ഓമിക്ക് ഒരു അച്ഛനുണ്ട്, അശ്വിനെവിടെ? കുഞ്ഞിനെ മാത്രം മതിയോ; അശ്വിൻ ഇപ്പോഴും പുറത്തെന്ന് വിമർശനം
മരുമകനായ അശ്വിൻ കൃഷ്ണയോട് സിന്ധു കൃഷ്ണ വേർതിരിവ് കാണിക്കുന്നു എന്ന വിമർശനം കുറേ നാളുകളായി തുടരുന്നുണ്ട്. അടുത്തിടെ ചിക്കൻ കറി വെച്ചപ്പോൾ അശ്വിന് ചിക്കൻ ലെഗ് കൊടുക്കേണ്ടെന്ന് സിന്ധു പറഞ്ഞത് വലിയ വിമർശനത്തിന് കാരണമായി. അശ്വിൻ എന്തിന് ഇത്രയും അപമാനം സഹിച്ച് ഭാര്യ വീട്ടിൽ തുടരുന്നു എന്ന വിമർശനവും വന്നു. എന്നാൽ അശ്വിൻ ഈ സംഭവം കാര്യമായി എടുത്തിട്ടേയില്ല. സ്വന്തം വീട് പോലെയാണ് അശ്വിന് ഭാര്യ ദിയയുടെ വീടും. ദിയ അടുത്തിടെയാണ് അമ്മയായത്. ഈ സാഹചര്യത്തിലാണ് അശ്വിൻ ദിയയുടെ വീട്ടിൽ നിൽക്കുന്നത്.
ഇപ്പോഴിതാ മറ്റൊരു വിമർശനം വന്നിരിക്കുകയാണ് താര കുടുംബത്തിന്. ദീപാവലി ആശംസയറിയിച്ച് കൊണ്ട് കുടുംബ സമേതമുള്ള ഫോട്ടോ പങ്കുവെച്ചതായിരുന്നു ദിയ കൃഷ്ണയുടെ പിതാവ് കൃഷ്ണ കുമാർ. തന്റെ ഭാര്യയും നാല് മക്കളും പേരക്കുട്ടിയും ഫോട്ടോയിലുണ്ട്. എന്നാൽ അശ്വിൻ മാത്രമില്ല. അശ്വിൻ കുടുംബാംഗമാണെന്ന് ഇപ്പോഴും കൃഷ്ണകുമാറിന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലേ എന്നാണ് നെറ്റിസൺസിന്റെ ചോദ്യങ്ങൾ.

മരുമകനാണോ ഫോട്ടോ എടുത്തത്, മരുമകനെ കൂടി ഫോട്ടോയിൽ ഉൾപ്പെടുത്താമായിരുന്നു എന്നിങ്ങനെ കമന്റുകൾ വരുന്നുണ്ട്. പേരക്കുട്ടിയായ ഓമി ഫോട്ടോയിലുണ്ട്. ആ കുഞ്ഞിന്റെ അച്ഛനാണ് അശ്വിൻ. ആ പരിഗണന നൽകേണ്ടേയെന്നാണ് അശ്വിനെ സ്നേഹിക്കുന്നവരുടെ ചോദ്യം. ഇതേ പോലെ ദിയയെ ഉൾപ്പെടുത്താതെ അശ്വിന്റെ വീട്ടുകാർ കുഞ്ഞിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാൽ എങ്ങനെ തോന്നുമെന്നും ചോദ്യങ്ങളുണ്ട്. കഴിഞ്ഞ വർഷമായിരുന്നു ദിയയും അശ്വിനും വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു. പ്രണയത്തിലായി അധികം വെെകാതെ വിവാഹ ജീവിതത്തിലേക്ക് കടക്കാൻ ഇരുവരും തീരുമാനിച്ചു. നേരത്തെ ഇരുവരും സുഹൃത്തുക്കളായിരുന്നു. അശ്വിനേക്കാളും സമ്പന്നയാണ് ദിയ. ഈ വ്യത്യാസം ദിയയുടെ കുടുംബം കാണിക്കുന്നു എന്നാണ് നെറ്റിസൺസിന്റെ ആരോപണം.
മരുമകന് പൊതുവെ ഒരു കുടുംബത്തിൽ ലഭിക്കുന്ന പരിഗണനയൊന്നും അശ്വിന് ലഭിക്കുന്നില്ലെന്ന് ഇവർ ആരോപിക്കുന്നു. എന്നാൽ അശ്വിൻ ഈ വാദം അംഗീകരിക്കാറില്ല. ഒരിക്കൽ ദിയയും സിന്ധു കൃഷ്ണയും അശ്വിനോട് ഒട്ടും മര്യാദയില്ലാതെ സംസാരിച്ചു എന്ന വിമർശനം വന്നിരുന്നു. എന്നാൽ അശ്വിൻ ഈ വാദം നിഷേധിച്ച് അന്ന് രംഗത്ത് വന്നു.

പൊതുവെ ഹേറ്റേഴ്സ് കൂടുതലുള്ള ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നെഗറ്റീവ് കമന്റുകൾ ദിയ അവഗണിക്കുന്നു. ബിസിനസും വ്ലോഗുമെല്ലാമായി ദിയ തിരക്കുകളിലാണ്. ഇതിനെല്ലാമുപരി കുഞ്ഞിനൊപ്പമുള്ള സമയത്തിനാണ് ദിയ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. വിവാഹിതയായി അമ്മയായി ജീവിക്കാണമെന്നാണ് താനെപ്പോഴും ആഗ്രഹിച്ചതെന്ന് ദിയ നേരത്തെ വ്യക്തമാക്കിയതാണ്.
തന്റെ സഹോദരിമാരും അശ്വിനും ക്ലോസ് അല്ലെന്നും ദിയ കൃഷ്ണ വിവാഹത്തിന് മുമ്പ് പറഞ്ഞിട്ടുണ്ട്. ഇവൻ ആരുമായും അങ്ങനെ ക്ലോസ് അല്ല. ഏതെങ്കിലും പെണ്ണിനോട് ഇവൻ അഞ്ച് മിനുട്ടിൽ കൂടുതൽ സംസാരിച്ചിട്ടുണ്ടെങ്കിൽ അതെന്റെ ബെസ്റ്റ് ഫ്രണ്ട് അഞ്ജലിയാേടാണെന്നും ദിയ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications