പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് സീരിയസ് പ്രണയം ഉണ്ടായിരുന്നത്; അദ്ദേഹം തേച്ചതൊന്നുമല്ലെന്ന് അന്‍ഷിത

വളരെ കുറഞ്ഞ കാലം കൊണ്ട് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറിയിരിക്കുകയാണ് കൂടെവിടെ. നടന്‍ കൃഷ്ണകുമാര്‍, ബിബിന്‍ ജോസ്, അന്‍ഷിത എന്നിങ്ങനെയുള്ള താരങ്ങളാണ് പരമ്പരയില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്‍ഷിത അവതരിപ്പിക്കുന്ന സൂര്യ എന്ന കഥാപാത്രം ഏറെ ജനപ്രീതി നേടി കൊടുത്തിരുന്നു.

പഠിക്കാന്‍ വേണ്ടി ജീവിതം മാറ്റിവെച്ച സൂര്യ എന്ന പെണ്‍കുട്ടിയുടേയും അധ്യാപകന്‍ ഋഷിയുടേയും കഥയാണ് സീരിയല്‍ പറയുന്നത്. സൂര്യയായി അഭിനയിക്കുന്ന അന്‍ഷിത തനിക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത് വൈറലാവുകയാണിപ്പോള്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് വിശേഷങ്ങള്‍ പങ്കുവെച്ചത്.

anshitha

'എനിക്ക് ഇഷ്ടമാണ്. സീരിയലില്‍ അഭിനയിക്കുന്നത് കൊണ്ടുള്ള പേടിയായത് കൊണ്ടാണോന്ന് അറിയില്ല. ആരും അങ്ങനെ പറയുന്നില്ല. അതിലെനിക്ക് വലിയ സങ്കടമുണ്ടെന്ന് തമാശ രൂപേണ അന്‍ഷിത പറയുന്നു. സീരിയസ് ആയി റിലേഷന്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ കോമഡിയായി തോന്നും. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ്. എന്റെ ഒരു സുഹൃത്തിന്റെ സഹോദരനായിരുന്നു ആള്. പ്രണയത്തിലായ ശേഷം കുറച്ച് പ്രശ്‌നങ്ങളൊക്കെ ഉണ്ടായി. അങ്ങനെ പുള്ളിക്കാരന് രക്ഷപ്പെട്ടലോ എന്ന് തോന്നി.

ഇതെന്ത് ലുക്കാണ്, വൈറൽ നായിക പ്രിയ പ്രകാശ് വാര്യരുടെ പുത്തൻ ഫോട്ടോഷൂട്ട് കാണാം

Recommended Video

Bigg boss 3 Malayalam finale | FilmiBeat Malayalam

തേച്ചെന്ന് ഞാന്‍ പറയില്ല. നമ്മളൊരിക്കലും ആരെയും അപമാനിക്കരുത്. അതിന് ശേഷം നമ്മുടെ പ്രായത്തിന്റെതാണെന്ന് തോന്നി. ഒരു റിലേഷന്‍ ഒന്നുമില്ലെങ്കിലും നമ്മള്‍ ഭയങ്കര ഹാപ്പിയാണ്. പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ ഒന്നും ഉടനെ ആലോചിക്കുന്നില്ല. കാരണം മറ്റ് ടെന്‍ഷന്‍ ഒന്നും ഉണ്ടാവില്ലല്ലോന്ന് അന്‍ഷിത പറയുന്നു. ഉമ്മയുമായിട്ടാണ് ഏറെ സൗഹൃദം. എല്ലാ കാര്യങ്ങളും തുറന്ന് പറയാറുണ്ട്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X