'പെറ്റമ്മയോളം വരില്ല പോറ്റമ്മ...', അതിഥിയുടെ മാതൃത്വവും സ്നേഹവും തിരിച്ചറിഞ്ഞ് ഋഷി!

ബംഗാളി പരമ്പരയായ മോഹോറിന്‍റെ റീമേക്കായ പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കൂടെവിടെ. ആരേയും പിടിച്ചിരുത്തുന്ന പ്രണയമാണ് പരമ്പര പ്രമേയമാക്കുന്നത്. കോളജില്‍ നടക്കുന്ന പ്രശ്‌നങ്ങളും രസകരമായ ഓർമ പ്രണയങ്ങളും സംഭവങ്ങളും പരമ്പര സ്ക്രീനിലെത്തിക്കുന്നു. സൂര്യയെന്ന പെൺകുട്ടിയാണ് സീരിയലിലെ പ്രധാന കഥാപാത്രം. കാമ്പസ് പ്രണയം എന്നതിനുപരിയായി അപ്രതീക്ഷിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്.

സൂര്യയുടെ അധ്യാപകനും സൂര്യയെ ജീവിന് തുല്യം സ്നേഹിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഋഷി. വളർത്തമ്മ റാണിയമ്മ അടക്കമുള്ളവർ പലവിധ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ പരസ്പരം പ്രണയമുണ്ടായിട്ടും സൂര്യയ്ക്കോ ഋഷിക്കോ അത് തുറന്നുപറയാനോ ഒന്നിച്ച് ജീവിക്കാനോ സാധിക്കാത്ത അവസ്ഥയായിരുന്നു. ഋഷിയുടെ വിവാഹം വരെ ബന്ധുവായ മിത്രയുമായി ഉറപ്പിച്ചിരുന്നു. വളർത്തമ്മയായ റാണിയെ എതിർക്കാൻ കഴിയാത്തതിനാൽ ചെകുത്താനും കടലിനും നടുക്ക് പെട്ട അവസ്ഥയിലായിരുന്നു ഋഷി. ഋഷിയിൽ നിന്നും സൂര്യയെ അകറ്റാൻ അവളെ അഭായപ്പെടുത്താൻ വരെയുള്ള ശ്രമങ്ങൾ റാണിയമ്മ നടത്തിയിട്ടുണ്ട്.

റാണിയമ്മയുടെ തകർച്ചകൾക്ക് തുടക്കമാകുന്നു

അങ്ങനെ റാണിയമ്മ വിരിച്ച കെണിയിൽ നിന്നും ഋഷിയാണ് തലനാരിഴയ്ക്ക് സൂര്യയെ രക്ഷപ്പെടുത്തിയത്. സൂര്യയുടെ ജീവന് ഭീഷണിയുള്ളതിനാൽ സൂര്യയെ സാബു അടക്കമുള്ള ​ഗുണ്ടകളുടെ കൈയ്യിൽ നിന്നും രക്ഷപ്പെടുത്തിയിട്ടും തിരികെ നാട്ടിലേക്ക് പോകാതെ ഋഷിയുടെ അമ്മയുടെ തറവാട് വീട്ടിൽ ഒളിച്ച് താമസിക്കുകയാണ് ഋഷിയും സൂര്യയും. അതിനിടയിൽ ‌ പ്രേക്ഷകർ ഏറെ കാത്തിരുന്ന രം​ഗങ്ങളിലൊന്നായ ഋഷി-സൂര്യ പ്രണയം തുറന്ന് പറച്ചിൽ നടന്നിരുന്നു. നാളുകളായി നാട്ടിൽ നിന്നും വിട്ട് കഴിയുന്ന ഋഷിയേയും സൂര്യയേയും കാണാൻ അതിഥി ടീച്ചർ എത്തിയിരിക്കുകയാണ്. ഇരുവരേയും കാണുക എന്നതിലുപരി മകനായ റിഷിക്ക് തന്നെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റി റാണിയമ്മയുടെ കൈകളിൽ നിന്നും ഋഷിയെ വീണ്ടെടുക്കുക എന്ന ലക്ഷ്യം കൂടി അതിഥി ടീച്ചർക്കുണ്ട്.

മാതൃവാത്സല്യമെന്തെന്ന് ഋഷി തിരിച്ചറിയുന്നു

തുടക്കത്തിൽ അമ്മയോട് അനിഷ്ടക്കേടുണ്ടായിരുന്നു ഋഷിക്ക്. പലപ്പോഴായി അതിഥി ടീച്ചറോട് ഋഷി അത് പ്രകടിപ്പിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ തെല്ല് ഭയത്തോടൊണ് അതിഥി ടീച്ചർ ഓരോ വാക്കും ഋഷിയോട് സംസാരിക്കുന്നത്. ഇപ്പോൾ റിഷിക്കും സൂര്യയ്ക്കുമൊപ്പം എല്ലാം മറന്ന് സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങുന്ന അതിഥിയാണ് പുതിയ പ്രമോയിലുള്ളത്. മകനിലേക്ക് അമ്മയെ അടുപ്പിക്കാൻ എല്ലാവിധ പിന്തുണയുമായി സൂര്യയുമുണ്ട്. അമ്മയുടെ യഥാർഥ സ്നേഹം എന്താണെന്ന് റിഷി തിരിച്ചറിയണമെങ്കിൽ അതിഥി ടീച്ചർ ഭയപ്പെടാതെ ഒരു പെറ്റമ്മയുടെ അധികാരത്തോടെയും അവകാശത്തോടെയും ഋഷിയോട് പെരുമാറണമെന്നെല്ലാം സൂര്യ അതിഥി ടീച്ചർക്ക് പറഞ്ഞ് കൊടുക്കുന്നതും പുതിയ പ്രമോയിൽ കാണാം.

Recommended Video

Kurup movie in 50 crore club on its fifth day | FilmiBeat Malayalam
ആദിത്യനെ തിരികെ കൊണ്ടുവരണമെന്ന് ആരാധകർ

തറവാട്ടിൽ നിന്നും തിരികെ നാട്ടിലേക്ക് പോകും മുമ്പ് അതിഥി ടീച്ചർ റിഷി കോമ്പോയിലുള്ള മാതൃവാത്സല്യവും സ്നേഹവും കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. പരമ്പരയിലെ അതിഥി ടീച്ചറായി നിട ശ്രീധന്യയാണ് എത്തുന്നത്. ടെലിവിഷൻ അവതാരകയായി കരിയർ തുടങ്ങിയ നടിയാണ് ശ്രീധന്യ. കൂടെവിടെയിലൂടെയാണ് കൂടുതൽ പ്രേക്ഷകരെ ശ്രീധന്യയ്ക്ക ലഭിച്ചത്. കൂടെവിടെ പരമ്പരയിലെ നായികാ നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിന്‍ ജോസും അന്‍ഷിത അഞ്ജിയുമാണ്. സീത എന്ന പരമ്പരയിലൂടെ മലയാളിക്ക് പരിചിതനായ നടനാണ് ബിപിന്‍ ജോസ്. പരമ്പരയിലെ നായികാ കഥാപാത്രം സൂര്യയായെത്തുന്ന അന്‍ഷിത കബനി എന്ന പരമ്പരയിലൂടെയാണ് ജനങ്ങളുടെ മനസ് കീഴടക്കിയത്. അതിഥി ടീച്ചറിനെപ്പോലെ തന്നെ കൂടെവിടെയിലേക്ക് ആദിത്യൻ എന്ന കഥാപാത്രത്തെ തിരികെ കൊണ്ടുവരണമെന്ന ആവശ്യവും സീരിയൽ ആരാധകർ ആവശ്യപ്പെടുന്നുണ്ട്. നടൻ കൃഷ്ണകുമാറായിരുന്നു ആദിത്യനായി സീരിയലിൽ വേഷമിട്ടിരുന്നത്. സീരിയൽ തുടങ്ങി കുറച്ച് നാൾ പിന്നിട്ടപ്പോഴേക്കും താരം സീരിയലിൽ നിന്നും പിന്മാറിയിരുന്നു. ശേഷം ഇതുവരേയും മറ്റാരേയും ഈ കഥാപാത്രമായി കൊണ്ടുവന്നിട്ടില്ല.

More from Filmibeat

Read more about: television malayalam serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X