നടിയെ കരയിപ്പിച്ച് കൊണ്ടുള്ള സര്‍പ്രൈസ്; കൂടെവിടെ ടീം ഒരുക്കിയ സര്‍പ്രൈസില്‍ വികാരഭരിതയായി നടി അന്‍ഷിത
വളരെ കുറഞ്ഞ കാലം കൊണ്ട് ഏഷ്യനെറ്റിലെ മികച്ച സീരിയലുകളില്‍ ഒന്നായി മാറിയിരിക്കുകയാണ് കൂടെവിടെ. നടന്‍ ബിബിന്‍ ജോസും അന്‍ഷിതയും നായിക-നായകന്മാരായി അഭിനയിക്കുന്ന സീരിയല്‍ പ്രധാനപ്പെട്ടൊരു കഥയിലൂടെയാണ് ഇപ്പോള്‍ പോയി കൊണ്ടിരിക്കുന്നത്. അതേ സമയം ഒരുമിച്ച് അഭിനയിക്കുമ്പോഴുള്ള സൗഹൃദം വ്യക്തി ജീവിതത്തിലും അതുപോലെ സൂക്ഷിക്കാന്‍ താരങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. മുന്‍പ് പലപ്പോഴായി അന്‍ഷിത അടക്കമുള്ളവര്‍ അത് വെളിപ്പെടുത്താറുമുണ്ട്.
ഇപ്പോഴിതാ അന്‍ഷിതയ്ക്ക് ഒരു സര്‍പ്രൈസ് കൊടുത്ത് കൊണ്ട് എത്തിയിരിക്കുകയാണ് കൂടെവിടെയിലെ മറ്റ് താരങ്ങള്‍. നടിയുടെ യൂട്യൂബ് ചാനലിലൂടെ ഈ വീഡിയോ പങ്കുവെച്ചകതോടെയാണ് സന്തോഷ വാര്‍ത്ത പുറംലോകവും അറിയുന്നത്. എന്തായാലും ഇതേ സന്തോഷത്തോടെ മുന്നോട്ട് പോവാനാണ് ആരാധകര്‍ അന്‍ഷിതയോട് പറയുന്നത്.

കൂടെവിടെ സീരിയലിലെ സൂര്യ കൈമള്‍ എന്ന കഥാപാത്രത്തിലൂടെ അന്‍ഷിതയെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. ആദ്യം വില്ലത്തി വേഷത്തിലൂടെ മറ്റൊരു സീരിയലില്‍ അഭിനയിച്ചെങ്കിലും കൂടെവിടെയിലെ സാധു പെണ്‍കുട്ടിയായിട്ടാണ് നടി എത്തിയത്. അഭിനയത്തിന് പുറമേ യൂട്യൂബിലും സജീവമാണ് നടി. ലൊക്കേഷനില്‍ നിന്നും സഹമത്സരാര്‍ഥികളുടെ കൂടെയുള്ള വീഡിയോസുമൊക്കെ അന്‍ഷിത പങ്കുവെക്കുന്നത് പതിവാണ്. എന്നാല്‍ ഇത്തവണ അന്‍ഷിത പോലും അറിയാത്തൊരു സര്‍പ്രൈസാണ് പോസറ്റ് ചെയ്തിരിക്കുന്നത്.

വളരെ ചെറിയ കാലം കൊണ്ട് യൂട്യൂബില്‍ ട്രെന്‍ഡിങ് ആവാന്‍ അന്‍ഷിതയ്ക്ക് സാധിച്ചിരുന്നു. ഇതിനോട് അനുബന്ധിച്ച് നടിയ്ക്ക് സില്‍വര്‍ പ്ലേ ബട്ടന്‍ കിട്ടിയിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യം അന്‍ഷിതയ്ക്ക് മുന്‍പേ കൂടെവിടെ സീരിയലിലെ താരങ്ങളാണ് അറിഞ്ഞത്. അതു കൊണ്ട് തന്നെ ഈ സന്തോഷ വാര്‍ത്ത ചെറിയൊരു ആഘോഷമാക്കാനും അവര്‍ തീരുമാനിച്ചു. അന്‍ഷിതയ്ക്ക് വേണ്ടി ഒരു സര്‍പ്രൈസ് ഒരുക്കിയാണ് കൂടെവിടെ ടീം എത്തിയത്.

അന്‍ഷിതയുടെ ചാനലിലെ ഇന്‍ട്രോ വീഡിയോ വരെ താരങ്ങളാണ് എടുത്തത്. അന്‍ഷിയ്ക്ക് ഒരു സര്‍പ്രൈസ് കൊടുക്കാമെന്ന് വിചാരിച്ചിരിക്കുകയാണെന്ന് ബിബിനാണ് പറഞ്ഞത്. അന്‍ഷിയുടെ ചാനല്‍ ഇത്രയും വേഗം കാഴചക്കാരെ കിട്ടിയത് അവളുടെ കഴിവ് കൊണ്ടാണെന്നാണ് നിഷ പറയുന്നത്. ലൊക്കേഷനില്‍ നിന്നും ഒരു ഗെറ്റ് ടുഗദര്‍ പോലെ കൂടാം എന്ന് പറഞ്ഞാണ് കൂടെവിടെയിലെ റാണിയമ്മയെ അവതരിപ്പിക്കുന്ന നിഷ മാത്യുവും റിഷിയായ ബിബിന്‍ ജോസും അതിഥി ടീച്ചറായി എത്തുന്ന ശ്രീധന്യയും കൂടുന്നത്.

അന്‍ഷിത വന്നതിന് ശേഷം വളരെ സര്‍പ്രൈസ് ആയി ബിബിന്‍ സില്‍വര്‍ ബട്ടണ്‍ എടുത്ത് കൊണ്ട് വന്നിരുന്നു. അത് കണ്ട് നടി ഞെട്ടി പോയിരുന്നു. പിന്നാലെ കേക്കും കൊണ്ട് വന്നതോടെ അന്‍ഷിത വികാരഭരിതയായി. സന്തോഷം കൊണ്ട് നടി കരഞ്ഞ് പോയിരുന്നു. താന്‍ യൂട്യൂബ് തുടങ്ങിയിട്ട് വളരെ കുറച്ച് നാളേ ആയിട്ടുള്ളു. അതിനുള്ളില്‍ ഇത് കിട്ടിയപ്പോള്‍ വലിയ സന്തോഷം. ഇനിയും അങ്ങനെയുള്ള പിന്തുണ വേണമെന്നുമൊക്കെയാണ് നടി പറയുന്നത്. തന്റെ വ്യൂവേഴ്സിന്റെ സ്നേഹത്തിന് മുന്നില്‍ താന്‍ കരഞ്ഞ് പോയി എന്ന് പറഞ്ഞു കൊണ്ടാണ് അന്‍ഷിത വീഡിയോ പങ്കുവച്ചത്. അതേ സമയം ഞാനൊരു ലോക മടിച്ചിയാണ്. അങ്ങനെയുള്ള തന്നെ കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ച ടീമിനെയും നടി പരിചയപ്പെടുത്തിയിരുന്നു. അവരോടും നടി നന്ദി പറഞ്ഞു.
Recommended Video
അൻഷിതയുടെ വീഡിയോ കാണാം


Click it and Unblock the Notifications