കാശുള്ള വീട്ടിലെ ആണ്‍പിള്ളേരെ വളയ്ക്കണം! മക്കളോട് കൃഷ്ണകുമാര്‍! ഒന്നും ഒന്നും മൂന്ന് പ്രമോ വൈറല്‍!
പാട്ടും അഭിനയവും മാത്രമല്ല അവതരണവും തനിക്ക് വഴങ്ങുമെന്ന് വളരെ മുന്‍പ് തന്നെ തെളിയിച്ചിരുന്നു. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ഒന്നും ഒന്നും മൂന്നിന് ശക്തമായ പിന്തുണയായിരുന്നു ലഭിച്ചത്. സിനിമ, രാഷ്ട്രീയ മേഖലയിലെ പ്രമുഖരാണ് പരിപാടിയില്‍ അതിഥികളായെത്താറുള്ളത്. അതിഥികളേയോ പ്രേക്ഷകരെയോ വെറഉപ്പിക്കാത്ത തരത്തിലുള്ള അവതരണവുമായാണ് റിമി എത്താറുള്ളത്. ഒന്നും ഒന്നും മൂന്നിന്റെ പുതിയ സീസണ്‍ തുടങ്ങുകയാണെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. അധികം വൈകാതെ പുതിയ ഭാഗവുമായി എത്തുമെന്ന് റിമി വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്.
മഞ്ജിമ മോഹനായിരുന്നു ഒടുവിലത്തെ എപ്പിസോഡില്‍ അതിഥിയായെത്തിയത്. സീസണ്‍ 4 ല്‍ ഇനി ആരൊക്കെയായിരിക്കും എത്തുകയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്. വ്യക്തി ജീവിതത്തിലേയും സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളുമൊക്കെയാണ് താരങ്ങള്‍ പങ്കുവെക്കാറുള്ളത്. അവതാരകയായും വിധികര്‍ത്താവായും നിറഞ്ഞുനില്‍ക്കുകയാണ് റിമി ടോമി. ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെ സിനിമയില്‍ തുടക്കം കുറിച്ച അഹാന കൃഷ്ണയും കുടുംബവുമാണ് പുതിയ സീസണില്‍ അതിഥികളായെത്തുന്നത്.

മിനിസ്‌ക്രീനിലെ മികച്ച പരിപാടികളിലൊന്നായ ഒന്നും ഒന്നും മൂന്ന് വീണ്ടും എത്തുകയാണ്. പുതിയ സീസണ്‍ എത്തുന്നുവെന്നറിയിച്ചതിന് പിന്നാലെയായി പ്രമോ വീഡിയോയും പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ പ്രമോ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. റിമി ടോമിയുടെ വേറിട്ട വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതിഥിയായും ജഡ്ജസായുമൊക്കെ നിറഞ്ഞുനില്‍ക്കുന്നതിനിടയിലാണ് വീണ്ടും അവതാരകയായി എത്തുന്നുവെന്ന് റിമി വ്യക്തമാക്കിയത്.

ഇത്തവണത്തെ എപ്പിസോഡില്‍ ആരാണ് അതിഥിയായെത്തുന്നതെന്ന ചോദ്യമായിരുന്നു ആരാധകര്‍ ചോദിച്ചത്. കൃഷ്ണകുമാറും കുടുംബവുമാണ് ഇത്തവണ റിമി ടോമിക്ക് അരികിലേക്ക് എത്തിയത്. ഉണ്ണി മുകുന്ദനും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന പ്രമോയാണ് പുറത്തുവന്നിട്ടുള്ളത്. അച്ഛന് പിന്നാലെയായി മക്കളും സിനിമയില്‍ അരങ്ങേറിയിരിക്കുകയാണ് ഇപ്പോള്‍. ശക്തമായ പിന്തുണയാണ് താരപുത്രികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കൃഷ്ണകുമാറിനെക്കുറിച്ചും മക്കളെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് സിന്ധുവും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇപ്പോത്തന്നെ നാല് പിള്ളേരായി ഇനി ചേര്‍ന്നിട്ട് നിന്നിട്ട് പറയിപ്പിക്കേണ്ടെന്നായിരുന്നു കൃഷ്ണകുമാറിന്റെ ഡയലോഗ്. ഇരുവരും ചേര്‍ന്ന് നിന്നപ്പോള്‍ എന്ത് ഭംഗിയാണെന്നായിരുന്നു റിമിയുടെ കമന്റ്. മൂന്നാമത്തെ മകളുടെ ജനനത്തിനിടയിലെ കാര്യങ്ങളെക്കുറിച്ച് സിന്ധു പറയുമ്പോള്‍ അത് വിവാഹ ശേഷമാണോയെന്നായിരുന്നു റിമിയുടെ ചോദ്യം. അഞ്ച് പെണ്ണുങ്ങളുടെ കൂടെയുള്ള ജീവിതം വലിയ പാടാണെന്നും കൃഷ്ണകുമാര്‍ പറയുന്നുണ്ട്.

ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണ അഭിനയരംഗത്ത് അരങ്ങേറിയത്. രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തില്‍ ഫര്‍ഹാന്‍ ഫാസിലായിരുന്നു നായകന്‍. വര്‍ഷങ്ങളുടെ ഇടവേളയുണ്ടെങ്കിലും ്അഭിനയിച്ച ചിത്രങ്ങളെല്ലാം മികച്ച വിജയം സ്വന്തമാക്കിയെന്ന നേട്ടം അഹാനയ്ക്ക് സ്വന്തമാണ്. ലൂക്ക, പതിനെട്ടാം പടി ഈ സിനിമകളിലായിരുന്നു ഒടുവിലായി അഹാനയെ കണ്ടത്. അച്ഛനെക്കുറിച്ചും സഹോദരിമാരെക്കുറിച്ചുമൊക്കെ അഹാനയും വാചാലയാവുന്നുണ്ട് പരിപാടിയില്‍.

അഹാനയ്ക്ക് പിന്നാലെയായി ഇഷാനി കൃഷ്ണയും സിനിമയില്‍ തുടക്കം കുറിക്കുകയാണ്. മമ്മൂട്ടി ചിത്രമായ വണ്ണില്‍ ഇഷാനിക്കൊപ്പം കൃഷ്ണകുമാറും അഭിനയിക്കുന്നുണ്ട്. പൊതുവെ മക്കള്‍ക്കൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലെങ്കിലും ഈ ചിത്രത്തിലെ അവസരം വേണ്ടെന്ന് വെക്കാന്‍ തോന്നിയിരുന്നില്ലെന്നായിരുന്നു താരം പറഞ്ഞത്. മമ്മൂട്ടിക്കൊപ്പമുള്ള അവസരം നേരത്തെയും തേടിയെത്തിയിട്ടുണ്ട് ഈ താരത്തിനെ.


Click it and Unblock the Notifications











