സീരിയലില്‍ അഭിനയിക്കാന്‍ ജയസൂര്യയ്ക്കും താല്‍പര്യം! മരണം വരെ തനിക്കും അഭിനയിക്കണമെന്ന് കെപിഎസി ലളിത

നായികയായും ഹാസ്യതാരമായും വില്ലത്തിയായും ഒത്തിരി അമ്മ വേഷങ്ങള്‍ ചെയ്തും നടി കെപിഎസി ലളിത പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായി മാറിയിരുന്നു. കൈ നിറയെ സിനിമകള്‍ ഇപ്പോഴുമുണ്ടെങ്കിലും ടെലിവിഷന്‍ പരമ്പരയിലും നടി അഭിനയിക്കുന്നുണ്ട്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് കെപിഎസി ലളിതയാണ്.

ജനപ്രീതി സ്വന്തമാക്കി ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുന്ന പരമ്പരയില്‍ താന്‍ മരിക്കുന്നത് വരെ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറയുകയാണ് നടിയിപ്പോള്‍. മാത്രമല്ല ജയസൂര്യ അടക്കമുള്ള നിരവധി താരങ്ങളും ആ പരിപാടിയില്‍ അഭിനയിക്കാന്‍ ഒരു ദിവസമെങ്കിലും കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായിട്ടും മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുകയാണ്.

kpac-lalitha

'സിനിമാ സെറ്റിലൊക്കെ ചെല്ലുമ്പോള്‍ പലരും തട്ടീം മുട്ടീം പരമ്പരയുടെ വിശേഷങ്ങള്‍ ചോദിക്കുകയും അതില്‍ എനിക്കും അഭിനയിക്കണമെന്ന് പറയുന്നവരുമുണ്ട്. ഈ അടുത്ത് ജയസൂര്യ വരെയും ഒരു ദിവസമെങ്കിലും അഭിനയിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മരണം വരെ തനിക്ക് തട്ടീം മുട്ടീം സീരിയലില്‍ അഭിനയിക്കാന്‍ താല്‍പര്യമാണെന്നാണ് കെപിഎസി ലളിത പറയുന്നത്. സിനിമയുടെ ഷൂട്ടിങ് തിരക്കുള്ളത് കൊണ്ട് തട്ടീം മുട്ടീം പരമ്പരയാണിത്. ഇപ്പോഴും വളരെ നന്നായി മുന്നോട്ട് പോകുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും നടി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X