തിലകനുമായി വര്‍ഷങ്ങളോളം മിണ്ടാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി കെപിഎസി ലളിത!

By Nimisha

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് കെപിഎസി ലളിത. യശ്ശശരീരനായ ഭരതന്റെ പ്രിയപത്‌നി. സിദ്ധാര്‍ത്ഥിന്റെയും ശ്രീക്കുട്ടിയുടെയും അമ്മ. നാടകവേദിയില്‍ നിന്നും സിനിമയിലേക്കെത്തി പിന്നീട് മലയാള സിനിമയുടെ എല്ലാമായി മാറുകയായിരുന്നു ഈ അഭിനേത്രി.

കോമഡിയായാലും സ്വഭാവ വേഷമായാലും തന്‍മയത്തത്തോടെ അവതരിപ്പിക്കാന്‍ കെപിഎസി ലളിതയ്ക്ക് കഴിഞ്ഞിരുന്നു. സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്‌സന്‍ കൂടിയാണ് അവര്‍. തുടക്കം മുതല്‍ തനിക്ക് കോമഡി കഥാപാത്രങ്ങളായിരുന്നു ലഭിച്ചതെന്ന് അവര്‍ പറയുന്നു. ഫ്‌ളവേഴ്‌സ് ചാനലിന്റെ പരിപാടിക്കിടയില്‍ സംസാരിക്കുകയായിരുന്നു ഈ അഭിനേത്രി. നടന്‍ തിലകനുമായി വര്‍ഷങ്ങളോളം മിണ്ടാതിരുന്നതിനെക്കുറിച്ചും അവര്‍ വെളിപ്പെടുത്തിയിരുന്നു.

തിലകന്‍ ചേട്ടനുമായുള്ള പിണക്കത്തെക്കുറിച്ച്

തിലകന്‍ ചേട്ടനുമായുള്ള പിണക്കത്തെക്കുറിച്ച്

സ്ഫടികം സിനിമയില്‍ അഭിനയിക്കുന്നതിനിടയിലെ അനുഭവത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് തിലകന്‍ ചേട്ടനുമായുള്ള പിണക്കത്തെക്കുറിച്ച് കെപിഎസി ലളിത തുറന്നുപറഞ്ഞത്.

രണ്ടര വര്‍ഷം മിണ്ടാതിരുന്നിട്ടുണ്ട്

രണ്ടര വര്‍ഷം മിണ്ടാതിരുന്നിട്ടുണ്ട്

ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രമായ സ്ഫടികത്തില്‍ കെപിഎസി ലളിതയുടെ ഭര്‍ത്താവായാണ് തിലകന്‍ വേഷമിട്ടത്. രണ്ടര വര്‍ഷത്തോളം മിണ്ടാതിരുന്നതിന് ശേഷമാണ് തിലകന്‍ ചേട്ടനൊപ്പം അഭിനയിച്ചത്.

അഭിനയിക്കാന്‍ സമ്മതിച്ചോ?

അഭിനയിക്കാന്‍ സമ്മതിച്ചോ?

ചിത്രത്തില്‍ അഭിനയിക്കുന്നതിനായി തന്നെ വിളിച്ചപ്പോള്‍ കൂടെ അഭിനയിക്കുന്നത് തിലകന്‍ ചേട്ടനാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിച്ചോ എന്നായിരുന്നു താന്‍ ചോദിച്ചതെന്ന് കെപിഎസി ലളിത പറയുന്നു.

തിലകന്‍ ചേട്ടന്‍ വരണമെങ്കില്‍

തിലകന്‍ ചേട്ടന്‍ വരണമെങ്കില്‍

സ്ഫടികത്തിന്റെ ലൊക്കേഷനില്‍ താന്‍ ആദ്യം എത്തിക്കഴിഞ്ഞാലേ തിലകന്‍ ചേട്ടന്‍ വരുള്ളൂയെന്ന് പറഞ്ഞിരുന്നു. ഇതനുസരിച്ച് താന്‍ പുലര്‍ച്ചെ സെറ്റില്‍ എത്തിയിരുന്നു. തന്നെക്കണ്ട് ആകെ അമ്പരന്ന അണിയറപ്രവര്‍ത്തകര്‍ കാര്യം തിരക്കിയപ്പോഴാണ് തിലകന്‍ ചേട്ടന്റെ കാര്യത്തെക്കുറിച്ച് പറഞ്ഞത്.

തിരുവനന്തപുരത്തു നിന്നും പുറപ്പെടണമെങ്കില്‍

തിരുവനന്തപുരത്തു നിന്നും പുറപ്പെടണമെങ്കില്‍

തിരുവനന്തപുരത്ത് നിന്നും അദ്ദേഹം പുറപ്പെടണമെങ്കില്‍ താന്‍ ലൊക്കേഷനിലെത്തണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അണിയറപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് അദ്ദേഹം ഒപ്പിച്ച തമാശയാണ് ഇതെന്ന് മനസ്സിലാക്കിയത്.

സമാഗമം പരിപാടിയില്‍ പറഞ്ഞു

സമാഗമം പരിപാടിയില്‍ പറഞ്ഞു

തിലകന്‍ ചേട്ടന്റെ സമാഗമം പരിപാടിയില്‍ വിളിച്ചപ്പോള്‍ ഇക്കാര്യം പറയുമെന്ന് പറഞ്ഞപ്പോഴാണ് പറഞ്ഞോളായിരുന്നു അദ്ദേഹം പറഞ്ഞത്. അനിയത്തിപ്രാവ് ചിത്രീകരണത്തിനിടയില്‍ ശ്രീവിദ്യയാണ് തങ്ങളുടെ പിണക്കം അവസാനിപ്പിച്ചത്.

സ്‌നേഹത്തോടെയുള്ള ഉപദ്രവം

സ്‌നേഹത്തോടെയുള്ള ഉപദ്രവം

പരിപാടിക്കിടയിലും നാടകവുമായി ബന്ധപ്പെട്ടുള്ള യാത്രകളിലുമൊക്കെയായി അദ്ദേഹം ഒരുപാട് പണി ഒപ്പിച്ചിട്ടുണ്ടെന്ന് അവര്‍ പറയുന്നു. എല്ലാം സ്‌നേഹത്തോടെയുള്ള ഉപദ്രവമായിരുന്നുവെന്നും കെപിഎസി ലളിത പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X