'ഹോട്ടൽ ദൃശ്യം പുറത്ത് എന്നാണ് ഇവിടെ വന്നത്, ആ വോയിസ് എഡിറ്റഡായിരുന്നു'; സൈബർ ബുള്ളിയിങിനെ കുറിച്ച് അൻഷിത!
സിനിമാ താരങ്ങളെക്കാൾ കൂടുതലായി കുടുംബപ്രേക്ഷകർക്ക് പരിചിതമായിട്ടുള്ള മുഖങ്ങൾ സീരിയൽ താരങ്ങളുടേതാണ്. അതുകൊണ്ട് തന്നെ അമ്മമാരും കുട്ടികളുമാണ് സീരിയൽ താരങ്ങളുടെ ആരാധകർ. അത്തരത്തിൽ ഒരുപാട് ആരാധകരെ തമിഴ്, മലയാളം സീരിയലുകളിൽ അഭിനയിച്ച് സ്വന്തമാക്കിയിട്ടുള്ള നടിയാണ് അൻഷിത അക്ബർഷാ.
അൻഷിത എന്ന പേരിനേക്കാൾ ആരാധകർക്ക് സുപരിചിതം സൂര്യ കൈമളെന്ന പേരാണ്. താരം നായികയായി എത്തുന്ന കൂടെവിടെയെന്ന സീരിയലിലെ കഥാപാത്രത്തിന്റെ പേരാണ് സൂര്യ കൈമളെന്നത്.
തന്നെ കൈമളുകുട്ടി എന്നാണ് പൊതുഇടങ്ങളിൽ വെച്ച് കാണുമ്പോൾ ഇഷ്ടപ്പെടുന്നവർ വിളിക്കുകയെന്ന് അൻഷിത തന്നെ പറഞ്ഞിട്ടുണ്ട്. ബിബിനാണ് സീരിയലിലെ നായകൻ. തമിഴിൽ ചെല്ലമ്മ എന്നൊരു സീരിയലിലാണ് അൻഷിത ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സീരിയൽ അഭിനയത്തിന് പുറമെ മോഡലിങിലും സജീവമാണ് അൻഷിത.
ഒട്ടുമിക്ക സിനിമ-സീരിയൽ താരങ്ങൾക്കുമുള്ളത് പോലെ അൻഷിതയ്ക്കും സ്വന്തമായി യുട്യൂബ് ചാനലുണ്ട്. ഷൂട്ടിങ് തിരക്കുകൾ ഉള്ളതിനാൽ ഇപ്പോൾ താരം വളരെ വിരളമായി മാത്രമാണ് വീഡിയോകൾ പങ്കുവെക്കുന്നത്.

അൻഷിതയ്ക്ക് ആരാധകർ കൂടിയതും യുട്യൂബ് ചാനൽ വന്നശേഷമാണ്. അടുത്തിടെ വളരെ അധികം സൈബർ ആക്രമണം നേരിടേണ്ടൊരു അവസ്ഥ അൻഷിതയ്ക്ക് വന്നിരുന്നു. തമിഴ് സീരിയൽ താരവും തന്റെ ഭർത്താവുമായ അർണവുമായി അൻഷിത പ്രണയത്തിലാണെന്ന് ആരോപിച്ച് തമിഴ് സീരിയൽ താരം ദിവ്യ ശ്രീധർ രംഗത്തെത്തിയതോടെയാണ് വിവാദങ്ങളുണ്ടായത്.
ഗർഭിണിയായ തന്നെ ഭർത്താവ് അർണവ് തിരിഞ്ഞ് നോക്കിയില്ലെന്നും ദിവ്യ ആരോപിച്ചിരുന്നു. അതിന് കാരണക്കാരി അൻഷിതയാണെന്ന തരത്തിലും ദിവ്യ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. സംഭവം തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും വലിയ ചർച്ചയായി.
അൻഷിതയെ മോശമാക്കുന്ന തരത്തിൽ നിരവധി വ്യാജ വീഡിയോകളും യുട്യൂബിൽ പ്രചരിച്ചിരുന്നു. സൈബർ ആക്രമണം കൂടിയതോടെ അൻഷിത സോഷ്യൽമീഡിയ പേജുകൾ പോലും പ്രൈവറ്റാക്കി. അന്നൊന്നും തന്റെ ഭാഗം ന്യായീകരിച്ച് സംസാരിക്കാനോ വിശദീകരണം നൽകാനോ അൻഷിത തയ്യാറായിരുന്നില്ല.
ഇപ്പോഴിത മൈൽ സ്റ്റോൺ മേക്കേഴ്സെന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിവാദങ്ങൾ വന്ന് മൂടിയ കാലത്തെ താൻ എങ്ങനെ അതിജീവിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അൻഷിത അക്ബർഷാ. വിവാദങ്ങളും ഫോൺ കോളുകളും കുറ്റപ്പെടുത്തലുകളും കൂടിയപ്പോൾ ആത്മഹത്യ ചെയ്തുപോകും എന്ന തോന്നൽ പോലും വന്നിരുന്നുവെന്നും അന്നും ഇന്നും തന്നെ കുറ്റപ്പെടുത്താതെ ഒറ്റപ്പെടുത്താതെ കുടുംബം ചേർത്ത് പിടിച്ചുവെന്നും അൻഷിത പറയുന്നു.

കല്ലെറിയുന്ന ആളുകൾ കല്ലെറിഞ്ഞുകൊണ്ടേ ഇരിക്കും. നമ്മൾ നല്ലത് ചെയ്താലും തെറ്റ് കണ്ടെത്തുന്നവരാണ് ഏറെയും. കുറ്റം പറയുന്നതാണ് പലർക്കും ഇഷ്ടമെന്ന് പറഞ്ഞുകൊണ്ടാണ് കടന്നുപോയ ഇരുണ്ട കാലത്തെ കുറിച്ച് അൻഷിത സംസാരിച്ച് തുടങ്ങുന്നത്. 'അന്ന് ഒരുപാട് വിഷയങ്ങൾ നടന്നു. അതിനെ കുറിച്ചൊന്നും ഞാൻ കൂടുതൽ പറയുന്നില്ല. ദൈവം അറിയാതെ മനുഷ്യന്റെ ക്രിയേറ്റിവിറ്റിയിൽ നടന്ന കാര്യങ്ങൾ.'
'ആ ഒരു സമയം അഭിമുഖം ഞാൻ മനപൂർവ്വം കൊടുക്കാതെ ഇരുന്നതാണ്. ഇതാണ് സംഭവമെന്ന് ഞാൻ പറയാതെ ഇരുന്നതാണ്. അതിലുള്ള സിംപതി എനിക്ക് വേണ്ട. രാപ്പകൽ ഒരുപാട് കഷ്ടപെട്ടിട്ടാണ് ഞാൻ ഇവിടം വരെ എത്തിയത്. അത് സീരിയലിൽ വർക്ക് ചെയ്യുന്ന ആളുകൾക്ക് അറിയുന്നതാണ്. ഒരാളുടെ സൈഡ് കേട്ടിട്ട് ഒരു മനുഷ്യനെ ജഡ്ജ് ചെയ്യാൻ നിക്കരുത് ആരും', അൻഷിത പറയുന്നു.
വളരെ മോശമായി വ്യാജ വാർത്ത തന്റെ പേരിൽ അടിച്ച് വന്നത് തമിഴ്നാടിനേക്കാൾ കൂടുതൽ കേരളത്തിലാണെന്നും അൻഷിത പറയുന്നു. 'തമിഴ്നാട്ടിൽ നടന്ന ഒരു സംഭവമാണ് അത്. അവിടെ കുറച്ചെ പോയുള്ളൂ. പക്ഷെ ഇവിടെ കേരളത്തിൽ അത് എത്തിയത് ഹോട്ടൽ ദൃശ്യം പുറത്ത് എന്നാണ്. ഞാൻ ഞെട്ടിപ്പോയത് അവിടെയാണ്. മൂന്നുപേരുടെ ഇടയിൽ നടന്ന വിഷയം ആ മൂന്നുപേർക്കും അറിയാം. എന്താണ് സംഭവിച്ചതെന്ന്.'
'സിംപതിക്ക് വേണ്ടി പലരും വന്ന് പലതും പറയും... എന്നെ അത് ചെയ്തു ഇത് ചെയ്തുവെന്ന്... വോയിസ് റെക്കോർഡുണ്ട് എന്നൊക്കെ. ഞാൻ ആ വോയിസ് റെക്കോർഡിന്റെ കഥ പറയാം. ആ വോയിസ് റെക്കോർഡ് കേട്ടാൽ മിനിമം കോമൺസെൻസുള്ള ഒരാൾക്ക് മനസിലാകും അത് എഡിറ്റഡാണെന്ന്. കട്ട് ചെയ്ത് എഡിറ്റ് ചെയ്തതാണ്. ഇക്കാര്യം ഒരു യുട്യൂബറും പറഞ്ഞിരുന്നു' വൈറലായ ഓഡിയോ എഡിറ്റഡാണെന്ന് വെളിപ്പെടുത്തി അൻഷിത പറയുന്നു.


Click it and Unblock the Notifications