പ്രിയ പത്നിഅതീവഗുരുതരമായ അവസ്ഥയിലൂടെ നീങ്ങുകയാണ്, നടന്റെ പോസ്റ്റ് വൈറലാകുന്നു

കൊവിഡ് വൈറസ് വ്യാപനം ജനജീവിതം താറുമാറാക്കിയിരിക്കുകയാണ്. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെങ്കിലും പലപ്പോഴും ജനജീവിതത്തിന് ഭീക്ഷണിയായി ക്ഷണിക്കാത്ത അതിഥിയെ പോലെ കൊറോണ വൈറസ് ജീവിതത്തിലേയ്ക്ക് കടന്നു വരുന്നിണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടൻ കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. ഭാര്യയ്ക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ കുറിച്ചായിരുന്നു നടന്റെ വാക്കുകൾ. പോസ്റ്റ് വൈറലായിട്ടുണ്ട്. ദിവസങ്ങളായി കോവിഡാൽ അതീവഗുരുതരമായ അവസ്ഥയിലൂടെ പ്രിയപത്നി നീങ്ങുകയാണ്. കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ! ജീവൻ കൈയ്യിലൊതുക്കി ഞാൻ കൂടെ നിൽക്കുന്നുവെന്നും നടൻ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു. പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ...

kuttikkal jayachadren

പ്രിയരേ,ദിവസങ്ങളായി കൊവിഡാൽ അതീവഗുരുതരമായ അവസ്ഥയിലൂടെ പ്രിയപത്നി നീങ്ങുകയാണ്! കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ! ജീവൻ കൈയ്യിലൊതുക്കി ഞാൻ കൂടെ നിൽക്കുന്നു. അതൊരു ത്യാഗമല്ല. കടമയാണ്. പറയുന്നത് മറ്റൊന്നാണ്, കൊവിഡ് ഭീകരമല്ല! നമ്മളാണ് അവനെ ഭീകരനാക്കുന്നത്! നമ്മൾ പത്ത് പേരുണ്ടെങ്കിൽ ഒരാളുടെ അനാസ്ഥ മതി, ഗതി ഭീകരമാവാൻ. ദയവായി അനാവശ്യ അലച്ചിൽ ഒഴിവാക്കുക. മാസ്ക്ക് സംസാരിക്കുമ്പോഴും, അടുത്ത് ആൾ ഉളളപ്പോഴും ധരിക്കണം.

ഗ്ലൗസ് ധരിച്ചാലും കൈ അണുവിമുക്തമാക്കാതെ മുഖത്ത് തൊടരുത്. ഞങ്ങൾ ഇതെല്ലാം പാലിച്ചു, പക്ഷേ...ധാരാളം വെളളം കുടിക്കണം പ്രത്യേകിച്ച് സ്ത്രീകൾ..🙏പുറത്ത് ഹൃദയപൂർവ്വം കൂട്ടുനിൽക്കുന്ന സി.പി.എം പ്രവർത്തകർക്കും, രാഷ്ട്രീയത്തിനതീതമായി ഒപ്പം നിൽക്കുന്ന പ്രിയ കൂട്ടുകാർക്കും, നന്നായി പരിപാലിക്കുന്ന ആശുപത്രിജീവനക്കാർക്കും, പ്രിയപ്പെട്ട നിങ്ങൾക്കും നന്ദി- നടൻ ഫേസ്ബുക്കിൽ കുറിച്ചു.

Recommended Video

Bigg Boss Malayalam Set Sealed for Shooting During Lockdown as 8 Workers Contract Covid-19

താരത്തിന് പിന്തുണയുമായി സുഹൃത്തുക്കളും സഹപ്രവർത്തകരം രംഗത്ത് എത്തിയിട്ടുണ്ട് . കുറവില്ലേടാ, പ്രാർത്ഥിക്കുന്നു. വേഗം സുഖമാവും ധൈര്യമായിരിക്ക് . ഞാൻ വിളിക്കാമെന്നായിരുന്നു നടൻ മനോജ് കുമാറിന്റെ കമന്റ്. ദിവസങ്ങൾക്ക് മുൻപ് ഇതേ അവസ്ഥയിലൂടെ കടന്നു വന്ന വ്യക്തിയാണ് മനോജ്. മനോജിന്റെ ഭാര്യയും അഭിനേത്രിയുമായ ബീന ആന്റണിക്കും കൊവിഡ് ബാധിച്ചിരുന്നു. ദിവസങ്ങൾ മുൻപായിരുന്നു ബീന കൊവിഡ് വിമുക്തയായ വീട്ടിലേയ്ക്ക് എത്തിയത്. മനോജ് ആണ് പ്രിയപ്പെട്ട നടിയ്ക്ക് കൊവിഡ് പോസിറ്റീവായ വിവരം പ്രേക്ഷകരെ അറിയിച്ചത്. ആശുപത്രിയിലേക്ക് പോവാൻ മടി കാണിച്ചത് തെറ്റായ തീരുമാനമായെന്ന് ബീന ആന്റണി പറഞ്ഞിരുന്നു.

More from Filmibeat

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X