ജാതി പ്രശ്നമായി, നാല് മക്കൾ പിറന്നിട്ടും അകൽച്ച, യൂട്യൂബിൽ കാണുന്നത് പോലെയായിരുന്നില്ല; താര കുടുംബം നേരിട്ടത്

ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുമായി ബന്ധപ്പെട്ട വിവാ​ദം ആരോപണ പ്രത്യാരോപണങ്ങളുമായി തുടരുകയാണ്. ദിയ ജാതീയമായി അധിക്ഷേപിച്ചു എന്ന് പരാതി നൽകിയ ജീവനക്കാരികൾ ആരോപിക്കുന്നുണ്ട്. ഇതിന് ദിയ കൃഷ്ണ നൽകിയ മറുപടി കഴിഞ്ഞ ദിവസം ഏറെ ചർച്ചയായി. എന്റെ അച്ഛൻ നായരാണ്, അമ്മ ഈഴവയും ഭർത്താവ് ബ്രാഹ്മമണനും. താൻ ജാതി വിവേചനം കാണിക്കുന്ന ആളല്ലെന്നാണ് ദിയ പറഞ്ഞത്. കൃഷ്ണകുമാർ-സിന്ധു കൃഷ്ണ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇതോടെ ആരാധകർ തിരയുന്നത്. പ്രണയിച്ച് വിവാഹം ചെയ്തവരാണ് കൃഷ്ണ കുമാറും സിന്ധു കൃഷ്ണയും.

ജാതി വ്യത്യാസം, സാമ്പത്തികമായുള്ള അന്തരം തുടങ്ങിയവ കാരണം സിന്ധു കൃഷ്ണയുടെ കുടുംബത്തിന് വിവാഹത്തോട് എതിർപ്പുണ്ടായിരുന്നു. ഒരിക്കൽ കെെരളി ‌ടിവിയിൽ ഇതേക്കുറിച്ച് കൃഷ്ണ കുമാർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അന്ന് സാമ്പത്തികമായി ഇവർ എന്നേക്കാളും മുകളിലുള്ള കുടുംബമാണ്. അന്നത്തെ കാലത്ത് പണമുള്ളവരാകുമ്പോൾ ഡോക്ടർ, എഞ്ചിനീയർ മതി മക്കൾക്ക് എന്ന് ചിന്തിക്കും. എന്റെ കുടുംബത്തേക്കാൾ സാമ്പത്തികമായി വളരെ മുകളിലായിരുന്നു ഇവർ.

Krishna Kumar   Sindhu Krishna
Photo Credit: Instagram / Sindhu Krishna

എന്തായാലും അവരുടെ ഭാ​ഗത്ത് നിന്ന് എതിർപ്പോ ഇഷ്‌ടക്കുറവോ ഉണ്ടാകും. അതിൽ തെറ്റുമില്ല. ജാതി വ്യത്യാസവും അന്ന് പ്രശ്നമായെന്ന് കൃ‍ഷ്ണ കുമാർ തുറന്ന് പറഞ്ഞു. എത്രയൊക്കെ പുരോ​ഗമനമെന്ന് പറഞ്ഞാലും ഇന്നും അതൊരു ഇഷ്യു തന്നെയാണ്. ഇവളുടെ അച്ഛനും അമ്മയും എന്റെ അച്ഛനും അമ്മയുമായി സംസാരിച്ചപ്പോൾ അത് കല്യാണത്തിലേക്ക് നീങ്ങി. ഒരു കുഴപ്പവുമില്ലാതെ വളരെ സ്മൂത്ത് ആയിരുന്നു. ഞാൻ വിചാരിച്ചതിനേക്കാളും.

പക്ഷെ അതിന് ശേഷം ജാതി പ്രശ്നം ഉണ്ടായി. അത് അവരിൽ ആര് കയറ്റിക്കൊടുത്തെന്ന് അറിയില്ല. നമ്മുടെ സമുദായത്തിൽ പഠിപ്പും കാശുമുള്ള പിള്ളേരുള്ളപ്പോൾ തെണ്ടി നടക്കുന്ന നടനെക്കൊണ്ട് കെട്ടിക്കണോ എന്ന ചിന്ത പുള്ളിയിൽ (സിന്ധു കൃഷ്ണയുടെ പിതാവ്) വന്നു. ചെറിയ പ്രശ്നങ്ങളുണ്ടായി. പക്ഷെ കല്യാണത്തെ ബാധിച്ചില്ല. കല്യാണം തിരുവനന്തപുരത്ത് വെച്ച് വളരെ വിശാലമായി നടത്തി. എങ്കിൽ പോലും അത് പൂർണ ഇഷ്‌ടത്തോടെയായിരുന്നില്ലെന്ന് എനിക്കറിയാം.

Krishna Kumar   Sindhu Krishna
Photo Credit: Instagram / Sindhu Krishna

പക്ഷെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് അന്നേ എനിക്കറിയാം. അവർക്ക് നമ്മളെക്കൊണ്ടും ആവശ്യമില്ല, നമുക്ക് അവരെക്കാെണ്ടും ആവശ്യമില്ല എന്ന് തോന്നിച്ചു. അവർ അവരുടെ രീതിയിൽ പോയി. എന്നാൽ വീട്ടിൽ എന്തെങ്കിലും ഫങ്ഷനുണ്ടെങ്കിൽ വരും. പക്ഷെ ഇഷ്ടക്കുറവുണ്ട്. അത് ഇപ്പോഴുമുണ്ട് (വർഷങ്ങൾക്ക് മുമ്പ് പറഞ്ഞത്).

എന്നേക്കാൾ വേദന ഇവൾക്കായിരിക്കും. ഇവൾക്ക് എപ്പോൾ വേണമെങ്കിലും വീട്ടിൽ പോകാം. അതിലൊന്നും എനിക്ക് യാതൊരു പ്രശ്നവുമില്ല. ഞാനവരുമായി ഇടപഴകിയിട്ടുമുണ്ട്. എങ്കിൽ പോലും അവസാനം ഒരു പ്രശ്നമുണ്ടാകും. ഞങ്ങൾക്ക് നാല് മക്കളുണ്ട്. അവരിപ്പോൾ ഞങ്ങളുടെ വീട്ടിൽ നിന്നും വെറും നാല് കിലോ മീറ്റർ ദൂരെയാണ് താമസിക്കുന്നത്. ഈ കൊച്ചുമക്കളുമായി എത്ര സുഖകരമായ ജീവിതം അവർക്കുണ്ടാകും. രണ്ട് കൂട്ടർക്കും നഷ്ടമാണ്.

ഐക്വമത്വം മഹാബലം എന്ന് പറയുന്നത് സത്യമാണ്. പക്ഷെ രണ്ട് കൂട്ടർക്കും വാശിയുണ്ടെന്നും അന്ന് കൃഷ്ണ കുമാർ പറഞ്ഞു. ഇന്ന് സിന്ധു കൃഷ്ണയുടെ യൂട്യൂബ് ചാനലിൽ മാതാപിതാക്കളെ കാണാം. സിന്ധുവിന്റെ കൃഷ്ണകുമാറിന്റെയും വീട്ടിൽ ഇവർ താമസിക്കാറുമുണ്ട്. വിവാഹസമയത്ത് അകൽച്ചയുണ്ടായെങ്കിലും ഇന്നിവർ സന്തോഷത്തോടെ കഴിയുന്നു. കൃഷ്ണ കുമാറിന്റെയും സിന്ധു കൃഷ്ണയുടെയും നാല് മക്കളും ഇന്ന് സോഷ്യൽ മീഡിയയിലെ താരങ്ങളാണ്. മൂത്ത മകൾ അഹാന കൃഷ്ണ മാത്രമാണ് സിനിമ കരിയറായെടുത്തത്. ബാക്കി മൂന്ന് പേരും ഇൻഫ്ലുവൻസേർസായി അറിയപ്പെടുന്നു. ദിയക്ക് ബിസിനസുമുണ്ട്.

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X