വീട്ടിലേക്ക് സന്തോഷം കൊണ്ടുവരുന്നത് ദിയ, അവർക്ക് സ്വാതന്ത്ര്യം പോയി, തെറ്റ് ചെയ്യുമ്പോൾ ആലോചിക്കേണ്ടത്; കെകെ

പല പ്രായത്തിലുള്ള നാല് പെൺമക്കളുടെ പിതാവാണ് കൃഷ്ണകുമാർ എങ്കിലും ചിലപ്പോഴൊക്കെ ഒരു പൊടിക്ക് കെകെയ്ക്ക് സ്നേഹ കൂടുതൽ രണ്ടാമത്തെ മകൾ ദിയയോട് അല്ലേയെന്ന് അവരുടെ വ്ലോ​ഗുകൾ കാണുമ്പോൾ തോന്നിപ്പോകും. മാത്രമല്ല അച്ഛന്റെ ഫോട്ടോ കോപ്പിയാണ് കാഴ്ചയിലും സംസാരത്തിലും പ്രവൃത്തിയിലുമെല്ലാം ദിയ. ഓമിയുടെ വരവിനുശേഷം സമയം കിട്ടുമ്പോഴെല്ലാം വീട്ടിലേക്ക് ഓടി എത്താനും കൊച്ചുമകനൊപ്പം ഇരിക്കാനും കൃഷ്ണകുമാർ ശ്രമിക്കാറുണ്ട്.

ഇപ്പോഴിതാ പുതിയ വ്ലോ​ഗിൽ മകളേയും കൊച്ചുമകനേയും കുറിച്ച് കൃഷ്ണ കുമാർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. തങ്ങളുടെ വീട്ടിലേക്ക് ഏറ്റവും സന്തോഷം കൊണ്ടുവരാറുള്ളത് ദിയയാണെന്ന് കൃഷ്ണകുമാർ പറയുന്നു. ആൾക്കാരെല്ലാം പറയുന്നുണ്ട് ഓസി ഭയങ്കരമായി നടക്കുകയും ഇരിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് നടുവേദ​ന വരാൻ സാധ്യതയുണ്ടെന്നൊക്കെ.

Diya Krishna
Photo Credit: Diya Krishna / Instagram

അതുകൊണ്ട് ഇരുന്നുകൊണ്ട് സംസാരിക്കാമെന്ന് പറഞ്ഞാണ് വീഡിയോ ആരംഭിച്ചത്. ദിയയെ കുറിച്ച് ആലോചിക്കുമ്പോഴുള്ള സന്തോഷമെന്താണെന്ന് ചോദിച്ചാൽ ഞങ്ങളുടെ വീട്ടിലേക്ക് ആദ്യത്തെ ​ഗ്രാന്റ് ചൈൽഡിനെ കൊണ്ടുവന്നയാളാണ്. ഓരോ മക്കൾ ജനിച്ചപ്പോഴും സന്തോഷമായിരുന്നു. ഞാൻ എപ്പോഴും പറയാറുണ്ട് ഓരോരുത്തർക്കും വീട്ടിൽ ഒരോ ഡ്യൂട്ടിയുണ്ടെന്ന്.

ദിയയാണ് വീട്ടിൽ ഏറ്റവും സന്തോഷം കൊണ്ടുവരാറുള്ളയാൾ. ശരിയല്ലേയെന്ന് കൃഷ്ണകുമാർ ചോദിച്ചപ്പോൾ ചിരി മാത്രമായിരുന്നു സിന്ധുവിന്റെ മറുപടി. സന്തോഷം മാത്രമല്ല വീട്ടിലേക്ക് ഏറ്റവും ടെൻഷൻ കൊണ്ടുവരുന്നയാളും താനാണെന്നായിരുന്നു ദിയയുടെ കൗണ്ടർ. അതിൽ പ്രശ്നമില്ല. നമ്മുടെ ജീവിതം ഇസിജി എടുക്കുമ്പോൾ കാണിക്കുന്ന ​ഗ്രാഫ് പോലെ കയറ്റിറക്കം നിറഞ്ഞതാണ്.

സ്ട്രെയ്റ്റ് ലൈൻ വന്നാൽ പിന്നെ ആള് തീർന്നു എന്നാണല്ലോ അർത്ഥം. സന്തോഷം നഷ്ടപ്പെട്ടിട്ട് അത് തിരിച്ച് കിട്ടുമ്പോഴാണ് കൂടുതൽ സുഖമെന്ന് കൃഷ്ണകുമാർ പറഞ്ഞു. പിന്നീട് ഓമിയുടെ വിശേഷങ്ങളാണ് കെകെ മകളോട് ചോദിച്ച് അറിഞ്ഞത്. നല്ല കാര്യങ്ങൾ കുഞ്ഞിന് അടുത്തിരുന്ന് പറഞ്ഞുകൊണ്ടിരിക്കണം. കുഞ്ഞ് ജനിക്കുന്ന ദിവസം മുതൽ പിന്നീടുള്ള അഞ്ച് വർഷം കുഞ്ഞിന്റെ ബ്രെയിൻ ബ്ലാങ്കായിരിക്കും.

അതുകൊണ്ട് എന്ത് ഫീഡ് ചെയ്ത് കൊടുത്താലും കേറും. അതുകൊണ്ട് കുഞ്ഞിന് അടുത്തിരിക്കുമ്പോൾ നല്ല പോയിന്റ്സ് സംസാരിച്ചാൽ കുഞ്ഞിന്റെ മനസിലേക്കും അത് കേറുമെന്നും മകളെ കൃഷ്ണകുമാർ ഉപദേശിച്ചു. ദിയയുടെ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസിന്റെ അപ്ഡേഷനും കൃഷ്ണകുമാർ പങ്കുവെച്ചു.

Diya Krishna
Photo Credit: Diya Krishna / Instagram

ജോലി ചെയ്യുമ്പോഴുള്ള ആത്മാർത്ഥതയെ കുറിച്ചാണ് കെകെ ആദ്യം സംസാരിച്ചത്. മൂന്ന് പേരുടെ സിൻസിയേറിറ്റി സിസിടിവിയിലൂടെ കണ്ടതിന്റെ ക്ഷീണം എനിക്ക് ഇതുവരേയും മാറിയിട്ടില്ല. മൂന്ന് ആന്റിമാരുണ്ടായിരുന്നല്ലോ അവരെ ഇപ്പോൾ കാണുന്നില്ലല്ലോയെന്ന് ഓമിയും ചിന്തിക്കുന്നുണ്ടാകും എന്നായിരുന്നു ദിയ തമാശയായി പറഞ്ഞത്. അപ്പോഴാണ് കേസിന്റെ അപ്ഡേഷൻ കൃഷ്ണകുമാർ പറഞ്ഞത്. അവരുടെ കേസ് എന്തായി എന്ന് പലരും ചോ​ദിക്കാറുണ്ട്.

അഡീഷണൽ സെഷൻസ് കോർട്ട് ജാമ്യം തള്ളിയതുകൊണ്ട് അവർ ഒളിവിലാണ്. ഹൈ കോർട്ടിൽ മുൻകൂർ ജാമ്യത്തിന് കൊടുത്തിട്ടുണ്ടെന്ന് കേട്ടു. നമ്മളും കാത്തിരിക്കുകയാണ്. കുറ്റം ചെയ്താൽ ആർക്കായാലും അതിന്റെ ശിക്ഷ ലഭിക്കും. ആ പെൺകുട്ടികളുടെ അവസ്ഥ എന്താണെന്ന് വെച്ചാൽ ഒരിടത്തും ഇറങ്ങി നടക്കാൻ പറ്റുന്നില്ല. അവരുടെ സ്വാതന്ത്ര്യം കട്ടായി.

ഇനി ഒരു കാലത്തും എവിടേയും പോകാൻ പറ്റാത്ത അവസ്ഥ വരും. തെറ്റ് ചെയ്യാൻ തോന്നുമ്പോൾ ആലോചിക്കേണ്ടത് അതിനുശേഷം നഷ്ടപ്പെടാൻ പോകുന്ന സ്വാതന്ത്ര്യത്തെ കുറിച്ചാണ്. വിലമതിക്കാനാവാത്ത ഒന്നാണ് ഫ്രീഡം. കയ്യിൽ പൈസ ഇല്ലെങ്കിലും ഫ്രീഡം ഉള്ളത് ഒരു സമാധാനമാണെന്നും അത് എപ്പോഴും മനസിൽ ഉണ്ടാകണമെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു. എഴുപത് ലക്ഷത്തോളം രൂപയാണ് ദിയയ്ക്ക് നഷ്ടമായത്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X