നല്ല ഫെയ്സാണ് ഇഷാനി സിനിമയ്ക്ക് പറ്റിയ ആളെന്ന് കൃഷ്ണകുമാർ, സൗന്ദര്യമല്ല മാനദണ്ഡം അഭിനയം അറിയണമെന്ന് കമന്റ്!
കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ മൂന്നാമത്തെ മകളാണ് ഇഷാനി കൃഷ്ണ. കോളേജ് പഠനം പൂർത്തിയാക്കിയ താരപുത്രി ഇപ്പോൾ മുഴുവൻ സമയ സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറാണ്. ഇത് തന്നെ തുടർന്നും മുന്നോട്ട് കൊണ്ടുപോവുക എന്നതാണ് ഇഷാനിയുടെ ലക്ഷ്യം. ചിലപ്പോൾ ഭാവിയിൽ ബിസിനസിലേക്ക് താൻ തിരിയാനുള്ള സാധ്യതകളുണ്ടെന്നും ഇഷാനി മുമ്പൊരിക്കൽ പറഞ്ഞിരുന്നു. എന്നാൽ മകളെ സിനിമ നടിയായി കാണാനാണ് കൃഷ്ണകുമാറിന് താൽപര്യം.
അടുത്തിടെ നടന്ന സംഭാഷണത്തിന് ഇടയിൽ ഇക്കാര്യം മകളോട് കൃഷ്ണകുമാർ സൂചിപ്പിക്കുകയും ചെയ്തു. നല്ല ഫെയ്സാണെന്നും ഇഷാനി സിനിമയ്ക്ക് പറ്റിയ ആളാണെന്നുമാണ് കൃഷ്ണകുമാർ പറഞ്ഞത്. നീ കുറച്ച് കൂടി സിനിമ ഫോക്കസ് ചെയ്യണം. ഇഷാനി സിനിമയ്ക്ക് പറ്റിയ ആളാണ്. എന്ത് നല്ല ഫെയ്സാണ്. നല്ല ആക്ടറസായി മാറും. അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമാണ് നീ ഒരു സ്റ്റാറായി കാണണമെന്നത്.

എല്ലാ പിള്ളേരും അമ്മുവും എല്ലാം സ്റ്റാറായി മാറട്ടെ എന്നാണ് കൃഷ്ണകുമാർ പറഞ്ഞത്. നമുക്ക് ഒരു ഫുട്ബോൾ സിനിമ എടുക്കാം എന്നായിരുന്നു ഇത് കേട്ട് കൊണ്ട് വന്ന അമ്മ സിന്ധുവിന്റെ കമന്റ്. നല്ല ഐഡിയ. സ്റ്റോറിയുണ്ടോ?. ഞാൻ പ്രൊഡ്യൂസ് ചെയ്യാമെന്നാണ് അതിന് മറുപടിയായി കൃഷ്ണകുമാർ പറഞ്ഞത്. ഇഷാനി കുറച്ച് വർഷങ്ങൾക്ക് മുമ്പ് തന്നെ സിനിമയിലേക്ക് അരങ്ങേറിയിരുന്നു.
അത് മമ്മൂട്ടി സിനിമ വണ്ണിലൂടെയായിരുന്നു. മാത്യു തോമസിനൊപ്പം ഒരു കോളേജ് വിദ്യാർത്ഥിനിയുടെ റോളാണ് ഇഷാനി അവതരിപ്പിച്ചത്. ചിത്രത്തിൽ കൃഷ്ണകുമാറും ഒരു വേഷം ചെയ്തിരുന്നു. വലിയ ദൈർഘ്യമുള്ള കഥാപാത്രമായിരുന്നില്ലെങ്കിലും കിട്ടിയ റോൾ നന്നായി തന്നെ ഇഷാനി കൈകാര്യം ചെയ്ത് അവതരിപ്പിച്ചു. പിന്നീട് ഇഷാനിയെ സിനിമയിൽ കണ്ടിട്ടില്ല.
പക്ഷെ പ്രമുഖ ഇലക്ട്രോണിക്സ് ബ്രാന്റുകളുടെ പ്രമോഷനിൽ കേരളത്തിൽ നിന്നുള്ള ഇൻഫ്ലൂവൻസറായി ഇഷാനിക്ക് ക്ഷണം ലഭിക്കാറുണ്ട്. കൃഷ്ണകുമാറിന്റെ വാക്കുകൾ വൈറലായതോടെ സൗന്ദര്യമല്ല സിനിമയിൽ അഭിനയിക്കാനുള്ള മാനദണ്ഡം അഭിനയം അറിയണമെന്നാണ് വീഡിയോയ്ക്ക് ലഭിച്ച കമന്റുകൾ. സൗന്ദര്യം അല്ല മാനദണ്ഡം അഭിനയം അറിയണം. നിങ്ങൾ സിനിമ നടന്മാരുടെയൊക്കെ മക്കൾക്ക് അഭിനയിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ പ്ലസ് ടു കഴിഞ്ഞ് നല്ല ഫിലിം ഇൻസ്റ്റിറ്റ്യൂഷനിൽ പോയി പഠിക്കു, ഫേസ് നോക്കി സിനിമയിലേക്ക് കാസ്റ്റ് ചെയ്യുന്ന കാലം കഴിഞ്ഞു.
ടാലന്റഡായിട്ടുള്ളവരെയാണ് ആവശ്യം, സ്ഥിരം കാണുന്ന ഒരു ആളെപോലെ ഉള്ള ഫേസുള്ള നടിമാരാണ് മലയാളത്തിൽ രക്ഷപ്പെടുക. നിറം കറുപ്പാണെങ്കിലും അവർ രക്ഷപ്പെടും. ഉദാഹരണം നിമിഷ സജയൻ, ലിജോ മോൾ, അനശ്വര രാജൻ, കാവ്യ, സംയുക്ത വർമ.

പിന്നെ പഴയ നടിമാരിൽ ശോഭന, ഉർവശി, സുഹാസിനി തുടങ്ങിയവർ. ഇവർക്കുള്ള ഒരു അഡ്വാന്റേജ് അടുത്ത വീട്ടിലെ പെൺകുട്ടി എന്ന ഒരു ലുക്കുണ്ട് അഭിനയവും അറിയാം എന്നിങ്ങനെയാണ് പ്രത്യക്ഷപ്പെട്ട കമന്റുകൾ. കൃഷ്ണകുമാറിന്റെ പാത പിന്തുടർന്ന് ആദ്യം സിനിമയിലേക്ക് എത്തിയത് മൂത്ത മകൾ അഹാനയായിരുന്നു. ഇതുവരെ ഒമ്പതോളം സിനിമകളിൽ അഹാന അഭിനയിച്ചു.
പക്ഷെ വിജയിച്ചതും പ്രേക്ഷക ശ്രദ്ധ നേടിയതുമായ സിനിമകൾ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയും ലൂക്കയുമാണ്. അടുത്തിടെ അഹാന നായികയായ നാൻസി റാണി റിലീസ് ചെയ്തപ്പോൾ വലിയ രീതിയിലുള്ള പരിഹാസവും ട്രോളും നടിക്ക് ലഭിച്ചിരുന്നു. കഥാപാത്രത്തെ പ്രേക്ഷകരുമായി കണക്ട് ചെയ്യിപ്പിക്കാൻ അഹാനയ്ക്ക് കഴിയാറില്ലെന്നാണ് സിനിമാപ്രേമികളുടെ അഭിപ്രായം.
അഭിനയത്തിലും ഡയലോഗ് ഡെലിവറിയിലുമെല്ലാം കൃത്രിമത്വം ഉള്ളതായും പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. മോഡൽ എന്നതിലുപരി നൃത്തം, സംഗീതം എന്നിവയിലെല്ലാം ഇഷാനിക്ക് കഴിവുണ്ട്. കൃഷ്ണകുമാറിന്റെ ഏറ്റവും ഇളയ മകൾ ഹൻസികയും സിനിമയിൽ ബാലതാരമായി അരങ്ങേറിയിരുന്നു.


Click it and Unblock the Notifications