twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉപ്പും മുളകിലെ ബാലുവിന്റെ അച്ഛന്‍ വീണ്ടും പൃഥ്വിരാജിനൊപ്പം! കോശിയുടെ കുമാരന്റെ പുതിയ വിശേഷം ഇതാണ്!

    |

    ഉപ്പും മുളകുമെന്ന പരമ്പര കാണുന്നവര്‍ക്കെല്ലാം പരിചിതനാണ് കോട്ടയം രമേഷ്. ബാലുവിന്റെ അച്ഛനായെത്തുന്നത് അദ്ദേഹമാണ്. അച്ഛന് മുന്നില്‍ വിനയാനിതനായി നില്‍ക്കുന്ന ബാലുവിനെക്കണ്ട് നീലുവും മക്കളും ചിരിക്കുന്നത് സ്ഥിരം സംഭവമാണ്. മിനിസ്‌ക്രീനില്‍ മാത്രമല്ല ബിഗ് സ്‌ക്രീനിലും സജീവമാണ് അദ്ദേഹം. അയ്യപ്പനും കോശിയുമെന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. കോശിയുടെ ഡ്രൈവറായ കുമാരനെ അവതരിപ്പിച്ചത് രമേഷായിരുന്നു. ലോക് ഡൗണ്‍ കാലത്തെ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് അദ്ദേഹം. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

    സുന്ദരിയായ പെണ്‍പിള്ളേരെ കണ്ടാല്‍ ഭാര്യയെ പെങ്ങളാക്കും! കിടിലന്‍ സര്‍പ്രൈസ് വെളിപ്പെടുത്തി ജീവ!സുന്ദരിയായ പെണ്‍പിള്ളേരെ കണ്ടാല്‍ ഭാര്യയെ പെങ്ങളാക്കും! കിടിലന്‍ സര്‍പ്രൈസ് വെളിപ്പെടുത്തി ജീവ!

    കോട്ടയം ജില്ലയിലെ നീറിക്കാടാണ് സ്വന്തം നാട്. ഞങ്ങള്‍ 7 മക്കളായിരുന്നു. ചായക്കടക്കാരനായിരുന്നു അച്ഛന്‍. തട്ടിമുട്ടി കഴിഞ്ഞുപോന്നിരുന്ന കുടുംബമായിരുന്നു.
    ഒരു ചെറിയ ഓടിട്ട വീട്ടിലാണ് ഓർമകൾ തുടങ്ങുന്നത്. അമ്മയുടെ പൊൻകുന്നത്തുള്ള തറവാട് വലിയ കൂട്ടുകുടുംബമായിരുന്നു. അവർ 11 മക്കളായിരുന്നു. എല്ലാ ഓണത്തിനും മക്കളും കൊച്ചുമക്കളുമെല്ലാം അവിടെ ഒത്തുകൂടും. ഒരു ഉത്സവത്തിനുള്ള ആളുണ്ടാകും. പിന്നീട് ഞാൻ വലുതായപ്പോഴേക്കും തറവാട് ഭാഗം വച്ച് എല്ലാവരും പലവഴിക്ക് പിരിഞ്ഞു. പിന്നീട് ആ തറവാട് പൊളിച്ചുകളഞ്ഞു. വീടിനെക്കുറിച്ച് എന്തെങ്കിലും വിശേഷതയുള്ള ഓർമകൾ അതോടെ അവസാനിച്ചുവെന്നും അദ്ദേഹം പറയുന്നു.

    മകനെ ഓര്‍ത്ത് വിഷമിച്ചിരിക്കുന്ന വിജയിനെ അജിത്ത് വിളിച്ചിരുന്നോ? യാഥാര്‍ത്ഥ്യം ഇങ്ങനെയാണ്!മകനെ ഓര്‍ത്ത് വിഷമിച്ചിരിക്കുന്ന വിജയിനെ അജിത്ത് വിളിച്ചിരുന്നോ? യാഥാര്‍ത്ഥ്യം ഇങ്ങനെയാണ്!

    സ്‌കൂൾകാലം മുതൽ സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹം തലയിൽ കയറി. അന്ന് നാടകമാണ് സിനിമയിലേക്കുള്ള എളുപ്പവഴി. അങ്ങനെ അമച്വർ നാടകത്തിൽ തുടങ്ങി. പിന്നീട് പ്രഫഷനൽ നാടകത്തിലേക്ക് മാറി. പക്ഷേ സിനിമ അപ്പോഴും പിടിതരാതെ നിന്നു. ഇപ്പോൾ 45 വർഷമായി നാടകരംഗത്ത് എത്തിയിട്ട്. ഇതിനിടയ്ക്ക് അഭിനയമോഹം കൊണ്ട് ചെറിയ വേഷങ്ങളിൽ സിനിമയിൽ മിന്നിമറഞ്ഞിട്ടുണ്ട്.

    ഉപ്പും മുളകില് ബാലുവിനെ വിറപ്പിക്കുന്ന അച്ഛനായെത്തുന്നത് കോട്ടയം രമേഷാണ്. വാഴക്കാലയുള്ള പാറമട വീട് ഇപ്പോൾ എല്ലാവർക്കും പരിചിതമാണല്ലോ. കോലഞ്ചേരിയിലുള്ള ഒരു വീടാണ് എന്റെ കഥാപാത്രത്തിന്റെ ശൂലംകുടി വീടായി കാണിക്കുന്നത്.

    KR Ramesh

    ആ സീരിയലിനൊപ്പം എന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. അതോടെ കുറച്ചു സിനിമകളിൽ അവസരം ലഭിച്ചു. അത് കണ്ടാണ് തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി അയ്യപ്പനിലേക്ക് വിളിക്കുന്നത്..ഇപ്പോൾ ആടുജീവിതം എന്ന സിനിമയിലും പൃഥ്വിരാജിനൊപ്പം വേഷമുണ്ട്. കൊറോണക്കാലത്ത് വീട്ടിൽത്തന്നെയാണ്. വീട് വൃത്തിയാക്കുക, ടിവി കാണുക..ഇതൊക്കെയാണ് പണികളെന്നും രമേഷ് പറയുന്നു.

    English summary
    KR Ramesh about Lock Down days!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X