For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മിത്രയ്ക്ക് പൂർണ്ണ പിന്തുണയുമായി ആരാധകർ, അതിഥി ടീച്ചറോട് ഒരു അഭ്യർത്ഥനയും, കൂടെവിടെയിൽ ട്വിസ്റ്റ്

  |

  ഏഷ്യനെറ്റ് അവതരിപ്പിക്കുന്ന പരമ്പരയാണ് കൂടെവിടെ. അൻഷിത, ബിബിൻ ജോസ് എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ഇവർ. സൂര്യ കൈമൽ എന്ന കോളേജ് വിദ്യാർത്ഥിയെയാണ് അൻഷിത അവതരിപ്പിക്കുന്നത്. ഋഷകേശ് ആദിത്യനായിട്ടാണ് ബിപിൻ എത്തുന്നത്. സൂര്യയുടെ അധ്യാപകനാണ് ഋഷി. ഇവരുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. നടൻ കൃഷ്ണകുമാറും തുടത്തിൽ സീരിയലിൽ ഒരു പ്രധാനപ്പെട്ട കഥപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നാൽ നടൻ ഇപ്പോൾ സീരിയലിൽ ഇല്ല. ഋഷിയുടെ അച്ഛൻ ആദിത്യൻ എന്ന കഥാപാത്രത്തെയാണ് കൃഷ്ണകുമാർ അവതരിപ്പിച്ചത്. നടി ശ്രീധന്യയും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

  Koodevide,

  പഠിച്ച് ഒരു അധ്യാപികയാവണമെന്നാണ് സൂര്യയും ആഗ്രഹം. തന്റെ സ്വപ്നം സഫലമാക്കാൻ വലിയ പ്രതിസന്ധികളാണ് സൂര്യയ്ക്ക് തരണം ചെയ്യേണ്ടി വരുന്നത്. സ്കോളർഷിപ്പോടെ കോളേജിലെത്തുന്ന സൂര്യയെ കാത്തിരുന്നത വലിയ പ്രശ്നങ്ങളായിരുന്നു . പഠനം നിർത്തേണ്ടി വരുന്നന്ന സാഹചര്യം വരെയുണ്ടായിരുന്നു.എന്നാൽ അതിനെയൊക്കെ തരണം ചെയ്ത് തന്റെ ലക്ഷ്യത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. അനീതിയ്ക്ക് നേരെ ശബ്ദം ഉയർത്തുന്ന സൂര്യ മനോജ്മെന്റിന്റെ കണ്ണിലെ കരടായി മാറുകയായിരുന്നു. സര്യയെ കോളേജിൽ നിന്ന് പുറത്താക്കാൻ ഇവർ ഉത്സാഹിക്കുമ്പോൾ സൂര്യയെ ചേർത്ത് നിർത്തി കൊണ്ട് ഋഷി സാർ എത്തുകയായിരുന്നു. സൂര്യയോടുള്ള അടുപ്പം ഋഷിയുടെ വീട്ടുകാരെ ചൊടിപ്പിച്ചിരുന്നു.

  എല്ലാവർക്കും മുന്നിൽ നാണം കെട്ട് സിദ്ധാർത്ഥ്, സംഭവിച്ചതിനെ കുറിച്ച് പറഞ്ഞ് വേദിക, പാവമാണെന്ന് പ്രേക്ഷകർ

  സൂര്യയെ ഋഷിയിൽ നിന്ന് അകറ്റാനായി പഠിച്ച പണിനെട്ടും ഇവർ നോക്കുകയാണ്. സൂര്യയ്ക്കെതിരെ ശത്രു പാളയത്തിൽ വമ്പൻമാരാണ്.ഋഷിയോടുള്ള സ്നേഹം പോലെ തന്നെ പഠിത്തവും സൂര്യയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്. സൂര്യയ്ക്കെതിരെ മറ്റൊരു ശത്രു കൂടി എത്തിയിട്ടുണ്ട്. മിത്ര എത്തിയതോടെ സീരിയൽ മാറിയിരിക്കുകയാണ്,ഋഷിയ്ക്ക് വിവാഹം ഉറപ്പിച്ചിരിക്കുന്ന പെണ്ണാണ് മിത്ര. എന്നാൽ സൂര്യയെയാണ് ഋഷിക്ക് ഇഷ്ടം. സൂര്യയോടുള്ള ഋഷിയുടെ താൽപര്യം മിത്രയെ ചൊടിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിത ഋഷിയുടെ മനസ് അറിയാനുള്ള തയ്യാറെടുപ്പിലാണ് മിത്ര. അതിഥി ടീച്ചറും ഇവരുടെ കാര്യം ഗൗരവത്തിലെടുത്തിയിരിക്കുകയാണ്.

  വിവാഹം വൈകിയത് ഇതുകൊണ്ട്, ചന്ദ്ര ലക്ഷ്മണുമായുള്ള സൗഹൃദം വിവാഹത്തിൽ എത്തിയതിനെ കുറിച്ച് ടോഷ് ക്രിസ്റ്റി

  അതേസമയം മിത്രയുടെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാവുന്നില്ലെന്നാണ് ആരാധകർ പറയുന്നത്. കൂടാതെ അതിഥി ടീച്ചറിനോട് ഒരു അഭ്യർത്ഥനയും പ്രേക്ഷകർ നടത്തുന്നണ്ട്. ചിലപ്പോൾ തോന്നും മിത്ര നല്ല കുട്ടി ആണെന്ന്, അടുത്ത നിമിഷം തന്നെ എനിയ്ക്ക് അത് തോന്നിയത് തെറ്റാണെന്ന് മിത്ര ചിന്തിപ്പിയ്ക്കുകയും ചെയ്യും,അങ്ങനെ ഋഷിയയെ ഒന്നിപ്പിക്കൂ ടീച്ചർ. അതിനാണ് ഞങ്ങളും കാത്തിരിക്കുന്നത്,മിത്ര നല്ല കുട്ടിയായി തിരിച്ചു പോകുന്നതാണ് നല്ലത്. ഇഷ്ടമില്ലാത്തവരുടെ പുറകെ നടന്നു നമ്മുടെ വില കളയരുതെന്നും പ്രേക്ഷകർ പറയുന്നുണ്ട്. കൂടാതെ മിത്രയുടെ തീരുമാനത്തെ ആരാധകരും പിന്തുണക്കുന്നുണ്ട്. മിത്രയുടെ ക്യാരക്ടറിന് നു നല്ല ക്വാളിറ്റി ഉണ്ട്... അതു കളയരുത് എന്നാണ് പറയുന്നത്. കൂടാതെ ഇന്നത്തെ എപ്പിസോഡിന് മറ്റൊരു പ്രത്യേകതയും കൂടിയുണ്ട്. ഋഷി- സൂര്യ ജോഡികളെ ഒന്നിച്ച് എത്തുന്നുണ്ട്. കലിപ്പൻ റിഷിസാറും കുറുമ്പത്തി സൂര്യയും ഇവരുടെ കുറുമ്പുകളും പിണക്കങ്ങളും കാണാൻ കട്ട വെയിറ്റിംഗ് ആണെന്നാണ് ആരാധകർ പറയുന്നത്. കൂടാതെ ഋഷി- സൂര്യ സീനുകൾ കൂടുതൽ വേണമെന്നും പറയുന്നുണ്ട്.

  John Brittas about why Mammootty not get Padma Bhushan

  ബംഗാളി സീരിയലായ മോഹറിന്റെ റീമേക്കാണ് കൂടെവിടെ. മലയാളത്തെ കൂടാതെ ബംഗാളി, കന്നഡ, തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, മറാത്തി ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്, മലയാളത്തെ പോലെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മറ്റുള്ള ഭാഷകളിലും ലഭിക്കുന്നത്. നിഷ മാത്യു, കൊച്ചുണ്ണി പ്രകാശ്, ചിലങ്ക, ഇന്ദു ലേഖ, സുദർശനൻ,തൻവി, സിന്ധു വർമ, എന്നിവാരണ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  Read more about: koodevide serial
  English summary
  Koodevide: Mithra Take New Decisions Netizens Came In Support, Latest Promo Hints New Twist
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X