സാധാരണ ഫസ്റ്റ് റാങ്കാണ് കൊടുക്കുക, ഇത്തവണ പതിവ് തെറ്റിച്ചു, 'കൂടെവിടെ' പരമ്പരയെ ട്രോളി ആരാധകർ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആരംഭിച്ച പരമ്പര സംഭവ ബഹുലമായി മുന്നേറുകയാണ്. കൃഷ്ണ കുമാർ, അൻഷിത,വിപിൻ, ശ്രീധന്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഋഷി, സൂര്യ, അതിഥി, ആദിത്യൻ എന്നിവരുടെ ജീവിതത്തിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. ബംഗാളി സീരിയലിന്റെ റീമേക്കാണ് കൂടെവിടെ. ജനുവരിയിൽ ആരംഭിച്ച പരമ്പര 100 എപ്പിസോഡുകൾ പിന്നിട്ടിരിക്കുകയാണ്. ഒരു ടെലിവിഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന സീരിയലാണിത്

സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥയാണ് കൂടെവിടെയിൽ പറയുന്നത്. ഋഷിയുടെ ജീവിതത്തിലേയ്ക്ക് സൂര്യ എത്തുന്നതോടെയാണ് കഥ മാറുന്നത്. സൂര്യയുടെ അധ്യാപകനാണ് ഋഷി. അമ്മയിൽ നിന്ന് അകന്ന് അച്ഛൻ ആദിത്യനോടൊപ്പമാണ് ഋഷി താമസിക്കുന്നത്. പ്രണയകഥയ്ക്കൊപ്പം തന്നെ മനോഹരമായ ഒരു കുടുംബകഥ കൂടി കൂടെവിടെ പറയുന്നുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കൂടെവിടെയുടെ പ്രെമോ വീഡിയോയാണ്. സൂര്യയ്ക്ക് നാഷണൽ സ്കേളർഷിപ്പ് ലഭിക്കുന്നതാണ് പ്രെമോയിൽ കാണിക്കുന്നത്. ഋഷി സൂര്യയെ അഭിനന്ദിക്കുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ ഇന്നത്തെ എപ്പിസോഡിനായി കാത്തിരിക്കുകയാണ്. ഋഷിയുടേയും സൂര്യയുടേയും പ്രണയത്തെ കുറിച്ച് രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. ഋഷിയുടെ കണ്ണുകളിലെ പ്രണയം. ആ നോട്ടം ഋഷിസാറേ എന്തൊരു ഫീലാണ്.സൂര്യ മാത്രമല്ല ഈ ഞങ്ങളും പ്രണയിച്ചു പോകുമേ എന്നാണ് ആരാധകർ പറയുന്നത്.കണ്ണുകളാണ് ഋഷിയുടെ പ്രണയത്തിന്റെ മെയിനെന്നും ആരാധകർ പറയുന്നു. ഋഷിക്ക് ഇനി സൂര്യ മറക്കാൻ കഴിയില്ലെന്നും പ്രേക്ഷകർ പറയുന്നുണ്ട്.
നല്ല കമന്റ് മാത്രമല്ല ട്രോളുകളും കമന്റ് ബോക്സിൽ ഇടം പിടിക്കുന്നുണ്ട്. സൂര്യയുടെ രണ്ടാം റാങ്കിനെ ചുറ്റിപ്പറ്റിയാണ് ട്രോൾ ഉയരുന്നത്. സൂര്യയ്ക്ക് ഫസ്റ്റ് റങ്ക് കൊടുക്കമായിരുന്നു, സാധാരണ നായികമാർക്ക് ഫസ്റ്റ് റാങ്ക് ആണ് കൊടുക്കുക ഏഷ്യനെറ്റ്...ഇത്തവണ സെക്കന്റ് കൊടുത്ത് പതിവ് രീതി തെറ്റിച്ചു, സെക്കൻഡ് റാങ്കോ ഫസ്റ്റ് റാങ്ക് ആര് കൊണ്ടു പോയി എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ട്രോളിനെക്കാളും നല്ല കമന്റുകളാണ് ലഭിക്കുന്നത്.


Click it and Unblock the Notifications