പുതിയ സന്തോഷം പങ്കുവെച്ച് കൂടെവിടെ താരം മാൻവി, മിത്രയ്ക്ക് ആശംസയുമായി സൂര്യ...

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മാൻവി. മലയാളത്തിലെ മുൻനിര ചാനലുകളിലെല്ലാം താരം പ്രവർത്തിച്ചിട്ടുണ്ട്. ശ്രുതി എന്നായിരുന്നു ആദ്യത്തെ പേര്. പിന്നീട് മാൻവി എന്ന് മാറ്റുകയായിരുന്നു. നിലവിൽ ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ, സീ കേരളത്തിലെ മിസിസ് ഹിറ്റ്ലർ എന്നീ പരമ്പരകളിലാണ് അഭിനയിക്കുന്നത്. രണ്ട് പരമ്പരകളിലും നെഗറ്റീവ് കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. വില്ലത്തി കഥാപാത്രമാണെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് മാൻവി. സീരിയൽ വിശേഷങ്ങളും തന്റെ പേഴ്സണൻ സന്തോഷങ്ങളും നടി പങ്കുവെയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ മികച്ച ഫോളോവേഴ്സ് താരത്തിനുണ്ട്. മാൻവി പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ നിമിഷനേരം കൊണ്ട് വൈറൽ ആവാറുമുണ്ട്. ഇപ്പോഴിത ആരാധകരുടെ ഇടയിൽ ചർച്ചയാവുന്നത് മാൻവിയുടെ പുതിയ സന്തോഷമാണ്. താരം തന്നെയാണ് ഈ വിവരം പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.

പുതിയ സന്തോഷം

പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ് താരം. വീടിന്റെ കീ ചെയിൻ പങ്കുവെച്ച് കൊണ്ടാണ് പുതിയ സന്തോഷം തന്റെ ആരാധകരെ അറിയിച്ചിരിക്കുന്നത്. ചിന്നുമിന്നു എന്നാണ് കീ ചെയിനിൽ എഴുതിയിരിക്കുന്നത്. പുതിയ വീടിന്റെ കീയാണ് ഇതെന്നും ചിത്രത്തിനോടൊപ്പം മാൻവി കുറിച്ചിട്ടുണ്ട്. താരത്തിന്റെ വാക്കുകൾ വൈറൽ ആയിട്ടുണ്ട്. മാൻവിയ്ക്ക് ആശംസ നേർന്ന് കൊണ്ട് കൂടെവിടെയിലെ സഹതാരം അൻഷിത രംഗത്ത് എത്തിയിട്ടുണ്ട്.മിന്നാ, ദൈവം അനുഗ്രഹിക്കട്ടെയെന്നായിരുന്നു അൻഷിതയുടെ കമന്റ്. 'അന്‍ജിമ്മാ' എന്നായിരുന്നു മാന്‍വിയുടെ മറുപടി. നിരവധി പേർ പോസ്റ്റിന് ചുവടെ കമന്റുമായി എത്തിയിട്ടുണ്ട്.

കഥാപാത്രം

പാവത്താൻ ക്യാരക്ടറിനെക്കാളും അൽപം കുശുമ്പും കുന്നായിമ്മയുമുള്ള കഥാപാത്രം ചെയ്യാൻ തനിക്ക് താൽപര്യമെന്നാണ് മാൻവി നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മാൻവി പറഞ്ഞത് ഇങ്ങനെ.. പാവത്താൻ ക്യാരക്ടറിനെക്കാളും അൽപം കുശുമ്പും കുന്നായിമ്മയുമുള്ള നെഗറ്റീവ് ഷെയിഡുള്ള കഥാപാത്രം ചെയ്യാൻ ഇഷ്ടമാണ്. പുറത്ത് നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മാൻവി അഭിമുഖത്തിൽ പറയുന്നുണ്ട്. സീരിയലിലെ പോലെ അല്ല റിയൽ ലൈഫിൽ. എന്നാൽ അത്ര പാവവുമല്ല എന്നാണ് നടി പറയുന്നത്. കൂടാതെ പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുക തന്നെ ചെയ്യും. കൂടാതെ വില്ലത്തി കഥാപാത്രങ്ങൾക്ക് മികച്ച രീതിയിൽ പെർഫോം ചെയ്യാമെന്നും മാൻവി പറയുന്നു.

കോമ‍‍ഡിയും വഴങ്ങും

വില്ലത്തി വേഷം മാത്രമല്ല കോമഡിയും താരത്തിന് വഴങ്ങും. സീതയില്‍ അൽപം കോമഡി ടച്ചുള്ള കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. കോമഡി ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നായിരുന്നു കരുതിയത്. എല്ലാവരും പോത്സാഹിപ്പിച്ചതോടെയായിരുന്നു സീതയില്‍ കോമഡി ചെയ്തതെന്നും മുൻപ് ഒരിക്കൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.തന്റെ സീരിയലുകൾക്ക് കൂടുതൽ അഭിപ്രായം പറയുന്നത് തന്റെ കൂട്ടുകാരിളാണെന്നും പറഞ്ഞിരുന്നു. സീരിയലിലെ നെഗറ്റീവ് കഥാപാത്രങ്ങൾ കാണുമ്പൊൾ, നീ എന്തൊക്കെയാണീ ചെയ്യുന്നതെന്ന് ചോദിക്കാറുണ്ടെന്നും മുൻപ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് മാൻവി, കുടുംബത്തെ നോക്കുന്നയാളായിരിക്കണം തനിക്ക് ഭര്‍ത്താവായി വരേണ്ടതെന്നും മുമ്പൊരിക്കൽ പറഞ്ഞിരുന്നു.

Recommended Video

വീട്ടിലെ അവസ്ഥ ഇപ്പോഴും ശോകമാണ്.. | Aishwarya Lekshmi Reveals | Archana 31 Not Out | Filmibeat
സ്റ്റാർമാജിക്

ചേച്ചിയമ്മ എന്ന പരമ്പരയിലൂടെയായാണ് മാന്‍വിയുടെ അഭിനയജീവിതം തുടങ്ങിയതെങ്കിലും താരം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത് സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെയാണ്. നെഗറ്റീവ് കഥാപാത്രങ്ങളിൽ തിളങ്ങി നിൽക്കുമ്പോഴാണ് സ്റ്റാർ മാജിക്കിൽ മാൻവി എത്തുന്നത്. ഷോയിലൂടെ മികച്ച പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തു. മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചിരുന്നത്. ഇപ്പോൾ സ്റ്റാർ മാജിക്കിൽ താരം എത്താറില്ല. അഭിനയത്തിനോടൊപ്പം പഠിത്തവും തുടരുന്നുണ്ട്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X