നമുക്ക് ആവശ്യമുള്ള പലതും ആരും തന്നിരുന്നില്ല. പക്ഷേ ഇന്ന് പലരുടെയും ഭാഗത്ത് നിന്നും സ്‌നേഹവും മറ്റുമൊക്കെ കിട്ടുന്നുണ്ടെങ്കിലും അതിന്റെ സമയം കഴിഞ്ഞ് പോയി. എല്ലാവരോടും ഹായ്, ബൈ പറഞ്ഞ് നടക്കുകയാണെന്നും അന്‍ഷിത പറയുന്നു. അതേ സമയം അന്‍ഷിതയ്‌ക്കൊപ്പം ബിപിന്‍ ചേട്ടനെ കൂടി കൊണ്ടു വരായിരുന്നു എന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. ഏഷ്യാനെറ്റിലെ കൂടെവിടെ സീരിയലിലെ സൂര്യ, ഋഷി എന്നീ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുകയാണ് ഇരുവരും.

  സത്യങ്ങൾ വിളിച്ച് പറഞ്ഞതോടെ കഥ മാറി; കുടുംബവിളക്കിൽ ഇനി വേദികയുടെ പരാജയവും സുമിത്രയുടെ വിജയങ്ങളും

  Recommended Video

  മമ്മൂട്ടിയെ ഒഴിവാക്കി പൃഥിരാജിനെ നായകനാക്കാൻ കാരണം ഇതാണ് .വെളിപ്പെടുത്തലുമായി തുളസിദാസ്‌

  വീഡിയോ കാണാം

  Read more about: serial actress നടി
  English summary
  Koodevide Actress Anshitha Opens Up Her Family Support For Acting In Anand Narayan Talk Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X