For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഋഷിയുടേയും സൂര്യയുടേയും റൊമൻസിന് വിമർശനം, കൂടെവിടെ പരമ്പരയെ പിന്തുണച്ച് ആരാധകർ, അവർ പ്രേമിക്കട്ടെ

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആരംഭിച്ച സീരിയൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. ബംഗാളി പരമ്പരയായ മോഹറിന്റെ മലയാളം പതിപ്പാണ് കൂടെവിടെ. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി തുടങ്ങിയ ഭാഷകളിലും സീരിയൽ റീമേക്ക് ചെയ്യുന്നുണ്ട്. മലയാളത്തിലേത് പോലെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മറ്റുള്ള ഭാഷകളിലും ലഭിക്കുന്നത് മലയാളത്തിൽ റേറ്റിംഗിൽ അഞ്ചാം സ്ഥാനത്താണ് കൂടെവിടെ.

  ഷാരൂഖ് ഖാനോട് അഭിനയിക്കാൻ നടിമാർക്ക് താൽപര്യമില്ല, താരറാണിമാർ നടനോടൊപ്പമുള്ള ചിത്രം ഉപേക്ഷിച്ചു...

  സൂര്യ, ഋഷി എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോവുന്നത്. പഠിച്ച് അധ്യാപികയാവുക എന്നതാണ് സൂര്യയുടെ ലക്ഷ്യം. ഇതിനായി സ്വന്തം നാട്ടിൽ നിന്ന് സിറ്റിയിലെ വലിയ കോളേജിൽ എത്തുകയാണ്. എന്നാൽ സൂര്യയ്ക്ക് അവിടെ നല്ല അനുഭവങ്ങളായിരുന്നില്ല കാത്തിരുന്നത്. അനീതിക്കെതിരെ ശബ്ദം ഉയർത്തുന്ന സൂര്യയ്ക്ക് കോളേജ് മനോജമെന്റ് പോലും എതിരായിരുന്നു. സൂര്യ പഠിക്കുന്ന കോളേജിന്റെ ഉടമയും അധ്യാപകനുമാണ് ഋഷി. സൂര്യയോട് ഋഷിയ്ക്ക ഇഷ്ടം തോന്നുന്നതോടെയാണ് കഥ മാറുന്നത്. ഇപ്പോൾ ഇരുവരും പരസ്പരം ഇഷ്ടം തുറന്ന് പ‍റഞ്ഞിരിക്കുകയാണ്.

  കാവ്യയെ നടൻ മാധവന്റെ ഭാര്യയാക്കി, കാണാൻ ആരാധകർ എത്തി, രസകരമായ സംഭവം വെളിപ്പെടുത്തി കാവ്യ

  അൻഷിതയാണ് സൂര്യ കൈമൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിപിൻ ജോസ് ആണ് ഋഷിയായി എത്തുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ഇവർ. അൻഷിത, ഋഷിയെ കുടാതെ വൻ താരനിരയാണ് സീരിയലിൽ അണിനിരക്കുന്നത്. ബിഗ് സ്ക്രീൻ താരം ശ്രീധന്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തുടക്കത്തിൽ നടൻ കൃഷ്ണ കുമാറും സീരിയലിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ സീരിയലിൽ നിന്ന് നടൻ മാറി നിൽക്കുകയാണ്. ഋഷിയുടെ അച്ഛൻ ആദിത്യൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. എന്നാൽ കൃഷ്ണ കുമാറിന് പകരം മറ്റൊരു താരം സീരിയലിൽ എത്തിയിട്ടില്ല.

  നിഷ, കൊച്ചുണ്ണി പ്രകാശൻ, ചിലങ്ക, ഇന്ദുലേഖ എന്നിവരാണ് മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൂര്യയയും ഋഷിയും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞിരിക്കുകയാണ്. പ്രേക്ഷകർ ആ നിമിഷത്തിനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഇ്പ്പോഴിത സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം ഇവരുടെ പ്രണയത്തെ കുറിച്ചാണ്. ഋഷിയുടേയും സൂര്യയുടേയും റെമാൻസ് ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ. എന്നാൽ ഒരു വിഭാഗം വിമർശനവുമായി എത്തുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഋഷ്യയുടെ റൊൻസിനെ കുറിച്ചുള്ള ആരാധികയുടെ കുറിപ്പാണ്. ഋഷിയുടേയും സൂര്യയുടേയും പ്രണയം തനിക്ക് ഇഷ്ടപ്പെട്ടുവെന്നാണ് ആരാധിക പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

  കുറിപ്പ് ഇങ്ങനെ..."എനിക്ക് ഇഷ്ടപെട്ടു. പല ആർട്ടിലും പ്രേമം പൈങ്കിളി ആണെന്ന് പറഞ്ഞു കുറെ എണ്ണത്തിന്റെ രോദനം പലയിടത്തും കാണാറുണ്ട്. പ്രേമം എന്ന് പറയുന്നത് രണ്ടടി ഗ്യാപ് ഇട്ടിരുന്നു ആഗോള കാര്യങ്ങൾ അച്ചടി ഭാഷയിൽ പറയുന്നതാണോ? പ്രേമം ആദ്യം കണ്ണുകളിൽ തുടങ്ങും പിന്നെ ഹൃദയത്തിൽ വല്ലാത്ത പിടച്ചിൽ സൃഷ്ടിക്കും. അത് കാമുകി കാമുകൻമാർ ആയാലും ഭാര്യ ഭർത്താക്കന്മാർ ആയാലും. സൗന്ദര്യം നോക്കിയുള്ള പ്രണയം രണ്ടു പിള്ളേരൊക്കെ ആയി ഭാര്യയുടെ സൗന്ദര്യം പോകുമ്പോൾ തീരും. യഥാർത്ഥ പ്രണയം വയസായി കുഴിയിലോട്ട് പോകുമ്പോഴും കൈകോർത്താവും പോകുക. പിള്ളേർ പ്രേമിക്കട്ടെന്നെ, തന്റെ ലോകം മുഴുവൻ ഒരാളിലേക്ക് ചുരുങ്ങുന്ന ദിവ്യാനുഭൂതിയാണ് പ്രണയം. അതിൽ മുഴുകുമ്പോൾ ചുറ്റുമുള്ള ഒന്നും കാണാൻ പറ്റില്ല"- ആരാധിക കുറിച്ചു. മികച്ച പ്രതികരണമാണ് ഇപ്പോൾ സീരിയലിന് ലഭിക്കുന്നത്. കൂടാതെ നടൻ കൃഷ്ണകുമാറിനെ സീരിയലിലേയ്ക്ക് തിരികെ കൊണ്ട് വരാനും ആരാധകർ പറയുന്നുണ്ട്.

  Recommended Video

  DQവിന്റെ കുറുപ്പും Nivin Paulyയുടെ പടവെട്ടും തിയേറ്ററുകളിലേക്ക്

  മികച്ച പ്രതികരണമാണ് ഇപ്പോൾ സീരിയലിന് ലഭിക്കുന്നത്. കൂടാതെ നടൻ കൃഷ്ണകുമാറിനെ സീരിയലിലേയ്ക്ക് തിരികെ കൊണ്ട് വരാനും ആരാധകർ പറയുന്നുണ്ട്. ഇനി ഞങ്ങൾക്ക് അറിയേണ്ടത് എന്നാണ് ഋഷിയുടെ അച്ഛൻ വരിക എന്നാണെന്നാണ് ആരാധകർ പറയുന്നത്. '' ഇനി ഞങ്ങൾക്ക് അറിയേണ്ടത് എന്നാണ് ഋഷിയുടെ അച്ഛൻ വരിക എന്നാണ് ആദി സാർ ജീവനോടെ ഉണ്ടോ ഋഷിയുടെ അച്ഛനില്ലാതെ ഈ കഥക്ക് പൂർണ്ണത വരില്ല അതുകൊണ്ട് എത്രയും വേഗം ആദി സാറിനെ എത്തിക്കണം എന്നാണ് ആരാധകർ പറയുന്നത്.ഇനിയും ആദി സർ നെ മാറ്റി നിർത്തുന്നത് ശരിയല്ല. എത്രയും പെട്ടന്ന് നമ്മുടെ പഴയ ആദി സറിനെ തന്നെ തിരികെ കൊണ്ടു വരണമെന്നും പറയുന്നുണ്ട്.

  Read more about: serial
  English summary
  Koodevide Serial Fans Support Rishi And Soorya's Romantic Scene, Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X