'എന്റെ പ്രതിച്ഛായ ഇല്ലാതാക്കാനെ നിങ്ങൾക്ക് സാധിക്കൂ, എന്നിലെ പോരാളിയെ തകർക്കാൻ പറ്റില്ല'; പ്രതികരിച്ച് അൻഷിത!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് നടി അന്‍ഷിത അക്ബർഷാ. സ്വന്തം പേരിൽ അറിയപ്പെടുന്നതിനേക്കാൾ സൂര്യ എന്നാണ് താരം പ്രേക്ഷകർക്കിടയിൽ കൂടുതൽ അറിയപ്പെടുന്നത്. കൂടെവിടെ സീരിയലിൽ അൻഷിത അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് സൂര്യ കൈമൾ.

വളരെയേറെ ജനപ്രീതിയുള്ള പരമ്പരയാണ് അൻഷിത നായികയായ കൂടെവിടെ. വിപിൻ ജോസാണ് സീരിയലിൽ നായകൻ. നടൻ കൃഷ്ണകുമാർ തുടക്കത്തിൽ കൂടെവിടെയിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

റിഷി സാറിന്റേയും സൂര്യയുടേയും ജീവിതത്തെ ചുറ്റിപ്പറ്റിയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. റിഷി-സൂര്യ കോമ്പോയ്ക്ക് ഒട്ടനവധി ആരാധകരാണുള്ളത്. റിഷ്യ എന്നപേരിൽ ഇരുവർക്കും വേണ്ടി ഫാൻസ് ​ഗ്രൂപ്പുകളും പ്രവർത്തിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അന്‍ഷിത. സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്.

ഇതിലൂടെ തന്റെ സീരിയല്‍ വിശേഷങ്ങളും സ്വകാര്യ സന്തോഷങ്ങളും പങ്കുവെയ്ക്കാറുണ്ട് താരം. അന്‍ഷിത പങ്കുവെയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലും പ്രേക്ഷകരുടെ ഇടയിലും വളരെ വേ​ഗത്തിൽ ശ്രദ്ധനേടാറുമുണ്ട്.

എന്റെ  പ്രതിച്ഛായ ഇല്ലാതാക്കാനെ നിങ്ങൾക്ക് സാധിക്കൂ

മലയാളത്തിൽ മാത്രമല്ല തമിഴ് മിനി സ്ക്രീനിലും അൻഷിത സജീവമാണ്. സീ കേരളത്തിൽ സംപ്രേഷണം ചെയ്തിരുന്ന കബനി എന്ന സീരിയലിലൂടെയാണ് അൻഷിത അഭിനയരം​ഗത്തേക്ക് എത്തിയത്.

മോഡലായും അൻഷിത സജീവമാണ്. എന്നാലിപ്പോൾ കഴിഞ്ഞ കുറച്ച് ദിവങ്ങളായി അൻഷിതയെ ചുറ്റിപറ്റി ചില വിവാദങ്ങൾ തലപൊക്കിയിട്ടുണ്ട്.

തമിഴിൽ അൻഷിത നായികയായിട്ടുള്ള ചെല്ലമ്മ സീരിയലിലെ നായകൻ അർണവിന്റെ ഭാര്യ ദിവ്യ ശ്രീധറാണ് അൻഷിതയ്ക്കെതിരെ രം​ഗത്തെത്തിയത്. അർണവിന്റേയും തന്റേയും ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ദിവ്യ വാർത്താസമ്മേളനം നടത്തിയിരുന്നു.

എന്നിലെ പോരാളിയെ തകർക്കാൻ പറ്റില്ല

ശേഷമാണ് അൻഷിതയുടെ പേരും അർണവ്-ദിവ്യ വിഷയത്തിലേക്ക് വലിച്ചിഴക്കപ്പെട്ടത്. അർണവ്-ദിവ്യ വിഷയം വളരെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയത് മുതൽ അൻഷിത തന്റെ സോഷ്യൽമീഡിയ പ്രൊഫൈലുകളെല്ലാം പ്രൈവറ്റാക്കി വെച്ചിരിക്കുകയായിരുന്നു. കമന്റ് ബോക്സും ഓഫാക്കിയിരുന്നു.

ഇപ്പോഴിത ദിവസങ്ങൾക്ക് ശേഷം അൻഷിത തന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ പബ്ലിക്കാക്കിയിരിക്കുകയാണ്. ഒപ്പം തന്നെ കുറ്റപ്പെടുത്തിയവർക്കും പരിഹസിച്ചവർക്കുമുള്ള മറുപടിയെന്നോണം ഒരു കുറിപ്പും അൻഷിത പങ്കുവെച്ചിട്ടുണ്ട്.

ചെല്ലമ്മ ​ഗെറ്റപ്പിലുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അൻഷിതയുടെ പോസ്റ്റ്. അതിൽ ഇങ്ങനെ എഴുതിയിരുന്നു.... 'നിങ്ങൾക്ക് എന്റെ പ്രതിച്ഛായയെ കൊല്ലാനാവും... എന്നാൽ എന്നിലെ പോരാളിയെ നിങ്ങൾക്ക് ഒരിക്കലും ജയിക്കാനാവില്ല' എന്നാണ് അൻഷിത കുറിച്ചത്.

പ്രതികരിച്ച് അൻഷിത

പോസ്റ്റ് വൈറലായതോടെ നിരവധി പേർ അൻഷിതയ്ക്ക് ആത്മവിശ്വാസം പകരുന്ന വാക്കുകളുമായി എത്തി. 'മുന്നോട്ട് പോകൂ ഡിയർ' എന്നാണ് നടനും അവതാരകനുമായ അനൂപ് അൻഷിതയ്ക്ക് അനുകൂലമായി കുറിച്ചത്. 'ഒന്നായിരിയ്ക്കാം, ഐ ലവ് യു, നിനക്ക് വേണ്ടി സന്തോഷത്തോടെ ഇരിക്കാം' എന്നിങ്ങനെയൊക്കെയാണ് ഫോട്ടോയ്ക്ക് അൻഷിത നൽകിയ ഹാഷ്ടാഗുകള്‍.

അൻഷിതയുടെ പോസ്റ്റിന് അര്‍ണവ് ലൈക്ക് അടിക്കുകയും ചെയ്തിട്ടുണ്ട്. 'നിങ്ങളെ തെറ്റിദ്ധരിയ്ക്കുമെന്ന് ഉറപ്പിച്ചവരോട് നിങ്ങള്‍ എന്താണെന്ന് വിശദീകരിച്ച് സമയം കളയുന്നതിലും നല്ലത് കണ്ട ഭാവം നടിക്കാതെ മുന്നോട്ട് പോകുന്നതാണ് എന്നും എല്ലാം ശരിയാവും' എന്നും ഒരു പോസ്റ്റിന്‍ അന്‍ഷിത കുറിച്ചതും നേരത്തെ വൈറലായിരുന്നു.

അൻഷിതയുടെ പോസ്റ്റിന് അര്‍ണവ് ലൈക്ക് അടിച്ചു

'നെഗറ്റീവ് ആയിട്ടുള്ള ആള്‍ക്കാരോട് പ്രതികരിക്കാതിരിയ്ക്കുന്നത് ജീവിതത്തെ കൂടുതല്‍ പവര്‍ഫുള്ളാക്കുമെന്ന്' മറ്റൊരു പോസ്റ്റിലൂടെയും അന്‍ഷിത പറഞ്ഞിരുന്നു. തന്റെ ഭര്‍ത്താവ് അര്‍ണവ് കൂടെ അഭിനയിക്കുന്ന നടിയുമായി പ്രണയത്തിലാണെന്നും അതിനാല്‍ ഗര്‍ഭിണിയായ തന്നെ അകറ്റുന്നുവെന്നും പറഞ്ഞുള്ള ദിവ്യയുടെ ആരോപണം കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞിരുന്നു.

ഗര്‍ഭിണിയായ തന്നെ വാട്ടര്‍ ബോട്ടില്‍ വച്ച് തല്ലി എന്നും ദിവ്യ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം പച്ച കള്ളമാണെന്ന് നടിയുടെ ഭര്‍ത്താവും ചെല്ലമ്മ സീരിയലിലെ നടനുമായ അര്‍ണവ് പറഞ്ഞിരുന്നു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X