കേട്ട കഥകൾ ദയനീയം, സ്റ്റേഷനിൽ കയറ്റേണ്ട പറഞ്ഞ് തീർക്കാമെന്ന് ഓസി പറഞ്ഞു, അവൾ തരണം ചെയ്യും; കൃഷ്ണകുമാർ

ഏറ്റവും വിശ്വസ്ഥരെന്ന് കരുതിയവരിൽ നിന്ന് തന്നെയാണ് അടുത്തിടെ വലിയൊരു ചതി ദിയ കൃഷ്ണയ്ക്ക് സംഭവിച്ചത്. സഹോദരിമാരെപ്പോലെ കണ്ട് ദിയ ഒപ്പം കൂട്ടി ജോലി നൽകിയ മൂന്ന് പെൺകുട്ടികളാണ് താരപുത്രിയെ കബിളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തത്. പണം നഷ്ടപ്പെട്ടുവെന്നതിന് അപ്പുറം തന്റെ വിശ്വാസം മുതലെടുത്തുവെന്നതാണ് ദിയയെ ഏറെ അലട്ടിയിരുന്നത്. കേസ് ദിയയും അച്ഛൻ കൃഷ്ണകുമാറിനും അനുകൂലമായാണ് മുന്നോട്ട് പോകുന്നത്.

പെൺകുട്ടികൾക്ക് കോടതി ജാമ്യം നിഷേധിച്ചു. ഏറ്റവും സന്തോഷകരമായി ഇരിക്കേണ്ട സമയത്ത് മകൾ ഒരുപാട് വിഷമവും സ്ട്രസും അനുഭവിച്ചുവെന്നും ചില സമയങ്ങളിൽ തകർന്നിരിക്കുന്നത് കണ്ടിട്ടുണ്ടെന്നും കൃഷ്ണകുമാർ പുതിയ വീഡ‍ിയോയിൽ പറഞ്ഞു. കുറ്റക്കാരായ പെൺകുട്ടികൾ നൽകിയ കേസിൽ കൃഷ്ണകുമാറിനും ദിയയ്ക്കും കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു.

diya Krishna
Photo Credit: Diya Krishna / instagram

അഡീഷണൽ സെഷൻ‌സ് കോർട്ടിൽ നിന്നാണ് ഇന്ന് വിധി വന്നത്. ഞങ്ങളുടെ കുടുംബം ഒന്ന്, ഒന്നര ആഴ്ച മുമ്പ് എന്ത് പറയാൻ ശ്രമിച്ചോ അതാണ് ഇന്ന് കോടതി പറഞ്ഞത്. ഈ വാർത്ത വന്ന് തുടങ്ങിയ അന്ന് മുതൽ വാർത്ത ഫോളോ ചെയ്ത ലക്ഷക്കണക്കിന് ആളുകളുണ്ട്. അവർക്കും ഞങ്ങൾക്കും ഒരേ വികരമായിരുന്നു.

വാർത്ത കണ്ടവർക്കെല്ലാം അന്ന് തന്നെ മനസിലായി ഞങ്ങളുടെ ഭാ​ഗത്ത് വളരെ അധികം സത്യമുണ്ട് ന്യായമുണ്ടെന്ന്.‍ പിന്നീട് സംഭവിച്ചതൊന്നും നമ്മുടെ കഴിവ് കാരണം വന്നതല്ല. അദൃശ്യ കരങ്ങൾ വന്ന് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. ക്രൈം ബ്രാഞ്ചിലെ സമർത്ഥരായ ഉദ്യോ​ഗസ്ഥർ മിനിമം ദിവസം കൊണ്ട് മാക്സിമം തെളിവുകൾ ശേഖരിച്ച് കോടതിയിൽ കൃത്യമായി എത്തിച്ചു.

ആളുകളുടെ കയ്യടി വാങ്ങാൻ ക്യാമറയുടെ മുന്നിൽ വെച്ച് ആർക്കും എന്തും പറയാം. പക്ഷെ ഇതൊക്കെ കോടതിയിലേക്ക് ചെല്ലുമ്പോൾ ശാസ്ത്രീമായ തെളിവുകൾ ഉണ്ടെങ്കിൽ മാത്രമെ ക്യാരമുള്ളു. ഇമോഷൻസൊന്നും കോടതിയിൽ വർക്കാവില്ല. കട്ട പൈസയാണെങ്കില്‍ പോലും ഇനിയത് സേവ് ചെയ്യാന്‍ നോക്കൂ. അവര്‍ നല്ലപോലെ ധൂര്‍ത്തടിച്ചിട്ടുണ്ട്. സ്വര്‍ണം വാങ്ങിച്ചതിന്റെയും വീട് വെച്ചതിന്റെയും വണ്ടി മേടിച്ചതിന്റെയുമൊക്കെ തെളിവുകള്‍ കിട്ടിയിട്ടുണ്ട്.

ഈ പണമൊക്കെ തീരുന്ന വരെയെ വേണ്ടാത്ത ബുദ്ധി ഉപദേശിച്ചവരൊക്കെ കൂടെ കാണൂ. മെയിൻ അഡ്വക്കേറ്റ് വന്നില്ല. ഏതോ കൊച്ച് പയ്യനായ ജൂനിയറിനെ ഉന്തിത്തള്ളി വിടുകയായിരുന്നു കഴിഞ്ഞ ദിവസം എന്ന് പറയുന്നത് കേട്ടിരുന്നു. കേള്‍ക്കാന്‍ കഴിഞ്ഞ കഥകളൊക്കെ ദയനീയമാണ്. അന്യന്റെ മുതലിൽ കൈ വെച്ചാൽ വിവരമറിയും എന്നതാണ് സത്യാവസ്ഥ.

diya Krishna
Photo Credit: Diya Krishna / instagram

ഞങ്ങൾക്ക് നീതി ലഭിക്കണമെന്ന് മലയാളി സമൂഹം ഒന്നടങ്കം ആ​ഗ്രഹിച്ചതിന്റെ തെളിവാണ് ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങളെല്ലാം. പ്രകൃതിക്ക് ഒരു തെറ്റും ശരിയുമുണ്ട്. എനിക്ക് അവരെ പോലീസ് സ്‌റ്റേഷനിലൊന്നും കയറ്റണ്ട. എങ്ങനെയെങ്കിലും പറഞ്ഞ് തീര്‍ക്കാമെന്ന് ഓസി പറയുന്നുണ്ടായിരുന്നു. അവളുടെ ചങ്ക് പൊട്ടിപ്പോയ നിമിഷങ്ങളുണ്ടായിരുന്നു.

ചില സമയത്ത് അവള്‍ വല്ലാതെ വേദനിച്ചിട്ടുണ്ട്. ഭയങ്കരമായി തകര്‍ന്ന സംഭവമായിരുന്നു. എന്റെ ഓഫീസിൽ വന്നിരുന്ന് ഓസി അത് പറഞ്ഞിട്ടുണ്ട്. ഓസി ഏറ്റവും സന്തോഷത്തോടെ ഇരിക്കേണ്ട സമയമായിരുന്നു. സ്ട്രസ് ഇല്ലെന്ന് പറഞ്ഞാലും അവൾക്ക് ഈ സമയത്തെല്ലാം സ്ട്രസുണ്ടായിരുന്നു. അവളുടെ പണം പോയതിന്റെ ആദി ഉണ്ടായിരുന്നു. സ്ഥാപനത്തിന് ഉണ്ടാകാൻ പോകുന്ന ദോഷങ്ങളെ കുറിച്ചെല്ലാം അവൾ ആലോചിച്ചു.

അവർ നിന്ന ഓഫീസിലോട്ട് എനിക്ക് പോവാനേ തോന്നുന്നില്ല. അവിടെ മുഴുവനും അവരുടെ ഓര്‍മകളാണ് എന്നൊക്കെ ഓസി പറയുമായിരുന്നു. എനിക്ക് എല്ലാം മനസിലാവുന്നുണ്ടായിരുന്നു. അതാണ് ഞാന്‍ ഓഫീസ് മാറാനും സ്റ്റാഫിനെ എടുക്കാനും തീരുമാനിച്ചത്. ഓസി വളരെ ഹാർഡ് വർക്കിങ്ങാണ്. അവൾ എല്ലാം തരണം ചെയ്യും.

പ്രസവം കഴിഞ്ഞ് കുഞ്ഞിനെയും കൊണ്ടുപോയി ഓഫീസിലിരുന്ന് വര്‍ക്ക് ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട് അവൾ. കുറേ ഐഡിയകളുണ്ട്. ഇപ്പോഴും അവള്‍ അവിടെയിരുന്ന് എല്ലാം ചെയ്യുന്നുണ്ട്. ഓണത്തിന് ഏറ്റവും നല്ല രീതിയില്‍ ഓഫീസ് ലോഞ്ച് ചെയ്യണമെന്നാണ് പറയുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞു.

Read more about: krishnakumar diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X